Home Entertainment Celebrities

ആ രംഗങ്ങൾ എല്ലാം കഥയ്ക്ക് ആവശ്യമുള്ളത്, ഒഴിവാക്കാൻ ആവില്ല: ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലെ തന്റെ ചൂടൻ രംഗങ്ങളെ കുറിച്ച് അനിഖ സുരേന്ദ്രൻ

1119

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

മലയാളത്തിലും തമിഴിലുമായി 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.

Advertisements

anikha-5

തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിൽ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.

Also Read
സോനാക്ഷി വിളിച്ചിരുന്നത് അങ്കിളെന്ന്; കരീനയ്ക്ക് ഒപ്പം അഭിനയിച്ചില്ല; സമപ്രായക്കാരായ നായികമാരേക്കാൾ പുതുമുഖങ്ങളെ തെരഞ്ഞടുക്കാൻ കാരണമിത്: സൽമാൻ ഖാൻ

ആ രണ്ട് ചിത്രങ്ങൾ ചെയ്തതോടു കൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.

ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തുകയാണ് അനിഖ ഇപ്പോൾ. അനിഖയുടെ ചൂടൻ രംഗങ്ങളുടെ അതിപ്രസരം കൊണ്ട് ഈ ചിത്രത്തിന്റെ ട്രെയിലർ വൈറൽയിരുന്നു. ഇപ്പോഴിതാ ഇതിലെ ലിപ് ലോക്ക് രംഗങ്ങളെ കുറിച്ച് ഒരു ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അനിഖ തുറന്നു പറയുകയാണ്.

ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം രംഗങ്ങൾ ചെയ്യാൻ തീരുമാനിച്ചതും വെല്ലുവിളികൾ എന്തൊക്കെയാണെന്നും തുറന്നു പറയുന്നുണ്ട് നടി. ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണെന്നും അതിൽ ചുംബന രംഗങ്ങൾ ഒഴിവാക്കാൻ ആവില്ലെന്നും സംവിധായകൻ തന്നോട് പറഞ്ഞിരുന്നു.

തിരക്കഥ വിവരിക്കുമ്പോൾ അടുപ്പമുള്ള രംഗങ്ങളുടെ പ്രാധാന്യവും സൂചിപ്പിച്ചിരുന്നുവെന്നും അനിഖ പറയുന്നു. കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താൻ രംഗങ്ങൾ ചെയ്തതെന്നും അതേസമയം അ ശ്ലീ ല തയുണ്ടാകില്ലെന്നും സിനിമ കാണുമ്പോൾ പ്രേക്ഷകർ അത് തിരിച്ചറിയുമെന്നും അനിഖ വ്യക്തമാക്കി.

വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Also Read
നായകൻ സിപ് ഊരുമ്പോൾ സ്ട്രാപ്പ് കാണും; ആ സീനിന്റെ പേരിൽ സിനിമ ഉപേക്ഷിച്ചു, സ്വിമ്മിങ് സ്യൂട്ടിന്റെ പേരിലാണ് സൂപ്പർഹിറ്റ് സിനിമ പേക്ഷിച്ചതെന്നും രവീണ ടൺഠൻ

Advertisement