എന്റെ സിനിമയിലെ നായകനും, പ്രൊഡക്ഷനിൽ ഉള്ളവരും കഴിക്കുന്നത് ഒരേ ഫുഡാണ്; പ്രൊഡ്യൂസറിനെ വിളിക്കുകയോ പ്രൊഡ്യൂസർ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യാത്തയാളാണ് ആസിഫ് അലി; മണിയൻപിള്ള രാജുവിന് പറയാനുള്ളത് ഇങ്ങനെ

13622

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എടുത്ത് പറയേണ്ട താരമാണ് മണിയൻ പിള്ള രാജു. സഹനടൻ വേഷങ്ങളിൽ ഒരു കാലത്ത് മലയാളത്തിൽ മാറ്റി നിർത്താൻ പറ്റാത്ത താരമായിരുന്നു അദ്ദേഹം. ഇന്ന് നടൻ എന്നതിലുപരി നിർമ്മാതാവും കൂടിയാണ് മണിയൻപിള്ള രാജു. ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയുമാണ് അദ്ദേഹം നിർമ്മിക്കുന്ന ചിത്രം.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. എന്റെ നാൽപ്പത്തിയെട്ടാമത്തെ വർഷമാണ് സിനിമയിൽ. പൃഥ്വിരാജിനെ വെച്ചും മോഹൻലാലിനെ വെച്ചും ഞാൻ സിനിമ എടുത്തിട്ടുണ്ട്. ആസിഫിനെ കുറിച്ച് പറയാനാണെങ്കിൽ ഒരിക്കലെങ്കിലും പ്രൊഡ്യൂസറിനെ വിളിക്കുകയോ പ്രൊഡ്യൂസർ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യാത്തയാളാണ് അദ്ദേഹം.

Advertisements

Also Read
അജിത്തിന്റെ ആ നല്ല സ്വഭാവം ഇതാണ്; മനസ്സിൽ വൈരാഗ്യം സൂക്ഷിക്കുന്നവനാണ് വിജയ്; തുറന്ന് പറച്ചിലുമായി സംവിധായകൻ മാരി മുത്തു

‘വർക്കിന് വന്ന് കഴിഞ്ഞാൽ ആസിഫിന്റെ നൂറ് ശതമാനം കോൺസൻട്രേഷൻ വർക്കിൽ തന്നെയാണ്. അല്ലാതെ സെറ്റിൽ മൊബൈലുമായി നടക്കുകയോ വിളിക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ ആരുടെ ഫോൺ വന്നാലും എടുക്കാറുമില്ല. ആരേയും ആസിഫ് വർക്കിനിടയിൽ വിളിക്കാറുമില്ല.’ ഇപ്പോഴും ഫോൺ വിളിച്ചാൽ ആസിഫ് എടുക്കാറില്ല. ആദ്യം ഞാൻ കരുതി ആസിഫ് എന്റെ കോളുകൾ മാത്രമാണ് എടുക്കാത്തതെന്ന്.’ ‘എന്നാൽ അങ്ങനെയല്ല മോഹൻലാൽ വിളിച്ചാലും മമ്മൂട്ടി വിളിച്ചാലും ഫോൺ എടുക്കാറില്ല.

സെറ്റിൽ വെച്ച് ഫോൺ തൊടാറില്ല. ആസിഫ് അലി ഫോൺ ഉപയോഗിക്കുന്ന ഒരു സ്റ്റില്ല് പോലും ഉണ്ടാകില്ല. എന്നെപ്പോലെ തന്നെയാണ് ഞാൻ മറ്റുള്ളവരേയും കാണുന്നത്. വിശപ്പ് ഒരു വലിയ ഘടകമാണ്. നല്ല ഫുഡ് വലിയൊരു ഘടകമാണ്.’ഞാൻ സിനിമയിൽ വന്നകാലത്ത് സിനിമയിൽ ഫുഡിന് ഒരു ഡിസ്‌ക്രിമിനേഷൻ ഉള്ള കാലഘട്ടമായിരുന്നു. നസീർ സാറിനെപ്പോലുള്ളവർക്ക് അന്ന് ചിക്കൻ കൊടുക്കും. എന്നെപ്പോലുള്ളവർക്ക് ചാളക്കറിയോ മറ്റോ ആയിരിക്കും.

Also Read
വൈശാലിയുടെ സെറ്റിൽ വച്ച് പ്രണയത്തിലായി വിവാഹം കഴിച്ച സഞ്ജയിനും സുപർണയ്ക്കും പിന്നെ സംഭവിച്ചത് ഇങ്ങനെ

യൂണിറ്റുകാർക്ക് തൈര് സാധമോ വല്ലതും ആയിരിക്കും. അത് അവർ താഴെ ഇരുന്നാണ് കഴക്കുക.’ ‘അത് കാണുന്നത് ഏറ്റവും വലിയ സങ്കടമാണ്. ഇലയിൽ പൊതിഞ്ഞാണ് അവർക്ക് ഇത് കൊടുക്കുന്നത്. അത് കണ്ടശേഷം ഞാൻ തീരുമാനിച്ചിരുന്നു ഞാൻ ഏതെങ്കിലും കാലത്ത് സിനിമ എടുക്കുകയാണെങ്കിൽ ഹീറോ കഴിക്കുന്ന ഫുഡ് തന്നെ യൂണിറ്റിലെ എല്ലാവർക്കും കഴിക്കാൻ കൊടുക്കണമെന്ന്.’അതാണ് എന്നിലുണ്ടാക്കിയ ഒരു റവല്യൂഷൻ. ഇപ്പോഴും സെറ്റിൽ ആസിഫ് അലി ഒരു ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് തന്നെ യൂണിറ്റിലെ എല്ലാവർക്കും കൊടുക്കും. എല്ലാവർക്കും ഒരേ ഭക്ഷണം കൊടുക്കാതെ അതിൽ പിടിച്ച് വെക്കുന്ന എച്ചി പൈസ കൊണ്ട് കാര്യമില്ല. അതുകൊണ്ട് നേട്ടവും ഉണ്ടാകില്ലെന്നുമാണ് രാജു പറഞ്ഞത്.

Advertisement