ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറിമറിയാൻ, എന്ത് വിഷമം വന്നാലും ഞാൻ ആദ്യം ആലോചിക്കുന്നത് ദിലീപ് ഏട്ടന്റെ വാക്കുകൾ; നടി നിത്യാ ദാസ്

1452

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയത് 2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ നായികയായി അഭിനയ രംഗത്തെത്തിയ താരമാണ് നടി നിത്യാ ദാസ്. തന്റെ ആദ്യ സിനിമയിലെ ബസന്തി എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കകയായിരുന്നു.

മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് സ്വന്തമാക്കാനും ആദ്യ ചിത്രത്തിലൂടെ തന്നെ നിത്യാ ദാസിന് സാധിച്ചിരുന്നു. പിന്നീട് നരിമാൻ, കുഞ്ഞിക്കൂനൻ, കണ്മഷി, ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ഫ്രീഡം തുടങ്ങി നിരവധി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചു.

Advertisements

2007ൽ ആയിരുന്നു എയർലൈൻസ് ഉദ്യേഗസ്ഥനായ അരവിന്ദ് സിംഗ് ജംവാളുമായുള്ള താരത്തിന്റെ വിവാഹം. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന താരം പിന്നീട് വർഷങ്ങൾക്ക് ശേഷം തമിഴ് സീരിയലിലൂടെ അഭിനയ രംഗത്ത് തിരിടച്ചെത്തി. തന്റെ മകളും ഒത്തുള്ള റീൽസുകളിലൂടെയും ചില ടെലിവിഷൻ പരിപാടികളിലുടെയുമായി മലാളത്തിലും നടി സജീവമായി.

Also Read
ഞാൻ ക്രിസ്ത്യാനി ആയിരുന്നെങ്കിലും എല്ലാ വർഷവും പൊങ്കാല ഇടണം എന്നാണ് എന്റെ അതിയായ ആഗ്രഹം: ആനി പറഞ്ഞത് കേട്ടോ

അനിൽ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമാ അഭിനയ രംഗത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് നിത്യാ ദാസ്. ഇപ്പോഴിതാ തന്റെ ആദ്യ നായകനായ നടൻ ദിലീപിനെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപേട്ടൻ തന്റെ ഫസ്റ്റ് ഹീറോയും താൻ ആദ്യമായി കണ്ട ഫിലിം സ്റ്റാർ ആണെന്നും തനിക്ക് ഒരു ഏട്ടനെ പോലെയാണ് അദ്ദേഹമെന്നും താരം പറയുന്നു.

പറക്കും തളികയിൽ നായികയായും പിന്നീട് ചില ചിത്രങ്ങളിൽ ദിലീപിനോടൊപ്പം ചെറിയ വേഷം ചെയ്യാനും തനിക്ക് സാധിച്ചിട്ടുണ്ട്. പറക്കും തളിക എന്ന ചിത്രത്തിന്റെ ഷൂട്ടിന്ദ് സെറ്റിൽ വച്ച് ദിലീപേട്ടൻ പറഞ്ഞ വാക്കുകൾ താൻ ഇപ്പോഴും ആലോചിക്കാറുണ്ട്. ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറിമറിയാൻ എന്ന് ദിലീപേട്ടൻ അന്ന് പറഞ്ഞിരുന്നെന്ന് നിത്യ പറയുന്നു.

ആ പറഞ്ഞത് ശരി തന്നെയാണ്. തന്റെ കാര്യം തന്നെ എടുത്തു നോക്കിയാൽ കാണാം കോളേജിൽ പൊയ്‌ക്കൊണ്ടിരുന്ന ഒരു സാധാരണ കുട്ടിയായിരുന്നു താൻ. ഒരു ദിവസം കൊണ്ട് തന്റെ ജീവിതം മാറി താൻ സിനിമയിൽ എത്തുകയും ഒരു സിനിമ നടിയായി മാറുകയും ചെയ്തു.

അങ്ങനെ അദ്ദേഹം പറഞ്ഞതു പോലെ നമുക്ക് നന്നാവാനും ചീത്തയാവാനും നമ്മുടെ ജീവിതം തന്നെ മാറിമാറിയാൻ ഒരു രാത്രി മതിയാകും. എന്തു വിഷമമുണ്ടായാലും താൻ ദിലീപേട്ടൻ പറഞ്ഞ ആ വാക്ക് ആലോചിക്കാറുണ്ട്. അത് ആലോചിക്കുമ്പോൾ താൻ പിറ്റേ ദിവസമാകുമ്പോഴും ഓക്കേ ആകാറുണ്ടെന്നും നിത്യ ദാസ് വ്യക്തമാക്കുന്നു.

Also Read
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ മണിയൻപിള്ള രാജുവിന് എട്ടിന്റെ പണികൊടുത്ത് ഫാസിൽ, വിഷമിച്ച് താരം

Advertisement