ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആര്യ. മുൻപ് വിവാഹിയായിരുന്ന താരം ആ ബന്ധം ഉപേക്ഷിച്ചിരുന്നു. സീരിയൽ സിനിമ നടിയായ അർച്ചനയുടെ സഹോദരനെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആര്യയുടെ തുറന്ന് പറച്ചിലുകളാണ് വൈറലാകുന്നത്. അതും വിവാഹശേഷമുണ്ടായ പ്രണയത്തെ കുറിച്ചും, തകർച്ചയെ കുറിച്ചും. പ്ളവേഴ്സിന്റെ ഒരു കോടിയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്താണ് തനിക്കൊരു പ്രണയമുണ്ടെന്നും ജാൻ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്നതെന്നും ആര്യ തുറന്ന് പറഞ്ഞത്. ബിഗ്ബോസിൽ നിന്ന് പുറത്തെത്തിയാൽ തങ്ങളുടെ വിവാഹം ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.
Also Read
കല്ല്യാണം കളറായി, ഇനി ആദ്യരാത്രി; ട്രോളുകളിൽ നിറഞ്ഞ് കുടുംബവിളക്ക്
എന്നാൽ ബിഗ്ബോസിന് ശേഷം പ്രണയം തകർന്നു എന്ന് പറയുകയാണ് ആര്യ ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’ബിഗ് ബോസ് കഴിഞ്ഞപ്പോഴാണ് ജാൻ മറ്റൊരാളുമായി പ്രണയത്തിലായെന്നും അത് തന്റെ സുഹൃത്താണെന്നും നടി വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രണയമുണ്ടെന്നോ നമുക്ക് ഇത് അവസാനിപ്പിക്കാം എന്നൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. അത് സ്വയം മനസിലാക്കി വന്നപ്പോൾ പാനിക്ക് അറ്റാക്ക് വന്നു. ഒരു വർഷത്തോളം ഡിപ്രഷനിലായിരുന്നു. ആ സമയത്ത് മുൻഭർത്താവായിരുന്ന രോഹിത്താണ് എന്നെ പിന്തുണച്ചത്.
വർഷങ്ങളായി നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. പിന്നീടാണ് പ്രണയത്തിലായത്. മൂന്ന് വർഷത്തെ പ്രണയമാണ്. ബിഗ് ബോസിൽ പോവാനായി എന്നെ മോട്ടിവേറ്റ് ചെയ്തത് അദ്ദേഹമാണ്. പേരോ, അദ്ദേഹത്തെ മനസിലാക്കുന്ന രീതിയിൽ ഒന്നും പറയരുതെന്ന കണ്ടീഷൻ വെച്ചിരുന്നു. ഒരു റിലേഷൻഷിപ്പുണ്ട് എന്ന കാര്യം പോലും അതിനുള്ളിൽ പോയി പറയരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഒഫീഷ്യലി ആരേയും അറിയിച്ചിട്ടില്ലായിരുന്നു. അതിന് സമയമായിട്ടില്ലെന്നായിരുന്നു പറഞ്ഞത്.
നേരത്തെ രണ്ട് തവണ അദ്ദേഹമ വിവാഹം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്ന പെറ്റ് നെയിമും ഷോയിൽ പറഞ്ഞിരുന്നു. പലരും എന്നോട് ആ ബന്ധം നല്ലതല്ലെന്ന് പറഞ്ഞിട്ടുണ്ട്. ആൾ ചെയ്യുന്നതെല്ലാം നല്ലതായാണ് പ്രണയിക്കുമ്പോൾ എനിക്ക് തോന്നിയത്. പക്ഷേ ആൾക്ക പ്രണയം ഹോബിയായിരുന്നു എന്നാണ് ആര്യ പറഞ്ഞത്.