പലരും ചോദിച്ചിട്ടുണ്ട്, ചോദിക്കുന്നുമുണ്ട് പക്ഷെ, നമ്മുടെ സമ്മതമില്ലാതെ പിടിച്ചുകൊണ്ടു പോയി ആരും ഒന്നും ചെയ്യില്ല; സിനമാ രംഗത്തെ പീ ഡ ന ത്തെ കുറിച്ച് സ്വാസിക അന്ന് പറഞ്ഞത്

572

മലയാള സിനിമാ രംഗത്തും സീരിയൽ രംഗത്തും ഒരേപോലെ തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് സ്വാസിക വിജയ്.വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ഈ താരസുന്ദരിക്ക് കഴിഞ്ഞിരുന്നു. തമിഴ് സിനിമ വൈഗയിലൂടെ ആണ് തമിഴിലും അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലും നടി അരങ്ങേറ്റം കുറിച്ചത്.

തുടക്കം സിനിമകളിൽ കൂടി ആണെങ്കിലും സ്വാസിക ഏറെ പ്രശ്സത ആയത് മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടി ആയിരുന്നു. ഫ്ളവേഴ് ചാനലിലെ സീത എന്ന പരമ്പരയാണ് നടിക്ക് ഏറെ ആരാധകരെ നേടി കൊടുത്തത്. നിരവധി സിനിമയിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞു നടി.

Advertisements

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചു കഴിഞ്ഞ സ്വാസികയ്ക്ക് ആരാധകരും ഏറെയാണ്. അടുത്തിടെ ചതുരം എന്ന സിനിമയിൽ അതീവ ഗ്ലാമറസ്സ് വേഷത്തിലും നടി എത്തിയിരുന്നു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരത്തിൽ റോഷൻ മാത്യുവും അലൻസിയറും ആയിരുന്നു സ്വാസികയുടെ നായകൻമാർ ആയി എത്തിയത്.

Also Read
ഒരൊറ്റ സെക്കന്റ് നോക്കിയാല്‍ എന്റെ ജീവിതം മാറും, പക്ഷെ നോക്കില്ല; ആന്റണി പെരുമ്പാവൂരിനെ മോഹന്‍ലാലിന് പരിചയപ്പെടുത്തിയത് താനെന്നും മുന്‍ ഡ്രൈവര്‍ മോഹനന്‍ നായര്‍

അതേ സമയം മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സ്വാസിക മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. തമിഴിലും മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് താനും നേരിട്ടിട്ടുണ്ട്. പക്ഷെ നമ്മളത് തിരഞ്ഞെടുക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് കാര്യമെന്നും ആയിരുന്നു അന്ന് താരം പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ച് ഇപ്പോളും നേരിടുന്നുണ്ട് പലരും ചോദിച്ചിട്ടുണ്ട് ചോദിക്കുന്നുമുണ്ട്. പക്ഷെ ഇങ്ങനെ ചെയ്താൽ നമുക്ക് കുറെ പ്രശസ്തി ലഭിക്കും, നല്ല സിനിമ ലഭിക്കും, കുറെ പണം കിട്ടും എന്നൊക്കെ വിചാരിച്ചാൽ മാത്രമേ അത് നടക്കു.
അല്ലാതെ ഒരിക്കലും നമ്മളെ പിടിച്ചുകൊണ്ടു പോയി നമ്മുടെ സമ്മതമില്ലാതെ ആരും ഒന്നും ചെയ്യില്ല.

സിനിമ ഫീൽഡിൽ അച്ഛനും അമ്മയ്ക്കും കൂടെ വരാം. വേറൊരു ജോലിക്കും അത് പറ്റില്ല. എന്റെ അമ്മയൊക്കെ മോണിറ്ററിനെ പിന്നിൽ തന്നെയാണ് ഇരിക്കുന്നത്. മുറിയിലും അവരുണ്ട് ഇനി അവരുടെ കണ്ണ് വെട്ടിച്ച് ആരെയേലും മുറിയിലേക്ക് വരുത്തണമെന്ന് വിചാരിച്ചാൽ മാത്രമേ അങ്ങനെയൊക്കെ സംഭവിക്കു എന്നും സ്വാസിക പറഞ്ഞിരുന്നു.

മുമ്പ് ജി എസ് പ്രദീപ് ഒരുക്കിയ സ്വർണ്ണമത്സ്യങ്ങൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ
അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read
മമ്മൂട്ടി അഭിനയിക്കുന്നത് കാണാൻ ആളുകൂടാത്ത ഒരു സ്ഥലം കേരളത്തിൽ? സംവിധായകന്റെ വെളിപ്പെടുത്തലിൽ ഞെട്ടി മെഗാസ്റ്റാർ

Advertisement