Home Entertainment Celebrities

ഓട്ടോ ചേട്ടൻ കാരണമാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും; പ്രണയം അറിഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമായിരുന്നു; വിവാഹത്തെ കുറിച്ച് ഐശ്വര്യയും വ്യാസും

251

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് കന്യാദാനം. ഈ പരമ്പരയിൽ അഭിനയിച്ചാണ് നടി ഐശ്വര്യ സുരേഷ് പ്രേക്ഷകരുടെ മനം കവർന്നത്. ഇതിനിടെ താരം തന്റെ വിവാഹവിശേഷം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകർ പോലും അറിഞ്ഞത്.

ഐശ്വര്യയെ വ്യാസ് താലികെട്ടി സ്വന്തമാക്കിയത് ഏറെ ആഡംബരം നിറഞ്ഞ ചടങ്ങിലാണ്. താരത്തിന്റെ വസ്ത്രധാരണവും ആഭരണങ്ങളിൽ മുങ്ങി കുളിച്ചുനിൽക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

Advertisements

വിവാഹമംഗളാശംസകൾ നേർന്ന് ഒരുപാട് രംഗത്തെത്തിയെങ്കിലും താരത്തിനെ മനസിലാക്കാൻ പറ്റാത്ത തരത്തിൽ ആയിരുന്നു താരം ആഭരണങ്ങൾ അണിഞ്ഞതും ഒരുങ്ങിയതുമെന്നാണ് ചിത്രത്തിന് നേരെ ഉയർന്ന വിമർശനം. നിരവധി സീരിയൽ താരങ്ങൾ താരത്തിന്റെ വിവാഹത്തിന് പങ്കെടുത്തിരുന്നു.

ALSO READ- ഏറെ നാളത്തെ മോഹം പൂവണിഞ്ഞു; വീട് സ്വന്തമാക്കി മഞ്ജു പത്രോസ്; സുനിച്ചനെ കളഞ്ഞോ? കണ്ടില്ലല്ലോ എന്ന് പരിഹാസ കമന്റുകൾ

നാലര വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായതിനാൽ ആഘോഷം ഒട്ടും കുറയ്‌ക്കേണ്ട താരുമാനത്തിലായിരുന്നു താരം. വ്യാസ് ആണ് ഐശ്വര്യയുടെ ഭർത്താവ്. പഠിക്കുന്ന സമയം മുതലുള്ള പ്രണയമാണ് ഇരുവരേയും ജീവിത്തിൽ ഒരുമിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ വിവാഹ ശേഷം ഇരുവരും പ്രണയത്തെ കുറിച്ചും വിവാഹം ദിവസങ്ങളിൽ നടന്ന വിവാദ പരാമർശങ്ങളെ കുറിച്ചും സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികൾ.

ഞങ്ങളുടെ ലവ് സ്റ്റോറി വളരെ നോർമലാണെന്നാണ് താരം പറയുന്നത്. കോളേജിലേക്ക് ഓട്ടോയിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. ഹെൽത്ത് ഇഷ്യൂസ് ഉള്ളതുകൊണ്ട് അമ്മയും കൂടെ വരുമായിരുന്നു. ആ സമയത്ത് എന്നും ഒരു പയ്യൻ ഇങ്ങനെ ഓട്ടോയ്ക്ക് സൈഡിലൂടെ പോകുന്നത് കാണും. എന്റെ കൂടെ വരുന്ന ഓട്ടോ ചേട്ടനും പയ്യനും തമ്മിൽ പരിചയക്കാരാണ്.

ALSO READ- ഗോഡ്ഫാദറില്ലാത്ത തനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയുണ്ട്; തനിക്കുള്ള പാട്ട് പോലും മറ്റുള്ളവർക്ക് കൊടുക്കും; അനുഭവം പറഞ്ഞ് വിധു പ്രതാപ്

പിന്നീട് ആ പയ്യനെ കുറിച്ച് ചോദിച്ചപ്പോഴാണ് അറിഞ്ഞത് അമ്മയുടെ പരിചയക്കാരിയുടെ മകൻ ആണ് അതെന്ന്. അതിന് ശേഷം അമ്മയും അവനും തമ്മിൽ നല്ല ഹായ് ബൈ ബന്ധം ആയി. അപ്പൊഴൊന്നും താൻ അവനെ ശ്രദ്ധിച്ചിരുന്നില്ല. അയൽക്കാർ ആണെങ്കിലും പരസ്പരം അറിയില്ലായിരുന്നു. ഓട്ടോ ചേട്ടൻ വഴിയാണ് തന്നെ കുറിച്ച് വ്യാസ് അറിഞ്ഞത്. പുള്ളി പറയുന്ന സമയത്ത് തന്നെ വീട്ടിൽ നിന്നും ഇറങ്ങുമായിരുന്നു. ഇതൊക്കെ ബിടെക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു സംഭവിച്ചതെന്നാണ് വ്യാസ് പറയുന്നത്.

അമ്മയുടെ ഫോണിൽ നിന്നാണ് വ്യാസുമായി ആദ്യം സംസാരിച്ച് തുടങ്ങുന്നത്. പതിയെ റിലേഷൻ ഷിപ്പിലേക്ക് കടന്നു. ഒരിക്കൽ ഞങ്ങൾ തമ്മിൽ പിണങ്ങിയപ്പോൾ അമ്മയോട് തന്നെ കല്യാണം കഴിച്ചു തരുമോ എന്ന് വ്യാസ് ചോദിച്ചു.

ഇത് കേട്ട് അമ്മയ്ക്ക് സന്തോഷം ആയി. വ്യാസ് ഇറ്റലിയിൽ ആയിരുന്നു അന്ന്. അവിടെന്ന് തിരിച്ചു വരാൻ ഉള്ള സമയമാണ് വിവാഹത്തിന് എടുത്തത്. വിവാഹത്തിന് അണിഞ്ഞത് മുക്കുപണ്ടം ആണെന്ന് വരെ ചിലർ കമെന്റ് ചെയ്തിരുന്നു. ചിലതിന് മറുപടി കൊടുത്തു എന്നും വ്യാസ് അഭിമുഖത്തിൽ പറയുന്നുണ്ട്.

Advertisement