Home Entertainment Celebrities

ആദ്യ കാഴ്ചയിലേ അവളെന്നെ വീഴ്ത്തി, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയത്തില്‍ ഉറച്ച് നിന്ന് വിവാഹം, ഭാര്യക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജുന്‍

657

മലയാളികള്‍ക്ക് പ്രിയങ്കരനായ തെലുങ്ക് സിനിമാ താരമാണ് അല്ലു അര്‍ജ്ജുന്‍. 2004 ല്‍ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ ഇഷ്ടക്കാരനാവുന്നത്. പിന്നീട് ഇറങ്ങിയ അല്ലുവിന്റെ സിനിമകള്‍ എല്ലാം തന്നെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

Advertisements

പയ്യെ പയ്യെ മലയാളികളുടെ യൂത്ത് ഐക്കണുകളില്‍ ഒരാളായി അദ്ദേഹം മാറി.കേരളത്തില്‍ നിന്ന് താരത്തിന് ലഭിക്കുന്ന സ്നേഹത്തെ പറ്റി അല്ലു അര്‍ജ്ജുന്‍ പലപ്പോഴും വാചാലനാവാറുണ്ട്. ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിനുള്ളത്.

Also Read: കടംകയറി വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ, 14 വര്‍ഷം അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ 21 പവന്‍ സ്വര്‍ണ്ണം സുനിച്ചന്‍ പണയം വെച്ചു, വല്ലാത്ത ജീവിതമായിരുന്നു, തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

ഇന്ന് ഇന്ത്യന്‍ സിനിമയിലെ താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. മലയാളികള്‍ക്ക് അല്ലുവിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തങ്ങളുടെ 12ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് അല്ലുവും ഭാര്യ സ്‌നേഹയും.

ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിവാഹവാര്‍ഷിക ആശംസകള്‍ നേരുകയാണ് സോഷ്യല്‍മീഡിയയിലൂടെ താരം. ഹാപ്പി ആനിവേഴ്‌സറി ക്യൂട്ടി എന്ന കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു തങ്ങളുടേതെന്ന് അല്ലു നേരത്തെ പറഞ്ഞിരുന്നു.

Also Read: എന്റെ സിനിമയിലെ നായകനും, പ്രൊഡക്ഷനിൽ ഉള്ളവരും കഴിക്കുന്നത് ഒരേ ഫുഡാണ്; പ്രൊഡ്യൂസറിനെ വിളിക്കുകയോ പ്രൊഡ്യൂസർ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യാത്തയാളാണ് ആസിഫ് അലി; മണിയൻപിള്ള രാജുവിന് പറയാനുള്ളത് ഇങ്ങനെ

സ്‌നേഹയെ ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ വീട്ടുകാര്‍ക്ക് ആദ്യം താത്പര്യമില്ലായിരുന്നു തങ്ങളുടെ ബന്ധത്തിലെന്നും ഒരു സമ്പന്ന കുടുംബത്തിലെ കുട്ടിയായിരുന്നു അവളെന്നും തങ്ങള്‍ രണ്ടാളും പ്രണയത്തില്‍ ഉറച്ചുനിന്നതോടെ വീട്ടുകാരും സമ്മതിക്കുകയായിരുന്നുവെന്നും അല്ലു പറഞ്ഞിരുന്നു.

Advertisement