Home Entertainment Celebrities

ഒന്നിച്ചുള്ള പുതിയ വീഡിയോ വൈറല്‍, അതിഥി റാവുവും സിദ്ധാര്‍ത്ഥും ഡേറ്റിങില്‍ എന്ന് ഉറപ്പിച്ച് ആരാധകര്‍

118

തെന്നിന്ത്യന്‍ സിനിമയിലെ താരങ്ങളാണ് സിദ്ധാര്‍ത്ഥും അതിഥി റാവുവും. ഒത്തിരി ആരാധകരുള്ള താരങ്ങള്‍ ഡേറ്റിങില്‍ ആണെന്ന് ഏറെ നാളായി പ്രചരിക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

Advertisements

പല പരിപാടികളിലും മറ്റും ഇരുവരും ഒന്നിച്ചാണ് എത്താറുള്ളത്. ഇപ്പോഴിതാ ഒരു റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷമം കവിച്ച് പുറത്തേക്ക് വരുന്ന സിദ്ധാര്‍ത്ഥിന്റെയും അതിഥിയുടെയും വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: നടന്‍ മാത്രമല്ല, അടിപൊളി ഗായകനും, പാട്ടുപാടി കഴിവ് തെളിയിച്ച് നലീഫ് ജിയ, വൈറലായി വീഡിയോ

നടന്‍ ശര്‍വാനന്ദിന്റെ വിവാഹ നിശ്ചയചടങ്ങിലും ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. രണ്ടാഴ്ച മുമ്പായിരുന്നു വിവാഹ നിശ്ചയം. ഒന്നിച്ചെത്തിയ അതിഥിയുടെയും സിദ്ധാര്‍ത്ഥിന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകര്‍ ഇതൊക്കെ കണ്ട് മനസ്സിലാക്കുന്നത്. ഒരു സിനിമാപ്രൊമോഷന്‍ പരിപാടിക്കിടെ സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെ കുറിച്ച് അതിഥിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു.

Also Read: വെള്ളമടിച്ചെത്തി അവര്‍ എന്നെ ഒത്തരി തല്ലി, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സെല്‍ഫി അക്രമക്കേസില്‍ സപ്‌ന ഗില്‍ പറയുന്നു

എന്നാല്‍ ഉത്തരമൊന്നും നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു താരം. മഹാസമുദ്രം എന്ന ചിത്രത്തിലാണ് അതിഥിയും സിദ്ധാര്‍ത്ഥും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം 2021 ല്‍ ആണ് പുറത്തിറങ്ങിയത്. ഇതിലെ ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisement