വൈശാലിയുടെ സെറ്റിൽ വച്ച് പ്രണയത്തിലായി വിവാഹം കഴിച്ച സഞ്ജയിനും സുപർണയ്ക്കും പിന്നെ സംഭവിച്ചത് ഇങ്ങനെ

1740

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ഭരതൻ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വൈശാലി. മികച്ച ഗാനങ്ങളും കഥയും ദൃശ്യവിരുന്നുമായി എത്തിയ ഈ ചിത്രം അക്കാലത്ത് ഹിറ്റു ചാർട്ടുകളിൽ ഇടം നേടിയത് ആയിരുന്നു.

പുതുമുഖങ്ങളായ സഞ്ജയ് മിത്രയും സുപർണ ആനന്ദുമാണ് ഈ ചിത്രത്തിൽ നായകനും നായികയുമായി അഭിനയിച്ചത്. ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആയി. സിനിമ സൂപ്പർ ഹിറ്റായി കുറച്ചുനാൾകഴിഞ്ഞ പ്പോൾ വിവാഹവും കഴിച്ചു.

Advertisements

പിന്നീട് 2007ൽ ഇരുവരും വേർപിരിഞ്ഞു. അതേ സമയം അടുത്തിടെ വിവാഹ മോചനത്തെപ്പറ്റി സഞ്ജയ് തുറന്നു പറഞ്ഞിരുന്നു. ഒരു ചാനൽ പരിപാടിയിൽ ആണ് താരം വിവാഹ മോചനത്തെപ്പറ്റി പറഞ്ഞത്. തങ്ങൾ തമ്മിൽ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെ വേർപിരിയാൻ തീരുമാനിച്ചു.

Also Read
ഒടുവിൽ ബാലയെ കാണാൻ മകളുമായി അമൃത സുരേഷ് എത്തി, ഇരുവരും ബാലയെ കണ്ടു, മുക്കാൽ മണിക്കൂറോളം അവർ സംസാരിച്ചു, വിവരങ്ങളുമായി ബാലയുടെ സുഹൃത്ത്

പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുള്ള ജീവിതമെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളതെന്നും സഞ്ജയ് പറയുന്നു. 10 വർഷത്തോളം താൻ അമേരിക്കയിൽ ആയിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിന് ഇടയിലാണ് തരുണയെ കണ്ടെത്തിയത്.

തനിക്കൊപ്പം ഉള്ളവരുടെയെല്ലാം പേരിൽ ഉണ്ടല്ലോയെന്ന് പറഞ്ഞ് ഡാഡി തന്നെ കളിയാക്കിയിരുന്നു എന്ന് താരം പറയുന്നു. താൻ മാത്രമല്ല സുപർണ്ണയും പുനർവിവാഹിത ആയിരുന്നു. മക്കൾ അവർക്കൊപ്പമാണ് കഴിയുന്നത്. ദില്ലിയാണ് അവരെന്നും താരം പറയുന്നു.

വൈശാലിയുടെ ചിത്രീകരണത്തിനിടയിൽ താനും സുപർണ്ണയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും ഇന്ദ്ര നീലിമയോലും എന്ന ഗാനം തനിക്കേറെ പ്രിയപ്പെട്ടത് ണെന്നും താരം പറയുന്നു. ഇടുക്കിയിൽ വെച്ചായിരുന്നു ഈ ഗാനം ചിത്രീകരിച്ചത്.

വൈശാലി കഴിഞ്ഞയുടനെ തന്നെ തങ്ങൾ വിവാഹിതരായിരുന്നു. 2007ലാണ് വിവാഹമോചനം നേടിയത്. ഇന്നും അടുത്ത സുഹൃത്തുക്ക ളായി തുടരുകയാണ് തങ്ങൾ എന്നും സഞ്ജയ് വ്യക്തമാക്കി.

Also Read
അവർക്ക് ആവശ്യം എന്റെ ശരീരം, സംവിധായകരെ പേടിച്ച് ഞാൻ മുളകുപൊടി പൊതിഞ്ഞ് കൈയ്യിൽ വെച്ചിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാദക നടി മുംതാസ്

Advertisement