Home Entertainment Celebrities

ടോ കമലേ, അന്ന് എനിക്ക് ദേഷ്യം വന്നിട്ട് കമല്‍സാറിന്റെ വീട്ടിനുമുന്നില്‍ പോയി ചൂടായി, വെളിപ്പെടുത്തലുമായി നടി ജ്യോതി കൃഷ്ണ

172

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമ ആരാധകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ജ്യോതി കൃഷ്ണ. ബോംബെ മാര്‍ച്ച് പന്ത്രണ്ട് എന്ന 2011ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെ ആ യിരുന്നു ജ്യോതി കൃഷ്ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

Advertisements

പിന്നീട് ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ഈ തൃശ്ശൂര്‍ സ്വദേശിനി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. അതേ സമയം പിന്നീട് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞപ്പോള്‍ ജ്യോതി കൃഷ്ണ സിനിമയില്‍ നിന്ന് അവധിയെടുത്തു ദുബായിയി ല്‍ ഒരു സ്വകാര്യ എഫ് എമ്മില്‍ ജോലി ചെയ്തിരുന്നു.

Also Read: ആ കാര്യത്തിൽ ഞാൻ വളരെ മോശം ആണെന്നാണ് എപ്പോഴും ഭർത്താവ് പറയുന്നത്, മിയ പറയുന്നത് കേട്ടോ

ആ സമയത്ത് ജ്യോതി കൃഷ്ണ അരുണ്‍ ആനന്ദ രാജുമായി പ്രണയത്തില്‍ ആകുകയും തുടര്‍ന്ന അവര്‍ വിവാഹിതര്‍ ആകുകയും ചെയ്തു. 2017 നവംബര്‍ 19ന് ആയിരുന്നു വിവാഹം. ക്ലാസ്സ്‌മേറ്റ്‌സ് സിനിമയിലെ റസിയയായി അ ഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുണ്‍.ധ്രുവ് ശൗര്യ എന്ന ഒരു മകന്‍ ഈ ദമ്പതികള്‍ക്ക് ഉണ്ട്.

ഇപ്പോഴിതാ സംവിധായകന്‍ കമലിനെ കുറിച്ച് സംസാരിക്കുകയാണ് ജ്യോതി. തന്റെ നാട്ടുകരാണ് കമലെന്നും ചെറുപ്പകാലത്ത് അദ്ദേഹത്തെ കാണണമെന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പോയിട്ടുണ്ടെന്നും ജ്യോതി പറയുന്നു.

Also Read: കെട്ടിക്കേറി പോകുന്ന വീട് പോലെയാണ് സിനിമാരംഗം, എപ്പോൾ വേണമെങ്കിലും ഇറക്കി വിടാം; വീണ നായർ പറയുന്നത് ഇങ്ങനെ

അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയായിരുന്നു വീടിന് മുന്നില്‍ പോയിരുന്നത്. താന് വിചാരിച്ചിരുന്നത് പുള്ളിക്കാരന്‍ കണ്ടാല്‍ അപ്പോള്‍ തന്ന സിനിമയിലെടുക്കും എന്നായിരുന്നുവെന്നും എത്ര ശ്രമിച്ചിട്ടും പക്ഷേ അദ്ദേഹം കണ്ടില്ലെന്നും അങ്ങനെ ദേഷ്യം വന്ന് ടോ കമലേ എന്ന് വിളിച്ചിട്ടുണ്ടെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

Advertisement