ഗോഡ്ഫാദറില്ലാത്ത തനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയുണ്ട്; തനിക്കുള്ള പാട്ട് പോലും മറ്റുള്ളവർക്ക് കൊടുക്കും; അനുഭവം പറഞ്ഞ് വിധു പ്രതാപ്

157

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. മലയാളികളുടെ മനസ് കവർന്ന ഗായകനും വിധികർത്താവുമാണ് വിധു. ദീപ്തിയാകട്ടെ നല്ല നർത്തകിയായും അവതാരകയായും എല്ലാമായാണ് മലയാളികളുടെ മനസിൽ ഇടം നേടിയത്.

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്. 2008 ഓഗസ്റ്റ് 20നാണ് താരങ്ങൾ വിവാഹിതരായത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അടുത്തിടെ അവതരിപ്പിച്ചത്.

Advertisements

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ഏറെ പ്രശസ്തനായത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്രിയ എന്ന ഗാനമാണ് പിന്നീട് വിധുവിനെ ശ്രദ്ധേയനാക്കിയത്. മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായ ശേഷം വിധു പ്രതാപിനുള്ള ആരാധകരുടെ എണ്ണത്തിലും വർധനയുണ്ടായിരിക്കുകയാണ്.

ALSO READ- ‘ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ?’ ആരാണ് ആരതി പൊടി എന്ന് ചോദിച്ചവർക്ക് മാസ് മറുപടിയുമായി ആരതി; റിയാസ് സലിമിന്റെ പരിഹാസത്തിന് തിരിച്ചടി

ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് ഭാര്യ വന്ന ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചും സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിധു. ആരുടേയും പിന്തുണ ഇല്ലാതെയാണ് ഈ ഫീൽഡിലേക്ക് വന്നത്. ഓരോ പാട്ടും കഷ്ടപ്പെട്ട് സമ്പാദിച്ചു ഉണ്ടാക്കിയതാണ്. അതൊക്കെ വച്ച് നോക്കുമ്പോൾ ഈ 25 വർഷം എന്ന് പറയുന്നത് വളരെ വലിയ ഒരു നേട്ടം തന്നെയാണെന്നും താരം പറയുന്നു.

തനിക്ക് പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. ഈ ഫീൽഡിൽ വർക്ക് ചെയ്യുമ്പോൾ മനസ്സിന് വിഷമം ഉണ്ടാകുന്ന സംഭവങ്ങൾ ഉണ്ട്. പക്ഷെ ഞാൻ ജോലി ഇല്ലാതെ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും വിധു വിശദീകരിക്കുന്നു.

തനിക്ക് നിരാശ എന്നതിനേക്കാളും സന്തോഷം കിട്ടിയിട്ടുണ്ട്. പിന്നെ സങ്കടം ഉണ്ടാകുന്ന ഒരു സംഭവം ഉണ്ടായാൽ അതിനെ പെട്ടെന്ന് കട്ട് ചെയ്തിട്ട് ഹാപ്പി മോഡിലേക്ക് എത്താൻ ആണ് തനിക്കിഷ്ടമെന്നും വിധു ഫോർത്തിനു നൽകിയ അഭിമുഖത്തിൽ പറയുകയാണ്.

ALSO READ-ദൈവം തന്നതാണ് ഇത്, തന്റെ മാറിടത്തെ കുറിച്ച് അഭിപ്രായം പറഞ്ഞവർക്ക് കിടിലൻ മറുപടിയുമായി നടി ദിവ്യങ്ക, കൈയ്യടിച്ച് ആരാധകർ

ഒരു സംഗീത സംവിധായകൻ തന്നോട് ഒരിക്കൽ പറഞ്ഞത് നിർമ്മാതാവ് പറഞ്ഞത് കാരണം തനിക്ക് വേണ്ടി ഞാൻ വെച്ചിരുന്ന പാട്ട് മറ്റൊരു പയ്യന് കൊടുക്കേണ്ടി വന്നുവെന്നാണ്. ഇത്തരം അനുഭവങ്ങളൊക്കെ കരിയറിനെ ഡൗണാക്കുമെന്ന് വിധു പറയുന്നു.

തന്നെ ആര് വിളിച്ചു ഒരു പാട്ട് പാടിച്ചാലും, അതിൽ നിന്നും മാറ്റിയാലും ചോദിക്കാനൊന്നും ആരും ഇല്ല. ചോദിക്കാനും പറയാനും ആളുകൾ ഉള്ള ഒരാളിനെ മാറ്റാൻ ചിലപ്പോ പ്രശ്‌നം ഉണ്ടാകും. ആ ഒരു രീതി പല അവസരങ്ങളിലും ഉണ്ടായിട്ടുണ്ടെന്നാണ് ഗായകന്റെ പ്രതികരണം.


തനിക്ക് ഒരു ഗോഡ് ഫാദർ ഇല്ലാത്തതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങൾ ഞാൻ പലതവണ ഫേസ് ചെയ്തിട്ടുണ്ട്. ശബ്ദത്തിന്റെ വ്യത്യസ്തത ചില സമയങ്ങളിൽ ദോഷം ചെയ്തിട്ടുണ്ട്. ശബ്ദത്തിനു കട്ടി കുറവാണ് എന്ന് പറഞ്ഞിട്ടുള്ളവർ ഉണ്ടെന്നും വിധു പ്രതാപ് വെളിപ്പെടുത്തുന്നു.

Advertisement