ശരിയാണ് ഞാൻ ഗർഭിണി ആയിരുന്നു, പക്ഷേ അത് അലസിപ്പോയി; ആദിൽ എന്തിനാണ് വിവാഹ കാര്യം മറച്ചുവെക്കുന്നതെന്ന് അറിയില്ല; രാഖി സാവന്ത്

82

ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയാണ് രാഖി സാവന്ത്. ഒരു നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് അവർ. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം. താനും ആദിലും ആയുള്ള വിവാഹം കഴിഞ്ഞ വിവരം ആദിൽ മറച്ചുവെക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് താരം പറയുന്നത്.

ഇപ്പോഴിതാ താരം ഗർഭിണിയായിരുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഈയടുത്താണ് മറാത്തി ബിഗ്‌ബോസിൽ നിന്ന് പുറത്ത് വന്നത്. ആ സമയത്താണ് താരം ഗർഭിണി ആണെന്ന വിവരവും അറിയുന്നത്. അതിന് മുന്നേ തന്നെ ഗർഭിണി ആകുന്നതിനെ കുറിച്ചും അബോർഷൻ ആവുന്നതിനെ കുറിച്ചുമെല്ലാം താരം സംസാരിച്ചിരുന്നു.

Advertisements

Also Read
ഭാര്യാ ഭർതൃ ബന്ധത്തിന് നിർവചനവുമായി രവീന്ദർ; വിവാഹം കഴിഞ്ഞപ്പോൾ ഞാൻ ഇൻസ്റ്റാൾ ചെയ്തത് സ്വിഗ്ഗിയും സൊമാറ്റോയും

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ബിഗ് ബോസ് മറാത്തിയിൽ പങ്കെടുക്കുമ്പോൾ ഞാൻ ഗർഭിണി ആണെന്ന വിവരം പങ്ക് വെച്ചിരുന്നു. പക്ഷേ അതൊരു തമാശയായാണ് എല്ലാവരും കരുതിയത്. സീരിയസായി എടുക്കാൻ ആർക്കും സാധിച്ചില്ല. പക്ഷെ ആ ഗർഭം എന്നെ വിട്ട് പോയി.

അതേസമയം സമൂഹമാധ്യമത്തിൽ വന്ന റിപ്പോർട്ടിൽ രാഖിയെ കുറിച്ച് പറയുന്നതിങ്ങനെ; രാഖി എല്ലായിപ്പോഴും നമ്മളെ ചിരിപ്പിക്കാറുണ്ട്. നിസാരമായിട്ടാണ് നമ്മൾ അവരെ കാണുന്നത്. ആ സ്ത്രീ ഇപ്പോൾ വേദനകളിലൂടെയാണ് കടന്ന് പോകുന്നത്. അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങൾക്കും നടുവിലാണ് അവർ.

Also Read
ഞാൻ പ്രശസ്തിയെ വെറുക്കുന്നു, എന്റെ കഥാപാത്രത്തെ പോലെ ബോധം മറയുന്നത് വരെ ഞാൻ കുടിച്ചു; അഭയ് ഡിയോൾ

ആദിലിന് മുൻപ് താരം വിവാഹം കഴിച്ചിരുന്നത് റിതേഷ് മുഖർജിയെ ആയിരുന്നു. അദ്ദേഹം നേരത്തെ വിവാഹിതനും ആ ബന്ധത്തിൽ കുട്ടികളുമൊക്കെ ഉള്ള ആളുമായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് രാഖി ബന്ധത്തിൽ നിന്നും പിന്മാറുന്നത്. അധികം വൈകാതെ ആദിൽ ദുറാനി എന്നയാളുമായി നടി ഇഷ്ടത്തിലായി. വൈകാതെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

Advertisement