Home Entertainment Celebrities

ഇന്ന് എന്റെ ജന്മദിനമല്ല, ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ്, ചര്‍ച്ചയായി അഭിരാമിയുടെ വാക്കുകള്‍

146

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Also Read: ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ ചതിക്കപ്പെടരുത്, തങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍ പോയി വീഴരുതെന്ന് അഭ്യര്‍ത്ഥിച്ച് അപ്‌സരയും ആല്‍ബിയും

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. അഭിരാമി നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മോശം കമന്റ്‌സുകളില്‍ മനസ്സ മടുത്ത് ഇന്‍സ്റ്റഗ്രാമിലൂടെ കരഞ്ഞുകൊണ്ട് അഭിരാമി എത്തിയിരുന്നു.

താന്‍ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുകയാണ് അഭിരാമി സുരേഷ് ഇപ്പോള്‍. ഒരു കേക്കിന് മുമ്പിലിരിക്കുന്ന ചിത്രത്തോടൊപ്പം ഒരു കുറിപ്പും അഭിരാമി പങ്കുവെച്ചിട്ടുണ്ട്. ഇന്ന് തന്റെ ബര്‍ത്ത് ഡെ അല്ലെന്നം താന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാന്‍ വേണ്ടിയാണെന്നുമാണ് ചിത്രം പങ്കുവെച്ച് അഭിരാമി കുറിച്ചത്.

Also Read: നല്ല വേഷങ്ങൾ തരാമെന്ന് പറഞ്ഞ് പല സംവിധായകരും തന്നോട് ചെയ്തത് വെളിപ്പെടുത്തി കനി കുസൃതി

എല്ലാവരോടും സ്‌നേഹം, മോശം ഘട്ടം, ഇതും കടന്നുപോകും തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സന്തോഷത്തോടെ ഇരിക്കണമെന്നും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണമെന്നും കുറേ പേര്‍ കമന്‍്‌റ് ചെയ്തു.

Advertisement