‘ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ?’ ആരാണ് ആരതി പൊടി എന്ന് ചോദിച്ചവർക്ക് മാസ് മറുപടിയുമായി ആരതി; റിയാസ് സലിമിന്റെ പരിഹാസത്തിന് തിരിച്ചടി

100

ബിഗ്ബോസ് സീസൺ ഫോറിലെ മികച്ച ടീം മെമ്പറായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസിലെ റോബിന്റെ പെർഫോമൻസ് കൊണ്ട് തന്നെ ഒരു വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ബിഗ്ബോസ് കഴിഞ്ഞെങ്കിലും അതിലെ പല ആരവങ്ങളും കെട്ടടങ്ങിയെങ്കിലും റോബിൻ തരംഗം ഇപ്പോഴും നിലനില്ക്കുന്നുണ്ട് എന്നതാണ് വാസ്തവം.

റോബിനൊപ്പം തന്നെ തരംഗമായി നില്ക്കുന്ന ആളാണ് റോബിന്റെ ഭാവി വധു ആരതിപൊടിയും. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും എൻഗേജ്മെന്റ് നടന്നത്. ഒരു അഭിമുഖത്തിനിടെ അവിചാരിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് ഇരുവരും. ഇരുവരുടെയും വീട്ടുക്കാരുടെ സമ്മതത്തോടെയാണ് വിവാഹം. നടിയും, സംരഭകയുമായ ആരതിപ്പൊടി പങ്ക് വെച്ച ഒരു പോസ്റ്റാണ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

Advertisements

അടുത്തിടെ ബിഗ്ബോസ് താരം റിയാസ് ആരതി പൊടിയെ പരിഹസിച്ചുക്കൊണ്ട് രംഗത്ത് വന്നിരുന്നു. പ്രശസ്തനായ ബോയ്ഫ്രണ്ട് ഉള്ളത് കൊണ്ട് മാത്രം പ്രശസ്തയായ വ്യക്തി എന്നാണ് എന്ന് ആരതി പൊടിയെ കുറിച്ച് പറഞ്ഞത്. ഹു ദ ഹെൽ ഇസ് ആരതി പൊടി എന്നാണ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് റിയാസ് മറുപടി നല്കിയത്. ഇത് വളരെ അധികം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്വന്തം കഴിവ് കൊണ്ട് വളർന്ന് വന്ന ആരെങ്കിലുമാണെങ്കിൽ ഞാൻ അറിയുമായിരുന്നു എന്നാണ് താരം കുറിച്ചത്.

ALSO READ- ദൈവം തന്നതാണ് ഇത്, തന്റെ മാറിടത്തെ കുറിച്ച് അഭിപ്രായം പറഞ്ഞവർക്ക് കിടിലൻ മറുപടിയുമായി നടി ദിവ്യങ്ക, കൈയ്യടിച്ച് ആരാധകർ

റിയാസ് സലീമിന്റെ വീഡിയോ വൈറലായിട്ടും ആരതി പൊടി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതിന് മറുപടിയെന്നോണം ആരതി പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടിയത്. തന്റെ ആദ്യ തമിഴ് സിനിമയിലെ ഗാനരംഗം പങ്കുവെച്ചു കൊണ്ടായിരുന്നു ആരതിയുടെ പോസ്റ്റ്.

‘ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക്. ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ’ എന്നാണ് തന്റെ സിനിമയുടെ ഗാനം പങ്കുവെച്ചുകൊണ്ട് ആരതി പൊടി ചോദിക്കുന്നത്. ഇതോടെ ആരതിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ALSO READ- ധോണിയുമായി പിരിഞ്ഞതിന് ശേഷം മറ്റ് നാല് പുരുഷൻമാരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്; അമ്പരപ്പിക്കുന്ന വെളിപ്പെുത്തലുമായി നടി റായ് ലക്ഷ്മി

‘അതുപൊളിച്ചു പൊടി. ഇതുപോലെ മറുപടി കൊടുക്കണം. അത് വെറുതെ നാവു കൊണ്ടല്ല ആക്ഷനിൽ ആവണം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. കാണേണ്ടവർ കാണും. കൊള്ളേണ്ടവർക്ക് കൊള്ളും. മറ്റുള്ളവർക്ക് ചോദിക്കാൻ മാത്രമേ അറിയൂ പ്രവർത്തിക്കാൻ അറിയില്ല. നിങ്ങൾക്ക് അത് ചെയ്തു കാണിക്കാൻ അറിയാം. അതാണ് നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം’ എന്നൊക്കെയാണ് ആരതിയെ പിന്തുണയ്ക്കുന്ന കമന്റ്‌സ്.

അടുത്തിടെ ബിഗ്‌ബോസ് താരം റിയാസ് ആരതി പൊടിയെ പരിഹസിച്ചുക്കൊണ്ട് രംഗത്ത് വന്നിരുന്നു. ക്യു ആന്റ് എ സെക്ഷനിലായിരുന്നു ആരതിയെ പൊടിയെ കുറിച്ചുള്ള ചോദ്യം വന്നത്. പ്രശസ്തനായ ബോയ്ഫ്രണ്ട് ഉള്ളത് കൊണ്ട് മാത്രം പ്രശസ്തയായ വ്യക്തി എന്നാണ് എന്ന് ആരതി പൊടിയെ കുറിച്ച് പറഞ്ഞത്.

ഹു ദ ഹെൽ ഇസ് ആരതി പൊടി എന്നാണ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് റിയാസ് മറുപടി നല്കിയത്. ഇത് വളരെ അധികം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്വന്തം കഴിവ് കൊണ്ട് വളർന്ന് വന്ന ആരെങ്കിലുമാണെങ്കിൽ ഞാൻ അറിയുമായിരുന്നു എന്നാണ് താരം കുറിച്ചത്.

Advertisement