Home Entertainment Celebrities

എന്താ പോരുന്നോ എന്റെ കൂടെ; തന്നെ പിന്തുടർന്ന ഫോട്ടോഗ്രഫറെ ഞെട്ടിച്ച് ജാൻവി കപൂറിന്റെ ചോദ്യം

745

വളരെ പെട്ടെന്ന് തന്നെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് ജാൻവി കപൂർ. അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റെയും മൂത്തമകൾ ജാൻവി കപൂർ ധടക് എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ശ്രീദേവിയ്ക്ക് ആരാധകർ നൽകിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകൾ ജാൻവിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാൻവി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Advertisements
Courtesy: Public Domain

അത്തരത്തിൽ തന്റെ പിന്തുടർന്ന ഫോട്ടോഗ്രാഫറോട് ജാൻവി കപൂർ ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഒരു സലൂണിൽ നിന്ന് ഇറങ്ങി വരുന്ന താരം കാറിൽ കയറുന്ന വരെ ഫോട്ടോഗ്രാഫർ പിന്തുടരുന്നത് വീഡിയോയിൽ കാണാം.

Also Read
നാല്‍പത്തിരണ്ടാം പിറന്നാളിനും ടീനേജുകാരിയുടെ സൗന്ദര്യവുമായി വിമല രാമന്‍; കാമുകനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍!

കാറിനു സമീപം വരെ തന്നെ ഫോട്ടോഗ്രാഫർ വിടാതെ പിന്തുടർന്നതോടെ ആണ് ജാൻവി ഫോട്ടോഗ്രാഫറോട് ഞങ്ങളുടെ കൂടെ കാറിൽ പോരുന്നോ എന്ന ചോദ്യം ചോദിച്ചത്. അപ്രതീക്ഷിതമായ ഈ ചോദ്യത്തിൽ ഫോട്ടോഗ്രാഫർ ഒന്നു ഞെട്ടിയെങ്കിലും താരത്തോട് ഇല്ലെന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർ നന്ദി പറയുന്നതും കേൾക്കാം.

എന്തായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതേ സമയം ബോളിവുഡിലെ താരമായിതീർന്ന ജാൻവി തെലുങ്കിലൂടെ തെന്നിന്ത്യൻ സിനിമയിലേക്കും എത്തിയിരുന്നു വിജയ് ദേവരകൊണ്ട നായകനായ ഫൈറ്റർ എന്ന ചിത്രത്തിലൂടെ ആണ് ജാൻവി തെലുങ്കിലെത്തിയത്. പക്ഷേ ചിത്രം പരാജയമായി മാറിയിരുന്നു.

Also Read
ഞാൻ അതിന് വേണ്ടി ആവുന്നത്ര ശ്രമിക്കുന്നുണ്ട് പക്ഷേ ശരിയാവുന്നില്ല, കല്യാണം കഴിക്കാത്തതിനെ കുറിച്ച് നടി വൈഗ റോസ്

Advertisement