കാവ്യയ്‌ക്കൊപ്പം ഹോട്ടലിലെ മുറിയിലായിരുന്നു ദിലീപ്, അന്ന് ദിലീപിനെ കാണാതായപ്പോള്‍ കുഞ്ഞ് മീനാക്ഷിയെയും മടിയിലിരുത്തി മഞ്ജു കരഞ്ഞു, ശരിക്കും ജയില്‍ ജീവിതമായിരുന്നു അവര്‍ക്ക്, ശ്രദ്ധനേടി തുറന്നുപറച്ചില്‍

4963

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍.

മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്. ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകന്‍ ആയ തമിഴ് ചിത്രം തുനിവ് ആണ് മഞ്ജു വാര്യരുടെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം.

Also Read: മഞ്ജുവിന്റെ ആയിഷയ്ക്ക് കാവ്യയുടെ ഗദ്ദാമയുമായി സാമ്യമുണ്ടോ, മഞ്ജു വാര്യരുടെ മറുപടി ഇങ്ങനെ

മലയാളത്തില്‍ മഞ്ജുവിന്റെ ആയിഷ എന്ന ചിത്രം ഈ മാസം 20ന് തിയ്യേറ്ററിലെത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള മഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും ദിലീപിന്റെ വീട്ടില്‍ മഞ്ജുവിന് ഒരു സ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്നും പലപ്പോഴും പൈസ കൊടുക്കാനൊക്കെ പോകുമ്പോള്‍ മഞ്ജു ആ വീട്ടില്‍ ശ്വാസം മുട്ടി നില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

Also Read: ശരിയാണ് ഞാൻ ഗർഭിണി ആയിരുന്നു, പക്ഷേ അത് അലസിപ്പോയി; ആദിൽ എന്തിനാണ് വിവാഹ കാര്യം മറച്ചുവെക്കുന്നതെന്ന് അറിയില്ല; രാഖി സാവന്ത്

ഫോണ്‍ വിളിച്ചാല്‍ പോലും മഞ്ജുവിനെ കിട്ടാറില്ല. അമ്മയോ പെങ്ങളോ കോള്‍ എടുത്ത് കട്ട് ചെയ്യും. ശരിക്കും മഞ്ജുവിന് ഒരു ജയില്‍ തന്നെയായിരുന്നു ദിലീപിന്റെ വീട് എന്നും മീശമാധവന്റെ 125ാം ദിവസം മഞ്ജുവിനെ കണ്ടപ്പോള്‍ കുഞ്ഞ് മീനാക്ഷിയെയും മടിയിലിരുത്തി മഞ്ജു കരയുകയായിരുന്നുവെന്നും ചോദിച്ചപ്പോള്‍ ദിലീപിനെ കാണുന്നില്ലായിരുന്നുവെന്നാണ് പറഞ്ഞതെന്നും ഈ സമയം കാവ്യയ്‌ക്കൊപ്പം ഹോട്ടലിലെ ബാത്തറൂമിലായിരുന്നു ദിലീപെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

Advertisement