Home Entertainment Celebrities

ഒരു പ്രണയം നഷ്ടപ്പെട്ടാൽ അടുത്തതിലേക്ക് പോവും; ഭക്ഷണമില്ലാതെ ജീവിച്ചാലും പ്രണയമില്ലാതെ ജീവിക്കാനാകില്ല; ഇപ്പോഴും പ്രണയമുണ്ട്: ഷക്കീല

411

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ആയിരുന്നു ഷക്കീല. തമിഴ് സിനിമയിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറിയ ഷക്കീല ബി ഗ്രേഡ് സിനിമകളിലൂടെയാണ് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയത്. ഇപ്പോൾ സിനിമകളേക്കാൾ കൂടുതൽ തമിഴ് സീരിയലുകളിലാണ് ഷക്കീല വേഷമിടുന്നത്.

അതേ സമയം അടുത്തിടെ താരം ചില പരിപാടികളിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയിരുന്നു. മുൻപ് മാറ്റിയിരുന്ന താരത്തിനെ ഇപ്പോൾ അതിഥിയായി നിരവധി പേരാണ് നിരവധി പരിപാടികളിലേക്ക് ക്ഷണിക്കുന്നത്. കൊച്ചി വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവാഘോഷ പരിപാടിയിൽ അതിഥിയായി ഷക്കീല എത്തിയതും വലിയ വാർത്തയായിരുന്നു.

Advertisements

ഇപ്പോഴിതാ താൻ പ്രണയത്തിന്റെ കാര്യത്തിൽ ലോയലാണ് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ഷക്കീല. തനിക്ക് ജീവിതത്തിൽ പ്രണയമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് താരം പറയുന്നത്.

ALSO READ- നാടിനും വീടിനും ഒക്കെ വേണ്ടിയിട്ടല്ലേ പാവം പിടിച്ച പെണ്ണുങ്ങൾ പൊങ്കാലയിടുന്നത്; വീട്ടിൽ ഇരിക്കുന്ന ആണുങ്ങൾ മദ്യം ഉപയോഗിക്കാതെ ശ്രദ്ധിക്കുക: പാർവതി ഷോൺ

വേണമെങ്കിൽ തനിക്ക് ഭക്ഷണം ഇല്ലാതെയും മൊബൈൽ ഇല്ലാതെയും ജീവിക്കാൻ സാധിക്കും. പക്ഷേ പ്രണയം ഇല്ലാതെ കഴിയില്ല. ഒത്തിരി പ്രണയവും പ്രണയനഷ്ടങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേക്ക് പോകും. ഇപ്പോഴും പ്രണയത്തിലാണെന്നും ഷക്കീല പറയുന്നു.

പ്രണയിക്കുന്ന കാര്യത്തിൽ ഞാൻ വളരെ ലോയലാണ്. ഒരു സമയത്ത് ഒരാളെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു. അത് പോയി കഴിയുമ്പോൾ മാത്രമാണ് അടുത്തത് തേടി പോകുന്നതെന്നും താരം പ്രതികരിച്ചു.

ALSO READ-യൂട്യൂബ് കണ്ടന്റിന് വേണ്ടി പ്രസവിച്ച പോലെയുണ്ട്; കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ടേ? ബഷീർ ബഷിയുടെ കുടുംബത്തിന് വ്യാപക വിമ ർ ശനം

പ്രണയിച്ചാലും വേറെ ആരെങ്കിലും കുറച്ച് ഹാൻഡ്‌സം ആയി വന്നെന്ന് കരുതി അവരെ ഇഷ്ടപ്പെടാൻ പോകുകയൊന്നുമില്ല. തനിക്ക് ഒരു സമയത്ത് ശ്രദ്ധ മുഴുവൻ താനപ്പോൾ സ്‌നേഹിക്കുന്ന ആൺസുഹൃത്തിൽ മാത്രമായിരിക്കുമെന്ന് ഷക്കീല പറയുന്നു.

മുൻപ് ഉണ്ടായിരുന്ന കാമുകന്മാരുമായി ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അവരൊക്കെ ഭാര്യമാരുടെ കൂടെ വീട്ടിൽ വരാറുണ്ട്. കഴിഞ്ഞ ആഴ്ച തന്റെയൊരു മുൻകാമുകന്റെ ഭാര്യയുടെ പിറന്നാൾ അറേഞ്ച് ചെയ്ത് കൊടുത്തത് തന്നെ താനാണെന്നും താരം വെളിപ്പെടുത്തുന്നു. അവരുടെ മക്കൾ എന്നെ പെമ്മി (പെരിയമ്മ) എന്നാണ് വിളിക്കുന്നതെന്നും ഷക്കീല പ്രതികരിക്കുകയാണ്.

തനിക്ക് പ്രണയം തോന്നാൻ ഒരാളോട് സൗന്ദര്യം ആവശ്യമില്ല. പ്രണയം മാത്രം മതി. അദ്ദേഹം പൊക്കം കുറഞ്ഞതോ കൂടിയതോ മറ്റ് എന്താണെങ്കിലും കുഴപ്പമില്ല. ആകെ സ്‌നേഹം മാത്രം ഉണ്ടായിരുന്നാൽ മതിയെന്നാണ് സങ്കൽപ്പമെന്ന് ഷക്കീല പ്രതികരിച്ചു.

Advertisement