കാറിലിട്ട് ക ത്തിക്കുമെന്ന് ഭീ ഷണി; ഭാര്യയെയും മാതാപിതാക്കളെയും പച്ചത്തെറി വിളിച്ച് കോട്ടയത്ത് നിന്ന് ഊമക്കത്ത്, ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ താന്‍ അനുഭവിക്കുന്നത് പറഞ്ഞ് സീക്രട്ട് ഏജന്റ്

2131

സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാമ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. വമ്പന്‍ ഹിറ്റായിരുന്നു ചിത്രം.

Advertisements

മാളികപ്പുറം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുമായി ഉണ്ണിമുകുന്ദന്‍ നടത്തിയ സംഭാഷണം വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ഇരുകൂട്ടരെയും പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ വിഷയത്തിന് പിന്നാലെ തനിക്ക് നേരെ വ ധ ഭീ ഷ ണി വരെ ഉയരുന്നുണ്ടെന്ന് പറയുകയാണ് സീക്രട്ട് ഏജന്റ് യൂട്യൂബ് ചാനലിലെ സായ് കൃഷ്ണ.

ALSO READ- ഓര്‍മ്മശക്തി കുറയുന്നു; പഠിച്ച കാര്യങ്ങളും നൃത്തവും ഓര്‍മ്മയില്ല; പഴയതൊക്കെ മറന്നു തുടങ്ങി; ആരോഗ്യനില നശിച്ചെന്ന് നടി ഭാനുപ്രിയ; ആശങ്കയോടെ ആരാധകര്‍

താന്‍ വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകള്‍ ലഭിക്കുന്നുണ്ട്. എല്ലാ കോളുകളും റെക്കോഡ് ചെയ്ത് വെയ്ക്കുന്നുണ്ടെന്നും സീക്രട്ട് ഏജന്റ് പറയുന്നു. ഈ കോളികളിലൊന്നില്‍ വ ധ ഭീ ഷ ണിയായിരുന്നു.

ഇപ്പോഴിതാ ഒരു ഊമകത്ത് ലഭിച്ചിട്ടുണ്ട്. കോട്ടയത്തെ സീല്‍ ആണ് അടിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പ ച്ച തെ റ ി വിളിക്കുന്നതാണ് ഈ കത്ത്. വ ര്‍ ഗീയ പരാമര്‍ശങ്ങളും കത്തിലുണഅടെന്നും തന്നെ കാണുമ്പോള്‍ മുസ്ലീം തീവ്രവാദിയെ പോലുണ്ട് എന്നൊക്കെയാണ് കത്തിലുള്ളതെന്നും സായ് കൃഷ്ണ പറയുന്നു.

ALSO READ- ഒരൊറ്റ സെക്കന്റ് നോക്കിയാല്‍ എന്റെ ജീവിതം മാറും, പക്ഷെ നോക്കില്ല; ആന്റണി പെരുമ്പാവൂരിനെ മോഹന്‍ലാലിന് പരിചയപ്പെടുത്തിയത് താനെന്നും മുന്‍ ഡ്രൈവര്‍ മോഹനന്‍ നായര്‍

തന്റെ കാറ് കത്തിക്കും, കാറിലിട്ട് കത്തിക്കും എന്നൊക്കെയുള്ള ഭീഷണികളാണ്. തന്നെ വിളിച്ച ആളും ഇതൊക്കെ തന്നെയാണ് പറയുന്നത്. ഒരാള്‍ വിളിച്ചത് ഉണ്ണി മുകുന്ദന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് വെള്ളമടിച്ചാണ് വിളിച്ചത്. എന്തായാലും വന്ന കോളുകളില്‍ ഒന്നിനെതിരെ ഞാന്‍ കേസ് കൊടുക്കും. പക്ഷേ ഊമകത്തായത് കൊണ്ട് ഇതിലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സായ് കൃഷ്ണ പറയുന്നു.

എന്തെങ്കിലും ചെയ്യണമെങ്കിലും പറയണമെങ്കിലും നേരിട്ട് വന്ന് പറഞ്ഞിട്ട് പോകുക. അല്ലാതെ ഇത്തരം ചെപ്പടി വിദ്യ കൊണ്ട് കാര്യമൊന്നുമില്ല. ഈ ഭീഷണി മുഴക്കുന്നവര്‍ക്കൊന്നും ഉണ്ണി മുകുന്ദന്റെ മാതാപിതാക്കളെ തെറി വിളിച്ചെന്ന് തെളിയിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ എന്റെ കുടുംബത്തിനെ തെറിവിളിക്കുന്നതിന് യാതൊരു കുറവുമില്ലെന്നും സായ് കൃഷ്ണ പറയുന്നു.

ഇപ്പോള്‍ വന്ന ഊമ കത്ത് എന്റെ ചുറ്റുവട്ടത്തുള്ളവരോ അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെ ഉള്ളവരാണോയെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement