ഒരൊറ്റ സെക്കന്റ് നോക്കിയാല്‍ എന്റെ ജീവിതം മാറും, പക്ഷെ നോക്കില്ല; ആന്റണി പെരുമ്പാവൂരിനെ മോഹന്‍ലാലിന് പരിചയപ്പെടുത്തിയത് താനെന്നും മുന്‍ ഡ്രൈവര്‍ മോഹനന്‍ നായര്‍

445

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ നരേന്ദ്രന്‍ ആയി എത്തി പിന്നീട് മലയാള സിനിമയില താര രാജാവായി മാറിയ നടനാണ് ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. ഇന്നും അദ്ദേഹത്തിന്റെ താര പദവിയെ മറികടക്കാന്‍ കെല്‍പ്പുള്ള ഒരു നടന്‍ മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം.

അതേ സമയം ഒരു കാലത്ത് മോഹന്‍ലാലിന്റെ യാത്രകളില്‍ കൂട്ടായി എപ്പോഴുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്നു മോഹനന്‍ നായര്‍. ശരിക്കും പറഞ്ഞാല്‍ ആന്റണി പെരുമ്പാവൂരിന് മുന്‍പ് ഉണ്ടായിരുന്ന മോഹന്‍ലാലിന്റെ സന്തത സഹചാരി.

Advertisements

ഇപ്പോള്‍ ഇതാ മോഹന്‍ നായരുടെ ഇപ്പോള്‍രുടെ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളില്‍ വൈന്നത്. 30 വര്‍ഷത്തോളം മോഹന്‍ലാലിന്റെ കുടുംബവും ആയി ഇദ്ദേഹത്തിന്റെ ബന്ധമുണ്ട്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിന്റെ മുടഗന്‍മുകളിലെ വീട്ടില്‍ ഇദ്ദേഹം എത്തുന്നത്.

ALSO READ- മുഖത്ത് പോലും നോക്കാതെ അവഗണന, പ്രായത്തിനുള്ള ബഹുമാനം പോലും സെറ്റില്‍ വെച്ച് ശാലു കുര്യന്‍ നല്‍കിയില്ല; കാരണം ചോദിച്ചപ്പോള്‍ ഞെട്ടിയെന്ന് ദിനേശ് പണിക്കര്‍

ആദ്യം വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു എങ്കിലും പിന്നീട് മോഹന്‍ലാലിന്റെ സിനിമ യാത്രകളുടെ ഭാഗമായി മാറി. ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നത് എല്ലാം മോഹനന്‍ നായര്‍ തന്നെയായിരുന്നു. മോഹന്‍ലാലിന്റെ തുടക്ക കാലത്ത് മോഹനന്‍ ഒരു ഭാഗം തന്നെ ആയിരുന്നു, അദ്ദേഹത്തിന്റെ കരിയറിന്റെ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ അടുത്തുനിന്ന് കണ്ടറിഞ്ഞ ആളുകൂടിയാണ് മോഹനന്‍.

ഒരിക്കല്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടില്‍ തിരിച്ചെത്തി അറിയാതെ തന്റെ മടിയില്‍ തല വച്ചു കിടന്നുറങ്ങിയ കഥയൊക്കെ മോഹനന്‍ ഇപ്പോഴും ഓര്‍ത്ത് പറയുന്നു. മോഹന്‍ലാല്‍ മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആയിട്ടുള്ള പ്രിയദര്‍ശന്‍, എംജി ശ്രീകുമാര്‍, സുരേഷ് കുമാര്‍, ജഗദീഷ് ഇവരെല്ലാവരും തന്നെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു.

ALSO READ- ഞങ്ങളുടെ ബന്ധത്തിന് കാരണം സ്വിറ്റ്‌സര്‍ലന്റിലെ കറുത്തമുത്തിയുടെ അനുഗ്രഹം; 17ാമത്തെ വിവാഹ വാര്‍ഷികത്തിന് പുതിയ അതിഥിയും; സന്തോഷം പങ്കിട്ട് ദേവി ചന്ദന

ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയില്‍ ടൈഫോര്‍ഡും പക്ഷാഘാതവും വന്നു. അങ്ങനെയാണ് ഇദ്ദേഹം ഡ്രൈവര്‍ സ്ഥാനത്തു നിന്നും മാറിയത്. ഒരിക്കല്‍ മോഹന്‍ലാലിന് കളരി പഠിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ അത് ആത് ആദ്യം പറഞ്ഞതും ഇദ്ദേഹത്തോട് ആയിരുന്നു. അങ്ങനെ മോഹനന്‍ ആണ് പള്ളിച്ചലില്‍ ഉള്ള പാരമ്പര്യ കളരി കേന്ദ്രത്തില്‍ മോഹന്‍ലാലിനെ എത്തിക്കുന്നത്.

അതുപോലെ മോഹനന്റെ മാതാപിതാക്കള്‍ മരിച്ച സമയത്ത് മോഹന്‍ലാല്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും ഇദ്ദേഹം പറയുന്നു. ആരോഗ്യസ്ഥിതി മോശമായ സമയത്ത് ഇദ്ദേഹം തന്നെയാണ് ചുമതലകള്‍ എല്ലാം ആന്റണി പെരുമ്പാവൂരിനെ ഏല്‍പ്പിക്കുന്നത്. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ വിളിച്ച് താനാണ് ജോലി ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ തന്നെ ശ്രദ്ധിക്കാതെയായെന്ന് പറയുകയാണ് മോഹനന്‍ നായര്‍.

മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം ഇരുപത്തിയെട്ട് വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തപ്പോഴും ശമ്പളമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് തന്നത്.

കാറിന്റെ താക്കോല്‍ കൈമാറികൊണ്ട് മോഹന്‍ലാലിനെയും കുടുംബത്തെയും പൊന്നുപോലെ നോക്കണം എന്ന് അന്ന് ആന്റണിയോട് പറഞ്ഞിരുന്നു. വിജയകുമാരി ആണ് മോഹനന്റെ ഭാര്യ, മൂന്ന് പെണ്‍മക്കളും ഒരു മകനും ആണ് ഇദ്ദേഹത്തിന് ഉള്ളത്. അവരെല്ലാം ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അവരുടെ ജീവിതത്തിന്റെ തിരക്കുകളിലാണ്.

മോഹനന്‍ നായര്‍ ഇന്ന് പലവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. തന്നെ മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് നോക്കിയാല്‍ തന്റെ ജീവിതം മാറും. പക്ഷേ അദ്ദേഹം നോക്കത്തില്ല. ഇടയ്ക്ക് മോഹന്‍ലാലിനെ കാണാന്‍ തോന്നാറുണ്ട്. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ലെന്നും ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരുമെന്നും മോഹനന്‍ പറയുന്നു.

അതേസമയം, .ഇനിയും അദ്ദേഹത്തിനൊപ്പം തന്നെ ജോലി ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. ഇനിയൊരു ജന്മം ഉണ്ടായാലും മോഹന്‍ലാലിന്റെ കൂടെ മതി. ലാലിന്റെ ഡ്രൈവര്‍ എന്ന് പറയുന്നത് വലിയ ദൈവാനുഗ്രഹമാണെന്നും മോഹനന്‍ വിശദീകരിച്ചു.

Advertisement