ഇനി തോല്‍ക്കാന്‍ മനസ്സില്ല, കൂടെ നിന്നവര്‍ക്കെല്ലാം നന്ദി, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തില്‍ വരദ, പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

642

മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്. ഇതിന് പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും. ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തിനാണ് ആളുകള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി കള്ളം പറയുന്നതെന്ന് വരദ ചോദിച്ചിരുന്നു.

Advertisements

എന്നാല്‍ ഇതിന് പിന്നാലെയും വരദയുടെയും ജിഷിന്റെയും ചില സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന രീതിയില്‍ ഉള്ളതായിരുന്നു. ജീവിതത്തില്‍ തനിച്ചായി എന്ന രീതിയില്‍ ജിഷിന്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ തനിച്ചുള്ള യാത്രകള്‍ ആസ്വദിക്കുന്നുവെന്ന് പറഞ്ഞ് വരദയും ഒരു പോസ്റ്റിട്ടിരുന്നു.

Also Read: കാത്തിരുന്ന ആ കുഞ്ഞതിഥി എത്തി, ആദ്യത്തെ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തില്‍ വിജയ് മാധവും ദേവികയും

വിവാഹമോചന വാര്‍ത്തകളോട് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ലെങ്കിലും കുഞ്ഞിനൊപ്പം വരദ വരദയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ വരദ പങ്കുവെച്ച ഒരു സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചിയില്‍ സ്വന്തമായി ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് വരദ. ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നും ഒത്തിരി പ്രതീക്ഷകളോടെയും പ്രാര്‍ത്ഥനകളോടെയും താനും മകനും പുതിയ വീട്ടിലേക്ക് താമസം മാറിയെന്നും വരദ പറഞ്ഞു.

Also Read: ആദ്യമായി കണ്ടത് എയര്‍പോര്‍ട്ടില്‍ വെച്ച്, വിവാഹം കഴിക്കാമെന്ന് പറഞ്ഞത് അദ്ദേഹം, ഇന്ന് വിവാഹമോചിതരാണെങ്കിലും ഞാന്‍ വിളിക്കുന്നത് പിള്ളാരുടെ അച്ഛനെന്നാണ്, സബീറ്റ പറയുന്നു

എല്ലാത്തിനും കൂടെ നിന്നത് മമ്മിയും പപ്പയും ആണ്. അവര്‍ തനിക്കൊപ്പം നിന്നില്ലായിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനെയൊരു വിജയം ഉണ്ടാവില്ലായിരുന്നുവെന്നും തനിക്ക് മാനസികമായി പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കെല്ലാം നന്ദിയെന്നും വരദ പറഞ്ഞു.

Advertisement