Home Entertainment Celebrities

നിരവധി പ്രണയവും നഷ്ടങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്, മുൻ കാമുകന്മാരും ആയിട്ട് എനിക്ക് ഇപ്പോഴും നല്ല ബന്ധം ഉണ്ട്, അവരെല്ലാം എന്റെ വീട്ടിൽ വരാറുമുണ്ട്: വെളിപ്പെടുത്തി ഷക്കീല

179

മലയാള സിനിമയിൽ ഒരുകാലത്ത് വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളേക്കാൾ വിജയം ഷക്കീല ചിത്രങ്ങൾ നേടിയിരുന്നു.

ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് അവസാനിച്ചപ്പോൾ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴും തമിഴ് സീരിയലുകളിലും സിനിമകളിലും ഒക്കെ സജീവമാണ് താരം. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു.

Advertisements

അതേ സമയം തന്റെ മുൻ കാമുകന്മാരെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അവരെല്ലാം ആയിട്ട് ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കാറ് ഉണ്ടെന്നും അവരൊക്കെ ഭാര്യമാർക്കൊപ്പം തന്റെ വീട്ടിൽ വരാറുണ്ടെന്നും ആണ് ഷക്കീല പറയുന്നത്. തനിക്ക് നിരവധി പ്രണയവും പ്രണയ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം മാത്രമേ അടുത്തതിലേക്ക് പോകുമായിരുന്നുള്ളൂ എന്നും ഷക്കീല പറയുന്നു.

Also Read
എന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യുമെന്ന് എനിക്കറിയാം, അത് കണ്ടില്ലെങ്കിലും അവർ സ്വ യം ഭോ ഗം ചെയ്യില്ലേ, ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്: ഷക്കീല

മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീലയുടെ തുറന്നു പറച്ചിൽ. നിരവധി പ്രണയവും പ്രണയ നഷ്ടങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേക്ക് പോകും. ഇപ്പോഴും പ്രണയത്തിൽ ആണ്. പിന്നെ പ്രണയിക്കുന്ന കാര്യത്തിൽ ഞാൻ ലോയലാണ്.

ഒരു സമയത്ത് ഒരാളെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു. അത് പോയി കഴിയുമ്പോഴാണ് അടുത്തതിലേക്ക് പോകുന്നത്. ആരെ പ്രണയിച്ചാലും വേറെ ആരെങ്കിലും കുറച്ച് ഹാൻഡ്‌സം ആയി വന്നെന്ന് കരുതി അവരെ ഇഷ്ടപ്പെടാൻ പോകില്ല. എന്റെ ശ്രദ്ധ മുഴുവൻ ഞാനപ്പോൾ സ്‌നേഹിക്കുന്ന ആൺസുഹൃത്തിൽ മാത്രമായിരിക്കും.

മുമ്പ് ഉണ്ടായിരുന്ന കാമുകന്മാരും ആയിട്ടുമൊക്കെ ഞാൻ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. അവരൊക്കെ ഭാര്യ മാരുടെ കൂടെ എന്റെ വീട്ടിൽ വരാറുണ്ട്. കഴിഞ്ഞ ആഴ്ച എന്റെയൊരു മുൻ കാമുകന്റെ ഭാര്യയുടെ പിറന്നാൾ അറേഞ്ച് ചെയ്ത് കൊടുത്തത് ഞാനാണ്. ആ ഫങ്ക്ഷന് ഞാനും പോയി. അവരുടെ മക്കൾ എന്നെ പെമ്മി (പെരിയമ്മ) എന്നാണ് വിളിക്കുന്നത്.

എനിക്ക് ഒരാളോട് പ്രണയം തോന്നണമെങ്കിൽ സ്‌നേഹം മാത്രം മതി. അദ്ദേഹം പൊക്കം കുറഞ്ഞതോ കൂടിയതോ മറ്റ് എന്താണെങ്കിലും കുഴപ്പമില്ല. ആകെ സ്‌നേഹം മാത്രം ഉണ്ടായിരുന്നാൽ മതിയെന്നാണ് എന്നും ഷക്കീല പറയുന്നു.

Also Read
മമ്മൂട്ടിയുടെ ആ കിടിലൻ ചിത്രത്തിൽ ആരും മോഹൻലാലിനെ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷെ എല്ലാവരേയും ഞെട്ടിച്ച് ലാലേട്ടൻ എത്തി, പിന്നെ സംഭവിച്ചത് ഇങ്ങനെ

Advertisement