ഭാര്യാ ഭർതൃ ബന്ധത്തിന് നിർവചനവുമായി രവീന്ദർ; വിവാഹം കഴിഞ്ഞപ്പോൾ ഞാൻ ഇൻസ്റ്റാൾ ചെയ്തത് സ്വിഗ്ഗിയും സൊമാറ്റോയും

55

തമിഴിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച വിവാഹമായിരുന്നു നിർമ്മാതാവ് രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും വിവാഹം. രവീന്ദർ ചന്ദ്രശേഖറിന്റെ ശരീര ഭാരം ചൂണ്ടിക്കാട്ടിയാണ് അന്ന് വിവാദങ്ങൾക്ക് തിരിതെളിഞ്ഞത്. മാത്രമല്ല മഹാലക്ഷ്മിയുടെ ആവശ്യം പൈസയാണെന്നും അതിന് വേണ്ടിയാണ് രവീന്ദറിനെ വിവാഹം കഴിച്ചത് എന്നുമുള്ള രീതിയിലേക്കും ആരോപണം നടന്നു. ഇരുവരുടെയും രണ്ടാം വിവാഹബന്ധമാണിത്.

അതേസമയം ട്രോളുകളെയും ആരോപണങ്ങളെയും ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രങ്ങൾ പങ്ക് വെക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് പൊതുവേദിയിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് രവീന്ദർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഞാൻ പ്രശസ്തിയെ വെറുക്കുന്നു, എന്റെ കഥാപാത്രത്തെ പോലെ ബോധം മറയുന്നത് വരെ ഞാൻ കുടിച്ചു; അഭയ് ഡിയോൾ

ഇപ്പോൾ ഇവർ പറയുന്നത് കേട്ടു, കല്യാണം കഴിഞ്ഞയുടനെ ഭാര്യയോട് കോഫി ചോദിക്കും, നല്ല കാപ്പി കൊടുക്കണം എന്നൊക്കെ. പക്ഷെ ഞാൻ ചെയ്തത് ആദ്യ ദിവസം തന്നെ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്യുകയാണ്. എല്ലാ സ്ഥലത്തും വിവാഹം പ്രധാനമാണ്. ചിലയിടങ്ങളിൽ ഡിവോഴ്‌സ് കൂടുതലായിരിക്കും.

വിവാഹശേഷമാണ് ഒരു വ്യക്തിക്ക് സമൂഹത്തിൽ കൂടുതൽ ബഹുമാനം ലഭിക്കുന്നത്. ഒരു പെണ്ണിന് മര്യാദ കൊടുക്കുകയും അവളുടെ അഭിമാനത്തെ കാത്ത് രക്ഷിക്കുന്ന ഭർത്താവ് ഉണ്ടായിരിക്കുകയും അതേപോലെ അവന്റെ കുടുംബത്തിനും ബഹുമാനം കൊടുക്കുന്ന സ്ത്രീയും ഉണ്ടെങ്കിൽ അതാണ് ശരിയായ ഭാര്യാ ഭർതൃ ബന്ധം.

Also Read
32 വർഷങ്ങൾക്ക് മുൻപാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്, അന്ന് മുറുക്കാനൊക്കെ ചവച്ച് കടപ്പുറത്ത് കറങ്ങിനടന്നിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് താരങ്ങൾ

ഒരാൾക്ക് ജീവിതം ആസ്വദിച്ച് കഴിയണമെങ്കിൽ നമ്മളെ ഇഷ്ടപ്പെടുന്ന ഒരു പെണ്ണ് കൂടെ വേണം. അടുത്ത കാലത്തായി ഞാൻ കൂടുതൽ മനസ്സിലാക്കിയ കാര്യവും അതാണ്. കല്യാണം എന്നത് രണ്ട് കുടുംബങ്ങൾ ചേരുന്നത് മാത്രമല്ല. ഒരുപാട് കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു’എന്നും രവീന്ദർ പറഞ്ഞു.

Advertisement