ഞാൻ ക്രിസ്ത്യാനി ആയിരുന്നെങ്കിലും എല്ലാ വർഷവും പൊങ്കാല ഇടണം എന്നാണ് എന്റെ അതിയായ ആഗ്രഹം: ആനി പറഞ്ഞത് കേട്ടോ

354

ഒരു കാലത്ത് മലയാള സിനിമയിലെ മിന്നും നായികാ നടിയായിരുന്നു ആനി. നരിവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട ആനി പിന്നീട് സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ച് ചിത്ര എന്ന പേരും സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് എത്തുക ആയിരുന്നു.

അതേ സമ.ം ആറ്റുകാൽ അമ്മയ്ക്ക് എല്ലാ വർഷവും പൊങ്കാലയിടുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ആനി എന്ന ചിത്ര. വിവാഹം കഴിഞ്ഞു വന്ന നാള് മുതൽ അമ്മയ്ക്ക് പൊങ്കാല ഇടാറുണ്ട് എന്നും പറയുകയാണ് ആനി ഇപ്പോൾ. കുടുംബത്തിന് വേണ്ടി മാത്രമല്ല നാടിന് വേണ്ടി കൂടിയാണ് തന്റെ പ്രാർത്ഥനകൾ എന്നും ആനി മാധ്യമങ്ങളോട് പറയുന്നു.

Advertisements

ഇത്തവണയും വീടിന്റെ മുൻപിലാണ് പൊങ്കാല ഇടുന്നതെന്നും ആനി പറഞ്ഞു. അതേ സമയം വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് ആനി. എങ്കിലും ആനീസ് കിച്ചൺ എന്ന പരിപാടിയിൽ കൂടി ആനി മിനി സ്‌ക്രീനിൽ എത്തുന്നുണ്ട്.

ആറ്റുകാൽ പൊങ്കാലയെ കുറിച്ച് ആനി പറഞ്ഞത് ഇങ്ങനെ:

എല്ലാവരുടെയും ഉള്ളിൽ ഉള്ളതുപോലെ തീർച്ചയായും ഒരു പ്രാർത്ഥനയോടെ തന്നെയാണ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നത്. എന്റെ ഉള്ളിൽ പ്രാർത്ഥന ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളത്തരം ആയിപ്പോകും. പിന്നെ ഞാൻ എല്ലാ കൊല്ലവും പറയുന്ന പോലെ എല്ലാവരും ഒത്തുകൂടുന്ന ഒരു സന്തോഷം.

Also Read
പണ്ട് ഞാന്‍ ആങ്കറായ ആ പ്രോഗം വരെ മമ്മൂക്ക കണ്ടു, ഇതിനൊക്കെ എവിടുന്ന് സമയം കിട്ടുന്നു, താരരാജാവിനെ കുറിച്ച് രജിഷ വിജയന്‍ പറയുന്നു

ഒരുപാട് നാളായി ഇല്ലാതെ പോയത് ഇക്കൊല്ലം എനിക്ക് അത് കാണാൻ തുടങ്ങി. ഇപ്രാവശ്യം എന്തുകൊണ്ട് അമ്പലത്തിന്റെ അവിടെ പോയി ഇടുന്നില്ല എന്ന് ചോദിച്ചാൽ ഏട്ടന്റെ അമ്മ മരിച്ചിട്ട് അധികം കാലം ആയിട്ടില്ല. ആറുമാസമേ ആയുള്ളൂ.

അമ്മയ്ക്ക് പൊങ്കാലയും, അമ്പലത്തിൽ പോയി ഇടുന്നതും ഒക്കെ വലിയ സന്തോഷം ആയിരുന്നു.അമ്മയ്ക്ക് പ്രായം ആയി നടക്കാൻ ഒക്കെ ബുദ്ധിമുട്ടു ആയിരുന്നപ്പോൾ ഇവിടെ തന്നെ ആയിരുന്നു പൊങ്കാല ഇട്ടുകൊണ്ടിരുന്നത്. ഇപ്രാവശ്യം ഞാൻ കരുതി അമ്മയുടെ ഒരു സാമിപ്യം ഉണ്ടാകുമല്ലോ, അതുകൊണ്ട് ഇത്തവണയും വീട്ടിൽ ഇടാം എന്ന്.

