മമ്മൂട്ടിയോട് ഭ്രാന്തമായ സ്‌നേഹം, പാറപോലെ ഉറപ്പുള്ള അദ്ദേഹത്തിന്റെ നെഞ്ചില്‍ തലവെച്ച് കിടന്നുറങ്ങണം, ശോഭ ഡെ പറയുന്നു

1092

മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയം ജീവിതം തുടങ്ങിയിട്ട് മഹത്തായ അമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കിയാണ്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആണ് അദ്ദേഹം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കി മാറ്റിയിരിക്കുന്നത്.

അതേ സമയം മുഹമ്മദ്കുട്ടി ഇസ്മായില്‍ എന്ന മമ്മൂട്ടി നിയമബിരുദം നേടിയതിന് ശേഷം രണ്ട് വര്‍ഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. 1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സേതുമാധവന്‍ സിനിമയില്‍ ചെറിയ ഒരു രംഗത്ത് മുഖം കാണിച്ചായിരുന്നു അരങ്ങേറ്റം. അതിന് ശേഷം കാലചക്രം, സബര്‍മതി എന്നീ സിനിമകളിലും ചെറിയ വേഷത്തിലെത്തി.

Advertisements

ഇപ്പോള്‍ 52 വര്‍ഷങ്ങളും പിന്നിട്ട് മുന്നേറുകയാണ് ആ ജൈത്രയാത്ര. 1979 ല്‍ അദ്ദേഹം സുല്‍ഫത്തിനെ വിവഹം കഴിച്ചു. ആദ്യ സിനിമയില്‍ മുഖം കാണിച്ച ശേഷം അഭിഭാഷകനായി ജോലി നോക്കിയ മമ്മുട്ടി പിന്നീട് ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണ പിന്തുണയോടെ മുഴുവന്‍ സമയവും സിനിമയിലേക്ക് എത്തുക ആയിരുന്നു.

Also Read: നല്ല വേഷങ്ങൾ തരാമെന്ന് പറഞ്ഞ് പല സംവിധായകരും തന്നോട് ചെയ്തത് വെളിപ്പെടുത്തി കനി കുസൃതി

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് മമ്മൂട്ടിക്കുള്ളത്. ലോക പ്രശ്‌സത് എഴുത്തുകാരി ശോഭ ഡെയും മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധികയാണ്. ഇപ്പോഴിതാ ശോഭ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയുടെ നെഞ്ചില്‍ തലവെച്ച് കിടന്നുറങ്ങണമെന്നാണ് അവരുടെ ആഗ്രഹം. തനിക്ക് ഇനിയുള്ള ജീവിതത്തില്‍ ജീവിക്കണമെന്നും ഒപ്പം നടക്കണമെന്നും ആഗ്രഹമുള്ളത് മമ്മൂട്ടിയുടെ ഒപ്പമാണെന്നും പണ്ടുമുതലേ താന്‍ മമ്മൂട്ടിയെ ആരാധിക്കുന്ന ഒരാളാണെന്നും മമ്മൂട്ടിയോട് തനിക്ക് ഭ്രാന്തമായ ഇഷ്ടമാണെന്നും ശോഭ പറഞ്ഞു.

Also Read: പലരും ചോദിച്ചിട്ടുണ്ട്, ചോദിക്കുന്നുമുണ്ട് പക്ഷെ, നമ്മുടെ സമ്മതമില്ലാതെ പിടിച്ചുകൊണ്ടു പോയി ആരും ഒന്നും ചെയ്യില്ല; സിനമാ രംഗത്തെ പീ ഡ ന ത്തെ കുറിച്ച് സ്വാസിക അന്ന് പറഞ്ഞത്

തന്റെ ഭര്‍ത്താവിനോട് മമ്മൂട്ടിയോടുള്ള സ്‌നേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ബോളിവുഡിലോ ഹോളിവുഡിലോ മമ്മൂട്ടിയെ പോലെ ഒരു നടനെ താന്‍ കണ്ടിട്ടില്ലെന്നും മമ്മൂട്ടിയുടെ നെഞ്ച് പാറപോലെ ഉറപ്പുള്ളതും കംഫര്‍ട്ട് തോന്നിപ്പിക്കുന്നതുമായതിനാല്‍ അതില്‍ തലവെച്ച് കിടന്നുറങ്ങണമെന്നാണ് തന്റെ ആഗ്രഹമമെന്നും ശോഭ വ്യക്തമാക്കി.

Advertisement