ഒടുവിൽ ബാലയെ കാണാൻ മകളുമായി അമൃത സുരേഷ് എത്തി, ഇരുവരും ബാലയെ കണ്ടു, മുക്കാൽ മണിക്കൂറോളം അവർ സംസാരിച്ചു, വിവരങ്ങളുമായി ബാലയുടെ സുഹൃത്ത്

2325

മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കരൾ രോഗത്തെ തുടർന്ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ബാലയെ. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ട് പ്രിയപ്പെട്ടവർ രംഗത്ത് എത്തിയിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്.

ബാല ആശുപത്രിയിൽ ആണെന്നറിഞ്ഞ് സഹോദരനായ ശിവ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ അമൃത സുരേഷിലുളള മകളായ പാപ്പു എന്ന അവന്തികയെ കാണണമെന്ന് ബാല ആവശ്യപ്പെട്ടതായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ പറഞ്ഞിരുന്നു. ബാല ആശുപത്രയിൽ ആണെന്നറിഞ്ഞപ്പോൾ തന്നെ ഉണ്ണി മുകുന്ദൻ അവിടേക്ക് പാഞ്ഞെത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ അമൃതയും മകളും ആശുപത്രിയിലെത്തി ബാലയെ കണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബാലയുടെ ഒരുസുഹൃത്ത്. മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ആയിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

Also Read
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ മണിയൻപിള്ള രാജുവിന് എട്ടിന്റെ പണികൊടുത്ത് ഫാസിൽ, വിഷമിച്ച് താരം

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

ബാലയുടെ ചേട്ടൻ ചെന്നൈയിൽ നിന്നും എത്തിയിട്ടുണ്ട്. അമൃതയും മകളും ബാലയെ കാണാനെത്തിയിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അവർ തീരുമാനിക്കും. ദയവ് ചെയ്ത് നിങ്ങൾ തീരുമാനിക്കരുത്. സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ ഗുരുതരമൊന്നുമല്ല, ആൾ ഓക്കെയാണ്.

രണ്ടാമത് സെഡേഷൻ കൊടുക്കാൻ പോവുകയാണ്. ഇനി ഗസ്റ്റുകൾ ആരെയും അനുവദിക്കില്ല. ബാലയുടെ സിറ്റുവേഷൻ വളരെ മോശമാണെന്ന് ആറിഞ്ഞാണ് ഞാനടക്കമുള്ളവർ ഇവിടേക്ക് വന്നത്. ഓൺലൈൻ ന്യൂസിൽ കണ്ടതൊന്ന് ഇവിടെ വന്നപ്പോഴുള്ള അവസ്ഥ വേറെയു ആണ്.

ചെന്നൈയിലേക്ക് കൊണ്ടുേ പാവുന്നതിനെ കുറിച്ചൊക്കെയുള്ള ചർച്ചകൾ നടക്കുന്നേയുള്ളൂ. ബാല ഗുരുതരാവസ്ഥയിൽ എന്നൊന്നും പറയണ്ട, ആശുപത്രിയിലാണ്. ബാല സംസാരിക്കുന്നുണ്ട്. ബോധംകെട്ട് വീണു എന്നൊക്കെ പറയുന്നത് ഫേക്ക് ന്യൂസാണ്. അതിലൊന്നും കാര്യമില്ല.

അമൃതയേയും കുഞ്ഞിനേയും കണ്ട് സംസാരിച്ചിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറോളും അവർ സംസാരിച്ചിട്ടുണ്ട് എന്നും ബാലയുടെ സുഹൃത്ത് പറയുന്നു. അതേ സമയം ആറാട്ട് സിനിമയുടെ റിലീസ് ദിവസം വൈറലായ സന്തോഷ് വർക്കിയും ബാല കിടക്കുന്ന ആശുപത്രിയിൽ എത്തിയിരുന്നു. ഓൺലൈൻ ന്യൂസ് കണ്ടാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നതെന്നായിരുന്നു സന്തോഷ് വർക്കി പറഞ്ഞത്.

രണ്ട് ദിവസം മുൻപാണ് ഒടുവിലായി കണ്ടത്. ഭയങ്കര വിഷമത്തിലായിരുന്നു. ഞാൻ ചെല്ലുമ്പോഴെല്ലാം കുടിച്ചോണ്ട് ഇരിക്കുക യായിരുന്നു. ഉള്ള കാര്യമാണ്, കള്ളം പറയേണ്ട കാര്യമില്ലല്ലോ. സഹോദരനും ഭാര്യയുമെല്ലാം വന്നിട്ടുണ്ട്. ശിവ വന്നതുകൊണ്ട് കാര്യങ്ങൾ ഇനി എങ്ങനെയാണെന്ന് അറിയില്ലെന്നുമായിരുന്നു സന്തോഷ് വർക്കി പറഞ്ഞത്.

അതേ സമയം ബാലയ്ക്ക് സുഖമില്ലെന്നും കൊച്ചി അമൃത ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നുമുള്ള വിവരം പങ്കുവെച്ച് ആദ്യം എത്തിയത് യൂടൂബർ സൂരജ് പാലാക്കാരൻ ആയിരുന്നു. മകളെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അമൃത സുരേഷ് ഇത് കാണുന്നുണ്ടെങ്കിൽ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം ഇതുവരേയും അമൃത പാപ്പുവിനെ കാണിച്ചില്ല. ഇപ്പോൾ ഈ സാഹചര്യത്തിൽ എങ്കിലും കാണിക്കണം എന്നാവശ്യപ്പെട്ട് ദയ അശ്വതിയും എത്തിയിരുന്നു. ഒടുവിൽ അഭിരാമി സുരേഷിനും അമൃതയ്ക്കും ഒപ്പമാണ് പാപ്പു അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തിയത്.

Also Read
അവർക്ക് ആവശ്യം എന്റെ ശരീരം, സംവിധായകരെ പേടിച്ച് ഞാൻ മുളകുപൊടി പൊതിഞ്ഞ് കൈയ്യിൽ വെച്ചിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാദക നടി മുംതാസ്

Advertisement