ഒരു അമ്മ എന്ന നിലക്കും ഭാര്യ എന്ന നിലക്കും കുടുംബത്തിന് വേണ്ടി ആണല്ലോ നമ്മുടെ പ്രാർത്ഥനകൾ. അവർക്ക് പ്രാർത്ഥിക്കും പോലെ തന്നെ നാടിനും നന്മ വരണേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുക. കാരണം നാടിന് നന്മ ഉണ്ടായാൽ അതും നമുക്ക് നല്ലതിനാണല്ലോ. ഒരു വലിയ മഹാമാരി വന്നു പോയപ്പോൾ നമ്മൾ ഒന്നടങ്കം അനുഭവിച്ചതാണ്.

അങ്ങനെ ഒരു ദുരിതം ഇനി വരരുത് എന്നാണ് പ്രാർത്ഥിക്കാൻ ഉള്ളത്. ഞാൻ ഒറ്റയ്ക്ക് അല്ല പൊങ്കാല ഇടുന്നത്. ഇക്കൊല്ലം രാജാ മണിയുടെ ഭാര്യ ബീനേച്ചി ഒക്കെ വരുന്നുണ്ട്. എല്ലാവരും കൂടി ചേർന്നിരുന്ന് വീട്ടിൽ ഇടാം എന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലത്തിൽ പൊങ്കാല ഇടുന്ന സമയം ഞാൻ ഇടുന്നതിന്റെ തൊട്ട് അപ്പുറത്താണ് ചിപ്പി ഇരിക്കുന്നത്.

ചിപ്പി ഇരുന്ന അതെ സ്ഥാനത്ത് ആയിരുന്നു കൽപ്പന ചേച്ചി ഇരുന്നു കൊണ്ടിരുന്നത്. ഈ പറഞ്ഞപോലെ നമ്മൾ പൊങ്കാല സമയത്തുള്ള വിളിയും, അത് ഇട്ടിട്ട് കിട്ടുന്ന ഗ്യാപ്പിലുള്ള വർത്തമാനവും, ഇതൊന്നും അല്ലാതെ അവിടെ വച്ച് പുറത്തുനിന്നും കിട്ടുന്ന സുഹൃത് ബന്ധഹങ്ങളും ഒക്കെ വലിയ സന്തോഷമാണ്.

ഏട്ടന്റെ അമ്മയുടെ കൂടെയും അനുജത്തിമാരുടെയും കൂടെ ആയിരുന്നു എന്റെ ആദ്യ പൊങ്കാല. ഈ പറഞ്ഞ പോലെ കാർത്തിക മണ്ഡപത്തിന്റെ ഓപ്പോസിറ്റ് ഒരു വീട് ഉണ്ട് അവിടെ ആയിരുന്നു ഞാൻ അമ്മയ്ക്ക് ആദ്യ പൊങ്കാല അർപ്പിച്ചത്. ഞാൻ എന്തൊരു കർമ്മം ചെയ്താലും അത് അമ്മയുടെ പാദത്തിൽ വയ്ക്കുന്ന ഒരു വ്യക്തിയാണ്.

പൊങ്കാലയെ കുറിച്ച് പറഞ്ഞാൽ ഞാൻ ഇപ്പോൾ അന്യമതത്തിൽ നിന്നും വന്ന ഒരു വ്യക്തി ആണെകിൽ കൂടിയും എല്ലാ പ്രാവശ്യവും ഇട്ടിട്ട് വരുമ്പോൾ അടുത്ത തവണയും എനിക്ക് ഇടണം എന്നാണ് ആഗ്രഹം. അത് നടക്കുകയും ചെയ്യുന്നു. എല്ലാ മതത്തിലെയും ആളുകൾ വരുന്നുണ്ട് പുരുഷന്മാർ ഇടുന്നുണ്ട്. വിദേശികളും പൊങ്കാലയുടെ ഭാഗം ആണ് ഇന്ന് അങ്ങനെ വ്യത്യാസങ്ങൾ ഇല്ലെന്നും ആനി പറയുന്നു.

Also Read
ഇനി തോല്‍ക്കാന്‍ മനസ്സില്ല, കൂടെ നിന്നവര്‍ക്കെല്ലാം നന്ദി, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തില്‍ വരദ, പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

Advertisement