ഞാൻ അതിന് വേണ്ടി ആവുന്നത്ര ശ്രമിക്കുന്നുണ്ട് പക്ഷേ ശരിയാവുന്നില്ല, കല്യാണം കഴിക്കാത്തതിനെ കുറിച്ച് നടി വൈഗ റോസ്

307

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തിയ താരമാണ് വൈഗ റോസ്. ഡെർ ദി ഫിയർ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ തമിഴ് കളേഴ്സ് ടിവിയിലെ കോമഡി നെറ്റ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കോട്ടയംകാരിയായ വൈഗ ഒരു എംബിഎ ബിരുദധാരിയും കൂടിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജിവമായ വൈഗയെ നിരവധിപ്പേരാണ് പിന്തുടരുന്നത്.

Advertisements

തന്റെ പുത്തൻ ഫോട്ടോകളും വിശേഷവുമെല്ലാം ആരാധകരുമായി വൈഗപങ്കുവെക്കാറുണ്ട്. ഇപ്പോളിതാ വൈഗയുടെ ഒരുപുതിയ അഭിമുഖമാണ് വൈറലായി മാറുന്നത്. കല്യാണമടക്കം ഒരു പ്ലാനിങ്ങും നടക്കാത്തത് കൊണ്ട് എല്ലാം മായ്ച്ച് കളഞ്ഞിരിക്കുകയാണ് ഞാനിപ്പോൾ. ഇനിയും കല്യാണം ആയില്ലേ.

Also Read
നാല്‍പത്തിരണ്ടാം പിറന്നാളിനും ടീനേജുകാരിയുടെ സൗന്ദര്യവുമായി വിമല രാമന്‍; കാമുകനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍!

എന്താ കല്യാണം കഴിക്കാത്തത് കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയി മുന്നോട്ട് പോവണ്ടേ വയസ് എത്രയായി എന്നാണ് വിചാരം എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എന്നാൽ എനിക്ക് കല്യാണം നടക്കാത്തതാണ്. കല്യാണം കഴിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ശരിയാവുന്നില്ല. മാട്രമോണിയിൽ പേര് പോലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പക്ഷെ ഒന്നും സെറ്റ് ആവുന്നില്ല. ഇനി അമ്മ പറയുന്ന ചെറുക്കനെ കെട്ടി ജീവിക്കാം എന്നാണ് എന്റെ തീരുമാനം. കാരണം കുറച്ച് കാലത്തെ എന്റെ ജീവിത അനുഭവം കൊണ്ട് അങ്ങനൊരു തീരുമാനത്തിലേക്ക് ഞാൻ എത്തുകയായിരുന്നുഇതിനിടെ കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ ഏറെ വേദനിപ്പിച്ചൊരു അനുഭവത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു.

ഓണത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ച് പോവുന്നതിന് ഇടയിൽ എന്റെ ശബ്ദം പോയി. ശരിക്കും എന്റെ ഒർജിനൽ ശബ്ദം ഇതല്ല. പതിയെ പതിയെയാണ് ശബ്ദം പോയത്. പെട്ടെന്നാരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് പൂർണമായും ശബ്ദം ഇല്ലാതെയായി.

സംസാരിക്കാൻ പറ്റാതെ വന്നതോടെ കാര്യങ്ങൾ എഴുതി കാണിക്കുകയാണ് താൻ ചെയ്തതെന്ന് വൈഗ പറയുന്നു.
ഡോക്ടറെ കാണിച്ചതിന് ശേഷമാണ് വോക്കൽ കോഡിൽ ചെറിയൊരു സിസ്റ്റ് ഉണ്ടെന്ന് മനസ്സിലായത്. അതുകൊണ്ട് ശബ്ദം തീരെ സ്‌ട്രെയിൻ ചെയ്യാൻ പാടില്ല. രണ്ട് മാസത്തോളം ഞാൻ മിണ്ടാതെ ഇരുന്നു.

വീട്ടിൽ അമ്മയെ എല്ലാം എഴുതി കാണിക്കുകയാണ് ചെയ്തത്. ഇടയ്ക്ക് ദേഷ്യം വരും. അതും പ്രകടിപ്പിക്കാൻ സാധിക്കാതെ വന്നു. ഒടുവിൽ സർജറി ചെയ്തു. സർജറി ചെയ്താലുള്ള കുഴപ്പം പിന്നെ സ്ട്രെയിൻ ചെയ്യാൻ പാടില്ലെന്നതാണ്.

എന്തും വരട്ടെ എന്ന് വിചാരിച്ച് സർജറി ചെയ്യാമെന്ന് തീരുമാനിച്ചു. എന്റെ സർജറിയുടെ അന്ന് രാവിലെയാണ് അമ്മയുടെ സഹോദരൻ മ രി ക്കുന്നത്. അതെന്നെ വളരെ ഇമോഷണലി തകർത്തു. കാരണം ഞാനുമായി അത്രയും അറ്റാച്ച്‌മെന്റുള്ള ആളായിരുന്നു അദ്ദേഹം. ഇതോടെ സർജറി തന്നെ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു.

ഡിസംബർ അവസാനത്തോടെയാണ് വീണ്ടും സംസാരിച്ച് തുടങ്ങിയത്. ശബ്ദം കിട്ടിയെങ്കിലും സുഖമായിട്ടില്ല. ഇനിയിപ്പോൾ ശബ്ദം പോയാലും ഇല്ലെങ്കിലും എന്തും വരട്ടെ എന്നേ താൻ ചിന്തിക്കുന്നുള്ളു എന്നും വൈഗ റോസ് പറയുന്നു.

Also Read
സുരേഷ് ഗോപി സാറിന്റെ സപ്പോര്‍ട്ട് ചെറുതൊന്നുമല്ല; വിവാഹനിശ്ചയത്തിന് അദ്ദേഹം അനുഗ്രഹിച്ചത് വലിയ കാര്യം; തുറന്നുപറഞ്ഞ് ശ്രീവിദ്യയും രാഹുലും

Advertisement