സോനാക്ഷി വിളിച്ചിരുന്നത് അങ്കിളെന്ന്; കരീനയ്ക്ക് ഒപ്പം അഭിനയിച്ചില്ല; സമപ്രായക്കാരായ നായികമാരേക്കാൾ പുതുമുഖങ്ങളെ തെരഞ്ഞടുക്കാൻ കാരണമിത്: സൽമാൻ ഖാൻ

146

ബോളിവുഡിലെ സൂപ്പർതാരമാണ് സൽമാൻ ഖാൻ. വിവാദങ്ങൾ എന്നും പിന്തുടർന്നിട്ടും സൽമാൻ ഖാന് ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. സൽമാൻ ഖാൻ പോലീസ് വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ദബാങ്. മിടുക്കനായ പോലീസ് ഉദ്യോഗസ്ഥൻ ചുൾബുൾ പാണ്ഡെയെ ആണ് സൽമാൻ ഖാൻ അവതരിപ്പിച്ചത്.

അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ അരങ്ങേറ്റം നടത്തിയത്. ബോളിവുഡിലെ ഏറ്റവും മികച്ച പോലീസ് കഥകളിലൊന്നായാണ് ദബാങിനെ വിലയിരുത്തുന്നത്.

Advertisements

അതേസമയം, സോനാക്ഷി അന്ന് ദബാങിൽ അഭിനയിക്കുമ്പോൾ 20കാരിയായിരുന്നു. സൽമാൻ ഖാനാകട്ടെ 45കാരനും. തന്നെ സോനാക്ഷി അങ്കിളെന്നാണ് വിളിച്ചിരുന്നതെന്ന് പറയുകയാണ് സൽമാൻ. 16-17 വയസു മുതലേ സോനാക്ഷിയെ തനിക്കറിയാമെന്നും താരം സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ALSO READ- ‘ഒന്ന് ആയിരുന്നെങ്കിൽ ഒന്നൂടെ ആലോചിക്കാമായിരുന്നു, സോറി ടീച്ചർ, ഞാൻ രണ്ട് വിവാഹം കഴിച്ചയാളാണ്’; സ്‌കൂളിൽ വെച്ച് മനോജ് കെ ജയൻ പറഞ്ഞത് വൈറൽ

ചെറുപ്പത്തിൽ സോനാക്ഷി തന്നെ സൽമാൻ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ട് സോനാക്ഷിക്കിപ്പോൾ തന്നെ എന്താണ് വിളിക്കേണ്ടതെന്നറിയില്ല, അതുകൊണ്ട് ഒന്നും വിളിക്കാറുമില്ല എന്നുമാണ് സൽമാൻ പറയുന്നത്.

താനും തന്റെ നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസത്തേക്കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്. കരീനയെ ഒൻപതു വയസുള്ളപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ്. കരീന കപൂറിനൊപ്പം കുറേ നാൾ ഒരുമിച്ച് അഭിനയിക്കാതെയിരുന്നത് ഇക്കാരണത്താലാണ് എന്നും സൽമാൻ വെളിപ്പെടുത്തി.

ALSO READ- സീരിയലില്‍ വെച്ചല്ല കണ്ടുമുട്ടിയതും പ്രണയിച്ചതും; സീരിയല്‍ മാനസികമായി തളര്‍ത്തി; തടിവെച്ചതിന് കാരണമിതാണ്; തുറന്നുപറഞ്ഞ് രാഹുലും അശ്വതിയും

അതേസമയം, സമപ്രായത്തിലുള്ള നായികമാർക്കൊപ്പം അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനോടും സൽമാൻ പ്രതികരിക്കുന്നുണ്ട്.

സിനിമയിലേക്ക് പുതുമുഖങ്ങൾ വരുന്നത് മേഖലയ്ക്ക് ഗുണം ചെയ്യും. കൂടാതെ, മാധുരി ദീക്ഷിത്, ശിൽപ ഷെട്ടി തുടങ്ങിയവർക്കൊപ്പമൊന്നും ഇപ്പോഴും അഭിനയിക്കുന്നതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും താരം പറയുന്നു.

നിർമ്മാതാക്കൾ തന്നെ ഇതുപോലുള്ള സിനിമകൾക്കായി സമീപിക്കാത്തത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും സൽമാൻ പറഞ്ഞു.

കിസി കാ ഭായ് കിസി കി ജാൻ ആണ് സൽമാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായിക.

Advertisement