Home Entertainment

പ്രണയം പരാജയം, വീട്ടുകാരെയല്ലാതെ വേറെ ഒരുത്തനെയും വിശ്വസിക്കരുത്, കാമുകൻ തേച്ചിട്ട് പോയെന്ന് ദിയ കൃഷ്ണ

979

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Advertisements

അതേ സമയം കൃഷ്ണക ുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

Also Read
ആദ്യ ഭാര്യ ജീവിച്ചിരിക്കെ, വിവാഹ മോചിതൻ ആകാതെ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ച നടൻ; തമിഴ് നടൻ കാർത്തിക്കിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും ദിയ അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ക്യൂ ആൻ് എ യിൽ ദിയ നൽകിയ മറുപടിയാണ് ശ്രദ്ധേയമായി മാറുന്നത്. ആസ്‌ക് മി എ ക്വസ്ട്ട്യൻ സെഗ്മെന്ററിൽ ആണ് ദിയ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. ആദ്യം ചോദ്യം ചോദിച്ചെത്തിയത് ദിയയുടെ അമ്മ സിന്ധു കൃഷ്ണൻ തന്നെ ആയിരുന്നു.

ഓസി നിനക്ക് എന്നെ ഇഷ്ടമാണോ എന്നാണ് അമ്മ പങ്കിട്ട ചോദ്യം. അതെ ബ്രോ, എന്ന് പറഞ്ഞുകൊണ്ടാണ് അമ്മയുടെ ചിത്രത്തിന് ഒപ്പം ദിയ പ്രതികരിച്ചത്. പിന്നാലെ നിരവധി ചോദ്യങ്ങൾ ആണ് ദിയക്ക് ലഭിച്ചത്. ജീവിതത്തിൽ നിന്നും ഏറ്റവും കൂടുതൽ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ് അത് ജീവിതത്തിൽ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം.

കുടുംബത്തെ അല്ലാതെ ഒറ്റ ഒരുത്തനെ വിശ്വസിക്കരുത് എന്നാണ് ദിയ ആരാധകരോടായി പറയുന്നത്. നിങ്ങളെ ഫോളോ ചെയ്യുന്ന ആരാധകരോട് എന്താണ് പറയാൻ ഉള്ളത് എന്നാണ് അടുത്ത ചോദ്യം ജീവിതം പൂർണമായ അർത്ഥത്തിൽ ജീവിക്കുക എന്നായിരുന്നു ദിയ അതിനു നൽകിയ മറുപടി. ഇപ്പോൾ ആരേയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്.

ആരേയുമില്ല, സിംഗിൾ ആസ് എ പ്രിംഗിൾ എന്നായിരുന്നു ദിയയുടെ മറുപടി. ഓസി നീ ഓക്കേ അല്ലെ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഒകെ എന്ന മറുപടിയും നൽകുകയുണ്ടായി. ഡ്രൈവിങ്ങിന്റെ ഇടയിൽ എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിട്ടുണ്ട് വർക്കലയിലേക്കുള്ള യാത്രയിൽ ആയിരുന്നു, ദൈവ കൃപയാൽ ആർക്കും അപകടം പറ്റിയില്ല എന്നും താരം പ്രതികരിച്ചു.

അതേസമയം ദിയ ബ്രേക്ക് അപ്പ് ആയി എന്ന തരത്തിലുള്ള ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇടക്ക് വച്ച് എപ്പോഴോ ഓഫിഷ്യലി ബ്രേക്കപ്പ് എന്ന പോസ്റ്റും ദിയ പങ്കുവെക്കുകയുണ്ടായി. ഇതേ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾക്ക് പിന്നാലെയാണ് ദിയയുടെ പ്രതികരണം ഇപ്പോൾ വൈറലാകുന്നത്.

ഓസി ടാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ദിയയ്ക്കുണ്ട്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും ബോയ് ഫ്രണ്ടിന് ഒപ്പമുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. ദീപാവലിക്ക് ദിയയും കാമുകന്ട വൈഷ്ണവും ഒത്തുള്ള ഡാൻസ് കവർ വീഡിയോ വൈറൽ ആയിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദിയ പങ്കിടാതായപ്പോൾ മുതലാണ് ബ്രേക്ക് അപ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.

Also Read
തമിഴ്‌നാടാണ് നല്ലതെന്ന് തുറന്ന് പറഞ്ഞ് നടി ലക്ഷ്മി രാമകൃഷ്ണൻ; മലയാള സിനിമയിൽ സമത്വം ഇല്ലെന്നും നടി

Advertisement