അരുണിനെ വിവാഹം ചെയ്തിട്ട് അഞ്ചാണ്ടുകള്‍! രണ്ടാം വിവാഹത്തിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി

746

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താര സുന്ദരിയാണ് നടി ദിവ്യ ഉണ്ണി. ഒരുപിടി നല്ല വേഷങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ച നടി കൂടിയാണ് ദിവ്യ ഉണ്ണി. ജനപ്രിയ നായകന്‍ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായികയായി എത്തിയ താരം പിന്നീട് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി വേഷമിട്ടിട്ടുള്ള ദിവ്യ ഉണ്ണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതില്‍ എറെ സിനിമ കളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

വിവാഹത്തിന് ശേഷം സിനിമ വിട്ട താരം ഇപ്പോള്‍ അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്. ആദ്യത്തെ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം താരം അരുണ്‍ കുമാറിനെ വിവാഹം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ അരുണിനെ വിവാഹം ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ദിവ്യ ഉണ്ണി. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം.

ALSO READ- കാറിലിട്ട് ക ത്തിക്കുമെന്ന് ഭീ ഷണി; ഭാര്യയെയും മാതാപിതാക്കളെയും പച്ചത്തെറി വിളിച്ച് കോട്ടയത്ത് നിന്ന് ഊമക്കത്ത്, ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ താന്‍ അനുഭവിക്കുന്നത് പറഞ്ഞ് സീക്രട്ട് ഏജന്റ്

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കി ഒരു വീഡിയോയാണ് ദിവ്യ പുറത്ത് വിട്ടിരിക്കുന്നത്. ‘ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍’, എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഈ വീഡിയോയുടെ താഴെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ 2020 ജനുവരിയില്‍ ദിവ്യ ഉണ്ണി ഒരു മകള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇളയ മകള്‍ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും ദിവ്യ ഉണ്ണി പങ്കുവെയ്ക്കാറുണ്ട്.

Advertisement