Home Entertainment Celebrities

ബാംഗ്ലൂരില്‍ പഠിക്കുന്നു, അവനാണ് എനിക്ക് എല്ലാം, മകനെ കുറിച്ചുള്ള വിശേഷങ്ങള്‍ ആദ്യമായി പങ്കുവെച്ച് മേതില്‍ ദേവിക

1629

നര്‍ത്തകിയും അധ്യാപിതകയുമായി ഒട്ടേറെ പേര്‍ക്ക് സുപരിചിതയായ മേതില്‍ ദേവിക എന്ന കലാകാരിയെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കിയത് നടന്‍ മുകേഷുമായുള്ള വിവാഹത്തോടെയാണ്. കലാകാരിയായ ദേവികയെ പിന്നീട് വിവാദ കോളങ്ങളിലും നിറഞ്ഞു കണ്ടു.


വിവാഹ മോചനത്തോടെയാണ് ദേവികയുടെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തില്‍ പല ഗോസിപ്പ് വാര്‍ത്തകളും നിറഞ്ഞത്. വിവാഹമോചന വാര്‍ത്ത വന്നതോടെ കാരണം തേടിയുള്ള ആളുകളുടെ അന്വേഷണവും ആരംഭിച്ചിരുന്നു. പലരും പല ഊഹാപോഹങ്ങളും എഴുതിപിടിപ്പിച്ചു.

Advertisements

Also Read: കാവ്യയ്‌ക്കൊപ്പം ഹോട്ടലിലെ മുറിയിലായിരുന്നു ദിലീപ്, അന്ന് ദിലീപിനെ കാണാതായപ്പോള്‍ കുഞ്ഞ് മീനാക്ഷിയെയും മടിയിലിരുത്തി മഞ്ജു കരഞ്ഞു, ശരിക്കും ജയില്‍ ജീവിതമായിരുന്നു അവര്‍ക്ക്, ശ്രദ്ധനേടി തുറന്നുപറച്ചില്‍

എന്നാല്‍, വളരെ മാന്യമായി ആ ബന്ധം അവസാനിപ്പിച്ചു എന്നു മാത്രം പറഞ്ഞുകൊണ്ടാണ് മേതില്‍ ദേവിക എത്തിയത്. ഇപ്പോഴിതാ മകനെ കുറിച്ച് സംസാരിക്കുകയാണ് ദേവിക. ദേവികയുടെ മകന്‍ ദേവാങ്കിനെ കുറിച്ച് അധികം ആര്‍്ക്കും അറിയില്ല.

ദേവികയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ദേവാങ്ക്. രാജീവ് നായര്‍ എന്നായിരുന്നു ദേവികയുടെ ആദ്യ ഭര്‍ത്താവിന്റെ പേര്. 2004 ല്‍ ആയിരുന്നു ഇരുവരും വിവാഹമോചിതരായത്. ബാംഗ്ലൂരിലാണ് ദേവാങ്ക് ഇപ്പോള്‍. പ്ലസ് വണ്ണില്‍ പഠിക്കുന്ന ദേവാങ്കിന് നൃത്തത്തില്‍ താത്പര്യമുണ്ടെന്ന് ദേവിക പറയുന്നു.

Also Read: മഞ്ജുവിന്റെ ആയിഷയ്ക്ക് കാവ്യയുടെ ഗദ്ദാമയുമായി സാമ്യമുണ്ടോ, മഞ്ജു വാര്യരുടെ മറുപടി ഇങ്ങനെ

മകനും നല്ല ഡാന്‍സറാണ്. അവനൊടൊപ്പം ഡാന്‍സ് ചെയ്യാന്‍ കിട്ടുന്ന നല്ല ഒരു അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അവന് എല്ലാവരോടും സംസാരിക്കാന്‍ ഒത്തിരി ഇഷ്ടമാണെന്നും മകനാണ് തനിക്കെല്ലാമെന്നും അവന്റെ സന്തോഷങ്ങള്‍ക്കാണ് താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

Advertisement