മുഖത്ത് പോലും നോക്കാതെ അവഗണന, പ്രായത്തിനുള്ള ബഹുമാനം പോലും സെറ്റില്‍ വെച്ച് ശാലു കുര്യന്‍ നല്‍കിയില്ല; കാരണം ചോദിച്ചപ്പോള്‍ ഞെട്ടിയെന്ന് ദിനേശ് പണിക്കര്‍

5386

നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ദിനേശ് പണിക്കര്‍. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിര്‍മ്മിച്ച പത്തോളം സിനിമകള്‍ വലിയ ഹിറ്റായിരുന്നെങ്കിലും, കൂട്ടത്തില്‍ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായി എത്തിയ ‘രജപുത്രന്‍’ .

ഇപ്പോള്‍ സീരിയല്‍ രംഗത്തും ദിനേശ് പണിക്കര്‍ നിറസാന്നിധ്യമാണ്. അഭിനയവും നിര്‍മ്മാണവും തുടങ്ങിയ എല്ലാ രംഗത്തും കൈവെയ്ക്കുകയാണ് ഈ താരം. താരമിപ്പോള്‍ മുന്‍പ് താന്‍ ഓര്‍മ്മ സീരിയലിലും ചന്ദനമഴ സീരിയലിലും അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

Advertisements
Courtesy: Public Domain

ഒരിക്കല്‍ കെകെ രാജീവ് ചേട്ടന്‍ നാളെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുമോ എന്ന് ചോദിക്കുകയായിരുന്നു. അവിടെ ചെന്നപ്പോള്‍ കുറെ ഡയലോഗുകള്‍ തന്നു. ഇത് ചെയ്യണമെന്ന് പറഞ്ഞു. ഇത് മുഴുവന്‍ താന്‍ ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട പ്രോംപ്റ്റ് ചെയ്ത തരുമെന്ന് പറയുകയായിരുന്നു എന്ന് ദിനേശ് പറയുന്നു. ഇത് വരെയും ഒരു സ്റ്റേജില്‍ പോലും കയറാത്ത താന്‍ അങ്ങനെ അഭിനേതാവായി മാറുകയായിരുന്നുവെന്നും ദിനേശ് പണിക്കര്‍ ുറഞ്ഞു.

ALSO READ- ഞങ്ങളുടെ ബന്ധത്തിന് കാരണം സ്വിറ്റ്‌സര്‍ലന്റിലെ കറുത്തമുത്തിയുടെ അനുഗ്രഹം; 17ാമത്തെ വിവാഹ വാര്‍ഷികത്തിന് പുതിയ അതിഥിയും; സന്തോഷം പങ്കിട്ട് ദേവി ചന്ദന

സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം ആയതിനാല്‍ തന്നെയും താന്‍ ചെയ്യുന്നത് ശെരിയാണോ എന്ന് പലവട്ടം അദ്ദേഹത്തോട് ചോദിച്ചെന്നും താരം പറഞ്ഞു. തന്നോട് അദ്ദേഹം പറഞ്ഞത് താന്‍ സ്‌ക്രീനില്‍ വരുമ്പോള്‍ ഒരു പ്രസന്‍സുണ്ടെന്നും അതോടൊപ്പം തന്റെ അഭിനയവും കൂടിയായാല്‍ അത് മികച്ചത് തന്നെ ആകും എന്നായിരുന്നു.

നാല് വര്‍ഷത്തോളം താന്‍ ചന്ദനമഴയില്‍ ദേവേട്ടന്‍ ആയി അഭിനയിച്ചു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ചന്ദനമഴയിലെ ദേവേട്ടന്‍ ആയി നില്ക്കാന്‍ കഴിഞ്ഞതാണെന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.

ALSO READ- അനുഷ്‌ക ശർമ്മയും സാക്ഷി ധോണിയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു; അവർ പോലും തിരിച്ചറിഞ്ഞത് ഈ ഫോട്ടോ കണ്ടപ്പോൾ

ചന്ദനമഴയില്‍ തന്റെ മരുമകള്‍ വര്‍ഷ എന്ന കഥാപാത്രമായി അഭിനയിച്ച ശാലു കുര്യനെക്കുറിച്ചും താരം പറയുന്നുണ്ട്. ശാലുവിനെ കണ്ടപ്പോള്‍ ആദ്യം കരുതിയത് മിടുക്കിക്കുട്ടി, നന്നായിട്ട് അഭിനയിക്കാനറിയാം എന്നായിരുന്നു.

എന്നാല്‍, എല്ലാവരും പരസ്പരം സംസാരിക്കുമ്പോഴും ശാലു മാത്രം തന്നോട് അകലം കാണിച്ചു. തന്റെ മുഖത്തൊന്നും നോക്കുന്നില്ലെന്നും തനിക്ക് സീനിയോറിറ്റിയുടെയോ പ്രായത്തിന്റെയോ ബഹുമാനമൊന്നും തരുന്നില്ലെന്നും പിന്നെ മനസിലായി. തന്നോട് മാത്രമായിരുന്നു ഇങ്ങനെ എന്നും ദിനേശ് പണിക്കര്‍ പറയുന്നു.

Courtesy: Public Domain

പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ താന്‍ കാര്യം ചോദിച്ചു. അപ്പോള്‍ പറഞ്ഞത് തന്റെ ജനകന്‍ സിനിമ കണ്ടതോടെ വെറുപ്പായെന്നാണ്. അത് കേട്ടപ്പോള്‍ തനിക്ക് വിഷമം ആയി. പിന്നീട് അതൊരു ക്രെഡിറ്റ് ആയി തോന്നിയെന്നും താരം പറയുന്നു. പിന്നീട് ശാലുവുമായി നല്ല കൂട്ടായി മാറുകയായിരുന്നു.

Advertisement