ലോട്ടറി വിറ്റ് നടന്ന എന്നെ മണിച്ചേട്ടൻ വിളിപ്പിച്ചു; ഓട്ടോ സമ്മാനിച്ചതും കലാഭവൻ മണി; താരം മരിച്ചതോടെ കുടുംബം ഓട്ടോ തിരികെ വാങ്ങി; കേസൊക്കെ ആയി: രേവത്

259

മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തിൽ ആക്കിയ ഒന്നായിരുന്നു പ്രിയ നടൻ കലാഭവൻ മണിയുടെ അകാലത്തിൽ ഉള്ള വേർപാട്. ദാരിദ്ര്യത്തിൽ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യൻ സിനിമയിലെ മികച്ച നടൻമാരിൽ ഒരാളായി കലാഭവൻ മണി മാറിയിരുന്നു.

മിമിക്രി വേദികളിലൂടെയാണ് കലാഭവൻ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവൻ മണിയെ ജനപ്രിയൻ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവൻ മണിയുടെ നാടൻ പാട്ട് കേട്ടാൽ മലയാളിയുടെ മനസ് നിറയുമായിരുന്നു.

Advertisements

ഇപ്പോഴിതാ താരത്തിന്റെ ഏഴാം ചരമ വാർഷികമാണ്. താരത്തിന്റെ മരിക്കാത്ത ഓർമ്മകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താരം സഹായം നൽകിയത് നിരവധി പേർക്കാണ്. ഇത്തരത്തിൽ സഹായം സ്വീകരിച്ചവർക്ക് ഇന്നും താരത്തിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല.

ALSO READ- ഒരു പ്രണയം നഷ്ടപ്പെട്ടാൽ അടുത്തതിലേക്ക് പോവും; ഭക്ഷണമില്ലാതെ ജീവിച്ചാലും പ്രണയമില്ലാതെ ജീവിക്കാനാകില്ല; ഇപ്പോഴും പ്രണയമുണ്ട്: ഷക്കീല

താരം നൽകിയ സഹായം ജീവിതം തന്നെ രക്ഷിച്ചെന്ന് പറയുകയാണ് രേവത് എന്ന ചെറുപ്പക്കാരൻ. കലാഭവൻ മണിയാണ് തനിക്ക് ഒരു ജീവിതം സമ്മാനിച്ചതെന്നാണ് രേവത് പറയുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്താണ് തന്നെ കാണാൻ ആഗ്രഹിച്ച് മണിച്ചേട്ടൻ വിളിപ്പിച്ചത്. അന്ന് അദ്ദേഹത്തിന്റെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് തന്നെ മണിച്ചേട്ടൻ ക്ഷണിക്കുകയായിരുന്നു.

അന്നാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ പ്രതിഫലം തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു. മരിക്കുന്നതുവരെ പറ്റുന്നതുപോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചെന്ന് രേവത് വെളിപ്പെടുത്തുന്നു.

ALSO READ-നാടിനും വീടിനും ഒക്കെ വേണ്ടിയിട്ടല്ലേ പാവം പിടിച്ച പെണ്ണുങ്ങൾ പൊങ്കാലയിടുന്നത്; വീട്ടിൽ ഇരിക്കുന്ന ആണുങ്ങൾ മദ്യം ഉപയോഗിക്കാതെ ശ്രദ്ധിക്കുക: പാർവതി ഷോൺ

തന്റെ ചേച്ചിയെ നഴ്‌സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്. വീട്ടിലേക്ക് കറന്റ് കിട്ടാൻ കാരണവും അദ്ദേഹമാണ്. ഞാൻ കഷ്ടപ്പെടുന്നത് കണ്ട് മണിച്ചേട്ടൻ തനിക്കൊരു ഓട്ടോറിക്ഷ വാങ്ങിത്തന്നിരുന്നു. പക്ഷെ പിന്നീട് മണിച്ചേട്ടന്റെ വീട്ടുകാർ അത് എന്നിൽ നിന്നും തിരികെ വാങ്ങുകയായിരുന്നു. തുടര#്ന്ന് അന്ന് കേസൊക്കെ ഉണ്ടായി.

പിന്നീട് ഒരു ഉത്സവപറമ്പിൽ കാസറ്റ് വിൽപ്പന നടത്തികൊണ്ടിരിക്കവെയാണ് പോലീസുകാർ വന്ന് മണിച്ചേട്ടൻ മരിച്ചുവെന്ന് പറഞ്ഞത്. അതെനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ബോധം കെട്ട് വീണു. ഇന്നും ഞാൻ വിശ്വസിക്കുന്നത് മണിച്ചേട്ടൻ തിരിച്ചുവരും എന്നാണെന്നും രേവത് പറയുകയാണ്.

സഹായം അഭ്യർഥിക്കുന്നവർക്ക് തന്നാൽ കഴിയും വിധമുള്ള സഹായങ്ങളും രേവത് ചെയ്യുന്നുണ്ട്. മണിച്ചേട്ടൻ ചെയ്യാൻ ബാക്കി വെച്ച് പോയ കുറെ കാര്യങ്ങളുണ്ട് അവ മണിച്ചേട്ടന് വേണ്ടി താൻ ചെയ്യുകയാണെന്നും രേവത് ബിഹൈൻവുഡ്‌സിനോട് പറഞ്ഞു.

ഓട്ടോ ഓടിച്ച് നിർധനരായവരെ സഹായിക്കുന്ന വിവരമൊക്കെ അറിഞ്ഞ് പല കോണിൽ നിന്നും ആളുകൾ ചികിത്സ സഹായവും മറ്റും ചോദിച്ച് വിളിക്കാറുണ്ടെങ്കിലും എല്ലാവരേയും സാമ്പത്തികമായി സഹായിക്കാനുള്ള വരുമാനമൊന്നും തനിക്കില്ലെന്ന് രേവത് പറയുകയാണ്.

താാനും കഷ്ടപ്പെടുന്നയാളാണ്. ചില സമയങ്ങളിൽ ഒരു നേരം വീട്ടിൽ ഭക്ഷണം വയ്ക്കാനുള്ള പൈസ പോലും കയ്യിൽ കാണില്ല. ആ സമയത്തും ഞാൻ സൗജന്യമായി കാൻസർ രോഗികളുമായി തിരുവനന്തപുരം ആർസിസിയിലേക്ക് ഓട്ടം പോകാറുണ്ടെന്നും രേവത് പറയുന്നു.

തനിക്ക് സ്വന്തമായി വീടില്ലെന്നും മാമനൊപ്പമാണ് താമസിക്കുന്നതെന്നും രേവത് പറയുന്നുണ്ട്. അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ച് പോയതാണ്. എന്നെ കുറിച്ച് വന്നൊരു ഫീച്ചർ കണ്ടിട്ടാണ് മണിച്ചേട്ടൻ എന്നെ സഹായിക്കാനെത്തിയതെന്നും രേവത് പറഞ്ഞു.

Advertisement