നല്ല വേഷങ്ങൾ തരാമെന്ന് പറഞ്ഞ് പല സംവിധായകരും തന്നോട് ചെയ്തത് വെളിപ്പെടുത്തി കനി കുസൃതി

17584

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. നിരവധി ഷോര്ട്ട് ഫിലിമുളിലും ഏതാനു ംമികച്ച സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം. പലപ്പോഴും കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെ പറ്റി കനി കുസൃതി തുറന്നു പറഞ്ഞിരുന്നു.

പല തവണ ഇത്തരം പ്രശ്‌നങ്ങളെ പറ്റി കനി മനസ് തുറന്നിട്ടുണ്ട്. ഈ പ്രവണത മൂലം അഭിനയം നിർത്താൻ പോലും തോന്നിയിട്ടു ണ്ടെന്നും നടി പറഞ്ഞിരുന്നു. നല്ല വേഷങ്ങൾ ലഭിക്കാൻ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നിയെന്നായിരുന്നു നടി തുറന്നു പറഞ്ഞത്.

Advertisements

ഏതാനം വർഷങ്ങൾക്ക് മുമ്പ് കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്‌ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനി കുസൃതി ഇക്കാര്യം വെളിപ്പെടുത്തിയത്. മീ ടൂ കാംപെയ്‌നുകൾ സജീവം ആായതും ഡബ്‌ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി കുസൃതി വ്യക്തമാക്കി.

Also Read
മമ്മൂട്ടി അഭിനയിക്കുന്നത് കാണാൻ ആളുകൂടാത്ത ഒരു സ്ഥലം കേരളത്തിൽ? സംവിധായകന്റെ വെളിപ്പെടുത്തലിൽ ഞെട്ടി മെഗാസ്റ്റാർ

സിനിമയിൽ അഭിനയിക്കണം എന്ന വലിയ ആഗ്രഹവും ആയാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ടെന്നും കനി പറയുന്നു.

ഷോർട്ട് ഫിലിമുകളിലൂടേയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കനി കുസൃതി. ഒരുപിടി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയെടുത്തിരുന്നു.

എനിക്ക് ഒരിക്കലും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാനുള്ള പാഷനുമില്ല. ഞാൻ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതുകൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷൻ വർക്ക് അടക്കം ചെയ്തിട്ടുണ്ട്. ഫിസി ക്കൽ ആക്ടിംഗ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസിൽ പഠിക്കാൻ പോയത്.

2000 2010 സമയത്തു വന്നിരുന്ന മലയാള സിനിമകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് സിനിമയിൽ നിന്നും വന്ന നിരവധി ഓഫറുകൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഒരു പ്രേക്ഷക എന്ന നിലയിൽ ഞാൻ ആ പടങ്ങൾ തിയേറ്ററിൽ പോയി കാണില്ലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാൻ സിനിമകൾ ചെയ്തത് എന്നും നടി ഒരിക്കൽ പറഞ്ഞിരുന്നു.

Also Read
പലരും ചോദിച്ചിട്ടുണ്ട്, ചോദിക്കുന്നുമുണ്ട് പക്ഷെ, നമ്മുടെ സമ്മതമില്ലാതെ പിടിച്ചുകൊണ്ടു പോയി ആരും ഒന്നും ചെയ്യില്ല; സിനമാ രംഗത്തെ പീ ഡ ന ത്തെ കുറിച്ച് സ്വാസിക അന്ന് പറഞ്ഞത്

Advertisement