Home Entertainment Celebrities

ഓര്‍മ്മശക്തി കുറയുന്നു; പഠിച്ച കാര്യങ്ങളും നൃത്തവും ഓര്‍മ്മയില്ല; പഴയതൊക്കെ മറന്നു തുടങ്ങി; ആരോഗ്യനില നശിച്ചെന്ന് നടി ഭാനുപ്രിയ; ആശങ്കയോടെ ആരാധകര്‍

502

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന് ഭാനുപ്രിയ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയായിരുന്നു. തന്റെ പ്രതാപകാലത്ത് ചൂടന്‍ രംഗങ്ങളില്‍ അതീവ ഗ്ലാമറസ് ആയി എത്തിയ താര സുന്ദരിയാണ് ഭാനുപ്രിയ.

തന്റെ വേഷങ്ങള്‍ ക്യാമറയുടെ മുന്നില്‍ അതി മനോഹരമായി ആടി തകര്‍ക്കുന്ന ഈ നടിക്കു ഒരു പക്ഷെ ആ കാലത്ത് ബോളിവുഡ് നടി ശ്രീദേവിയെപ്പോലെ സിനിമലോകം ഭരിക്കാന്‍ സാധിച്ചില്ലന്നത് മറക്കാനാവാത്ത ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും സ്വയം മാറി നിന്ന ഈ നടിയെ ആരാധകര്‍ മറന്നു പോയിരുന്നു.

Advertisements

മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയയിലെ നടിയുടെ ആകര്‍ഷണം. കൂടാതെ തന്റെ അതി മനോഹരമായ ശരീര വടിവ് പ്രദര്‍ശിപ്പിക്കുന്ന ചടുലമായ ചൂടന്‍ രംഗങ്ങളില്‍ മറ്റേതു നടിയേക്കാളും മികച്ച രീതിയില്‍ ഭാനുപ്രിയ അഭിനയിച്ചിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം പിന്നീട് സിനിമയും നൃത്തവും ഉള്‍പ്പടെയുള്ള കലാരംഗത്ത് സജീവമായിരുന്നു. ഭര്‍ത്താവ് 2018ല്‍ ഹൃദയാഘാതം മൂലം മരണമടയുകയും ചെയ്തു. ഒരു മകളുണ്ട് താരത്തിന്. മകള്‍ അഅഭിനയയ്ക്ക് വേണ്ടിയാണ് ജീവിതമെന്നും ഭാനുപ്രിയ ഒരിക്കല്‍ പറഞ്ഞിരുന്നു.

ALSO READ- ഒരൊറ്റ സെക്കന്റ് നോക്കിയാല്‍ എന്റെ ജീവിതം മാറും, പക്ഷെ നോക്കില്ല; ആന്റണി പെരുമ്പാവൂരിനെ മോഹന്‍ലാലിന് പരിചയപ്പെടുത്തിയത് താനെന്നും മുന്‍ ഡ്രൈവര്‍ മോഹനന്‍ നായര്‍

ഇപ്പോഴിതാ താരത്തെ കുറിച്ച് ഞെ ട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. എല്ലാം മറന്ന് പോകുന്ന രോഗം ബാധിച്ചിരിക്കുകയാണ് താരത്തിനെ. പഴയതെല്ലാം താന്‍ മറന്ന് പോകുന്നതായും, ഓര്‍മ്മ നഷ്ടമാവുന്ന അവസ്ഥയിലാണെന്നും ഭാനുപ്രിയ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

താരം ആരോഗ്യസ്ഥിതിയെ കുറിച്ച പറഞ്ഞത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താന്‍ ഓര്‍മക്കുറവ് നേരിടുന്നെന്ന് ഭാനുപ്രിയ വെളിപ്പെടുത്തിയത്.

ALSO READ-മുഖത്ത് പോലും നോക്കാതെ അവഗണന, പ്രായത്തിനുള്ള ബഹുമാനം പോലും സെറ്റില്‍ വെച്ച് ശാലു കുര്യന്‍ നല്‍കിയില്ല; കാരണം ചോദിച്ചപ്പോള്‍ ഞെട്ടിയെന്ന് ദിനേശ് പണിക്കര്‍

തനിക്ക് അടുത്തകാലത്തായി സുഖമില്ലെന്നും ഓര്‍മ്മശക്തി കുറയുകയാണെന്നും ഭാനുപ്രിയ പറയുന്നു. പഠിച്ച ചില കാര്യങ്ങള്‍ മറന്നു. നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും നൃത്തം പരിശീലിക്കാറില്ലെന്നാണ് ഭാനുപ്രിയ പറയുന്നത്. രണ്ട് വര്‍ഷമായി ഓര്‍മക്കുറവ് അനുഭവപ്പെടുന്നു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച് ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയാണ്.

‘സില നേരങ്ങളില്‍ സില മനിദര്‍ഗള്‍’ സിനിമാസെറ്റില്‍ വെച്ചാണ് ഡയലോഗുകള്‍ മറന്നത്. പിരിമുറുക്കമോ വിഷാദമോ അലട്ടുന്നില്ലെന്നും തന്റെ മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണെന്നും താരം പറയുന്നു. താന്‍ ചില മരുന്നുകള്‍ ഇപ്പോള്‍ കഴിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

Advertisement