അപ്പോയ്ന്‍മെന്റ് ചോദിച്ച് ഒരാള്‍ പുറകെ ഉണ്ടായിരുന്നു, അതല്ല എന്റെ പണിയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു, നിമിഷ പറയുന്നു

70

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഷോയുടെ നാലാമത്തെ സീസണിലെ മത്സരാര്‍ത്ഥികളില്‍ പലരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ഇരുകൈയ്യും നീട്ടിയാണ് ഷോ ആരാധകര്‍ സ്വീകരിച്ചത്.

ബിഗ്ബോസ് മലയാളം നാലാം സീസണ്‍ വിജയിയെ കണ്ടെത്തി ഷോ കഴിഞ്ഞ് മത്സരാര്‍ത്ഥികള്‍ പുറത്തെത്തിയെങ്കിലും വിവാദങ്ങള്‍ ഇതിന് ശേഷം ഉയരുകയായിരുന്നു. ദില്‍ഷയുടെ വിജയംവിജയം ഡോ. റോബിന്റെ ഫാന്‍സിനെ കൂട്ടുപിടിച്ചും ബ്ലെസ്ലിയെ മോശക്കാരനാക്കി ചിത്രീകരിച്ചും ആണെന്ന വിമര്‍ശനമാണ് കൂടുതലായും ഉണ്ടായത്.

Advertisements

പിന്നീട് റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലര്‍ത്താന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ദില്‍ഷ തന്നെ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ, നിമിഷ റോബിനെ പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

Also Read: 25 ക്ലബ്ബില്‍ കയറി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം, ചിത്രം വമ്പന്‍ ഹിറ്റ്, സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

ഷോയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. ഒത്തിരി ആരാധകരെയും വിമര്‍ശകരെയുമാണ് താരം ഷോയിലൂടെ സ്വന്തമാക്കിയത്. എന്തുകാര്യവും ആരുടെയും മുഖത്ത് നോക്കി പറയാന്‍ നിമിഷയ്ക്ക് ഒരു മടിയുമില്ല.

ഇപ്പോഴിതാ നിമിഷയുടെ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ കഴിഞ്ഞ ദിവസം ഉറക്കത്തില്‍ നിന്നും കരഞ്ഞുകൊണ്ടാണ് എഴുന്നേറ്റതെന്നും വളരെ ബുദ്ധിമുട്ട് തോന്നിയ ദിവസങ്ങളില്‍ ഒന്നായിരുന്നുവെന്നും നിമിഷ പറയുന്നു.

Also Read: അവിടെ വച്ചാണ് ഇരുവരും കണ്ടത്, 10 വര്‍ഷം പ്രണയിച്ചതിന് ശേഷമായിരുന്നു വിവാഹം, അച്ഛന്റെയും അമ്മയുടെയും ആരോടും പറയാത്ത പ്രണകഥ പറഞ്ഞ് ഹണി റോസ്

ഒരു ദുഃസ്വപ്‌നം കണ്ടുവെന്നും തന്റെ റെയ്ഗാറിന് എന്തോ അപകടം സംഭവിക്കുന്നതായിരുന്നു സ്വപ്‌നം എന്നും അത് കണ്ട് പേടിച്ച് കുട്ടികളുടെ അടുത്തെത്താന്‍ തോന്നിയെന്നും വീട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വരെ പോയെന്നും നിമിഷ പറയുന്നു. നിമിഷ തന്റെ വളര്‍ത്തു നായ്ക്കളെ കുറിച്ചായിരുന്നു പറഞ്ഞത്.

തന്നോട് ഒരാള്‍ ബിഗ് ബോസില്‍ കയറാന്‍ സഹായം ചോദിച്ചിരുന്നുവെന്നും അടുത്ത ബിഗ് ബോസില്‍ കയറാന്‍ അപ്പോയ്ന്‍മെന്റ് കിട്ടുമോ എന്ന് അപേക്ഷിച്ചിരുന്നുവെന്നും ഒരു വിധത്തിലാണ് ഒഴിഞ്ഞുമാറിയതെന്നും നിമിഷ പറയുന്നു.

Advertisement