മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ മണിയൻപിള്ള രാജുവിന് എട്ടിന്റെ പണികൊടുത്ത് ഫാസിൽ, വിഷമിച്ച് താരം

145

മലയാളികളുടെ പ്രിയപ്പെട്ട നടനും നിർമ്മാതാവും ആണ് മണിയൻപിള്ള രാജു. സുധീർ കുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നിരവധി സിനിമകളിൽ നായകനായും സഹനടനായും കോമേഡിയനായും എല്ലാം എത്തിയിട്ടുള്ള അദ്ദേഹം അനേകം മികച്ച സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്.

അതേ പോലെ ഏത് വേഷം കൊടുത്താലും മനോഹരമായി അഭിനയിക്കുന്ന നടൻ കൂടിയാണ് മണിയൻപിള്ള രാജു. ഏറെ വർഷത്തെ അഭിനയ പരിചയവും അസാധാരണമായ പ്രതിഭയുമാണ് രാജുവിനെ ഇപ്പോഴും ജനപ്രിയ താരമാക്കുന്നത്. എങ്കിലും രാജുവിനെപ്പോലും വിഷമിപ്പിച്ച ഒരു അനുഭവമുണ്ട്.

Advertisements

അത് ഹരികൃഷ്ണൻസ് എന്ന ഫാസിൽ ചിത്രത്തിന്റെ സെറ്റിൽ വച്ച് ആയിരുന്നു. മലയാളത്തിന്റൈ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ആണ് നായകൻമാർ. ഒരു വക്കീലിന്റെ കഥാപാത്രത്തെ ആണ് മണിയൻപിള്ള രാജു അവതരിപ്പിക്കുന്നത്. ഒരു സീനിൽ വളരെ ദൈർഘ്യമുള്ള ഒരു ഡയലോഗ് രാജുവിന് പറയേണ്ടതുണ്ട്.

Also Read
ഞാൻ ക്രിസ്ത്യാനി ആയിരുന്നെങ്കിലും എല്ലാ വർഷവും പൊങ്കാല ഇടണം എന്നാണ് എന്റെ അതിയായ ആഗ്രഹം: ആനി പറഞ്ഞത് കേട്ടോ

എത്ര ദൈർഘ്യമുള്ള ഡയലോഗായാലും കാണാതെ പഠിച്ച് പറയുകയാണ് രാജുവിൻറെ പതിവ്. എന്നാൽ ഈ ഡയലോഗിൽ നിറയെ വകുപ്പുകളും അവയുടെ അനവധി നമ്പരുകളുമൊക്കെയുള്ള ഒരു കാര്യമാണ്. പറഞ്ഞു വരുമ്പോൾ നമ്പരുകൾ മാറിപ്പോവുകയും തെറ്റുകയും ചെയ്യും.

രണ്ടുമൂന്നു തവണ തെറ്റിയപ്പോൾ അസിസ്റ്റന്റ് ഡയറക്ടർമാർ പ്രോംപ്റ്റ് ചെയ്തു കൊടുത്തു. അപ്പോഴും നമ്പരുകൾ തെറ്റി. ഉടൻ ഫാസിൽ ഒരു വിദ്യ പ്രയോഗിച്ചു. പ്രോംപ്റ്റ് ചെയ്തുകൊടുത്ത സഹ സംവിധായകർക്ക് കണക്കിന് ചീത്ത. നിങ്ങളെ പോലെയുള്ള അസിസ്റ്റൻറ് ഡയറക്‌ടേഴ്‌സിന്റെ വിചാരമെന്താണ്? രാജു ഒരു സീനിയർ ആർട്ടിസ്റ്റാണ്.

അദ്ദേഹം ഇത്തരം ഡയലോഗൊക്കെ മണിമണിയായി പറയുന്നതാണ്. ഈ ഡയലോഗും അദ്ദേഹം കാണാതെ പഠിച്ച് സൂപ്പറായി പറഞ്ഞോളും. എത്രമിനിറ്റ് വേണം രാജൂ എന്ന് രാജുവിനോട് ഒരു ചോദ്യവും. പത്തുമിനിറ്റ് മതിയെന്ന് രാജു. വൈകുന്നേരം അഞ്ചുമണിയാണ്.

ബാക്കിയുള്ളവരെല്ലാം പഴംപൊരി കഴിച്ച് ചായയും കുടിച്ചിരിക്കുമ്പോൾ ഡയലോഗ് കാണാതെ പഠിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു മണിയൻപിള്ള രാജു. വീണ്ടും തെറ്റിച്ചാൽ നാണാക്കേടാണ്. എന്തായാലും അടുത്ത ടേക്കിൽ ആ ഡയലോഗ് അടിപൊളിയായി അവതരിപ്പിച്ച് രാജു പ്രതിസന്ധി മറികടന്നു.

Also Read
നടൻ ബാല അതീവ ഗുരുതരാവസ്ഥയിൽ, അടിയന്തരമായി കരൾ മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ, മെഡിക്കൽ ബുള്ളറ്റിൻ ഉടൻ ഇറങ്ങും, പ്രാർത്ഥനയോടെ സിനിമാ ലോകവും ആരാധകരും

Advertisement