തനി മലയാളി പെൺകുട്ടിയായി മലയാളത്തിലേക്ക് കടന്ന് വന്ന നായികയാണ് ധന്യ മേരി വർഗീസ്. വിവാഹവും, കേസുമെല്ലാം നടിയുടെ ജീവിതത്തിൽ വന്ന് പോയി. തുടർന്ന് സീതാ കല്യാണം എന്ന് സീരിയലിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്. തുടർന്ന് ബിഗ്‌ബോസ് 4 ആം സീസണിൽ മത്സരാർത്ഥിയായി താരം വരികയായിരുന്നു.
ഇപ്പോഴിതാ ബിഗ്‌ബോസിൽ പി ആർ വർക്കുകൾ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ന്‌ലികിയിരിക്കുകയാണ് താരം. സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ധന്യ പറഞ്ഞത് ഇങ്ങനെ;ബിഗ്‌ബോസിൽ പി ആർ വർക്കുകൾ നടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ പി ആർ വർക്കില്ലാതെ എങ്ങനെയാണ് ഷോ നടക്കുക. പി ആർ തീർച്ചയായും വേണം.
Also Read ‘
ആദ്യത്തെ കണ്മണി ആണായിരിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് താരകുടുംബം
പി ആർ ഇല്ലാതെ ഷോ മുന്നോട്ട് പോകില്ല. ബിഗ്‌ബോസിലെ മിക്ക മത്സരാർത്ഥികൾക്കും പി ആർ വർക്ക് ഉണ്ടായിരുന്നു. എനിക്കും മറ്റു ചിലർക്കും കിട്ടിയ ഗുണം എന്താണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ അഭിനയിക്കുന്നത് കൊണ്ട് ആളുകൾക്ക് ഞങ്ങളെ അറിയാമായിരുന്നു. പക്ഷേ ആദ്യമായി വരുന്നവരെ ആളുകൾക്ക് അറിയാൻ സാധ്യതയില്ല. അപ്പോൾ പി ആർ വർക്ക് വേണം.
അവർ ചെയ്യുന്ന കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കണം. അത് മാത്രം പോര അവരെ കുറിച്ച് ആളുകൾ സംസാരിക്കണം. അപ്പോൾ പിന്നെ പി ആർ വർക്കില്ലാതെ ഇതൊന്നും സാധ്യമല്ല. ബിഗ്‌ബോസിൽ പല പ്രശ്‌നങ്ങളും ഉണ്ടായത്. ഭക്ഷണത്തിന്റെ പേരിലാണ്. പക്ഷേ സമാധാനം കൂടുതൽ ഉള്ളത് അ
ടുക്കളയിലാണ്.
ആരെങ്കിലും ഏറ്റെടുത്ത് ചെയ്താൽ മാത്രമേ അടുക്കളയിലെ കാര്യങ്ങൾ മുന്നോട്ട് പോകുകയുള്ളു. അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതടക്കം ബുദ്ധിമുട്ടിലാവും. അവിടെ നടക്കുന്ന പല പ്രശ്‌നങ്ങളും ഞാൻ ക്ലിയർ ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ ഞാൻ മാക്‌സിമം മാറി പോകുകയും ചെയ്തിട്ടുണ്ട്. നിലവിൽ സിനിമയിലും സീരിയലിലുമായി അഭിനയിച്ച് വരികയാണ് താരം.