തമിഴ്‌നാടാണ് നല്ലതെന്ന് തുറന്ന് പറഞ്ഞ് നടി ലക്ഷ്മി രാമകൃഷ്ണൻ; മലയാള സിനിമയിൽ സമത്വം ഇല്ലെന്നും നടി

102

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണൻ. തുടർന്ന് ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന മലയാള സിനിമയിലൂടെ മികച്ച അഭിപ്രായം നേടിയെടുക്കുകയും ചെയ്തു. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലൂം തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മികച്ച അഭിനേത്രി എന്നതിന് പുറമേ തിരക്കഥാകൃത്തായും സംവിധായികയായും ഫാഷൻ ഡിസൈനറായും എല്ലാം താരം പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം താരമിപ്പോൾ ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ ഇൻഡസ്ട്രിയിൽ ഇക്വാലിറ്റി ഇല്ലേ എന്ന ചോദിച്ചപ്പോൾ അങ്ങനെ ഒന്നും ഇല്ലെന്നാണ് നടി മറുപടി നല്കിയത്.

Advertisements

Also Read
ആദ്യമായി കാണാൻ ശ്രമിച്ചതാണ് പക്ഷേ അമ്മ കയ്യോടെ പൊക്കി; ആദ്യമായി പോൺ സിനിമ കണ്ട കാര്യം തുറന്ന് പറഞ്ഞ് നടി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സമത്വത്തിന്റെ കാര്യം എടുക്കുമ്പോൾ കേരളത്തേക്കാൾ നല്ലത് തമിഴ്‌നാട് ആണ്. എന്തിനാണ് മുൻ നിര നായികമാർ എന്ന് പറയുന്നത്, അവർക്കൊക്കെ പേരുകളില്ലേ. ആ പോരുകളിലാണ് അവർ അറിയപ്പെടുന്നത്. അവർക്ക് പേരുകൾ ഉണ്ടെന്ന് അവർ വിളിച്ച് പറയേണ്ട അവസ്ഥയിൽ തന്നെയാണ് ഇപ്പോഴും.

ഒരു നടി എന്നതിന് ഉപരി ഒരു ഫിലിം മേക്കറായി അറിയപ്പെടാനാണ് എനിക്ക് താത്പര്യം. ഒരു സ്റ്റോറി ടെല്ലറായും, റൈറ്ററായും അറിയപ്പെടാൻ എനിക്ക് താൽപര്യം തന്നെയാണ്. ഞാൻ തമിഴിൽ ചെയ്ത ഷോകൾ കുറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്’. പുതിയ പ്രോജക്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ വന്ന പടങ്ങളൊന്നും ചെയ്തില്ലെന്ന് നടി പറഞ്ഞു.

Also Read
ആദ്യ ഭാര്യ ജീവിച്ചിരിക്കെ, വിവാഹ മോചിതൻ ആകാതെ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ച നടൻ; തമിഴ് നടൻ കാർത്തിക്കിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മലയാളത്തിൽ നിന്നും ഒരുപാട് നല്ല സിനിമകളിൽ ഭാഗമാകാൻ വിളിച്ചിരുന്നു. എന്നാലത് ചെയ്യാൻ എനിക്ക് സാധിച്ചില്ല. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ ഡയറക്ടറുടെ പടമൊക്കെ ഞാൻ മിസ് ചെയ്തു. കഴിഞ്ഞ വർഷം ഒരു നടിയുമായി നടന്ന പ്രശ്നങ്ങൾക്ക് പിന്നാലെയാണ് പുതിയ സിനിമകൾ വേണ്ടെന്ന് ഞാൻ വെച്ചതെന്നാണ് ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞത്.

Advertisement