ആദ്യമായി കണ്ടത് എയര്‍പോര്‍ട്ടില്‍ വെച്ച്, വിവാഹം കഴിക്കാമെന്ന് പറഞ്ഞത് അദ്ദേഹം, ഇന്ന് വിവാഹമോചിതരാണെങ്കിലും ഞാന്‍ വിളിക്കുന്നത് പിള്ളാരുടെ അച്ഛനെന്നാണ്, സബീറ്റ പറയുന്നു

372

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ ചക്കപ്പഴം മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് നും ശേഷം ആരംഭിച്ച സീരിയല്‍ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.

ഉപ്പും മുളകും പോലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് ചക്കപ്പഴവും ചര്‍ച്ച ചെയ്തത്. ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചായിരുന്നു അവതരിപ്പിച്ചത്. ഈ പരമ്പര പോലെ തന്നെ ഇതിലെ താരങ്ങളും വളരെ വേഗം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

Advertisements

ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. ചക്കപ്പഴത്തിലൂടെയാണ് സബീറ്റ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സിനിമയിലും സജീവമാണ് താരമിപ്പോള്‍.

Also Read: ആസിഫിനെ കാണുമ്പോള്‍ എനിക്ക് അവനെ ഓര്‍മ്മ വരുമായിരുന്നു, ഞങ്ങള്‍ അത്രത്തോളം അടുപ്പത്തിലായിരുന്നു, പ്രണയം പറഞ്ഞ ആസിഫ് അലിക്ക് മംമ്ത നല്‍കിയ മറുപടി കേട്ടോ

വിവാഹശേഷം അമേരിക്കയിലേക്ക് ചേക്കേറിയിരുന്ന സബീറ്റ അവിടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയാണ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹമോചനം, രണ്ട് കുട്ടികളുണ്ട്. അതില്‍ ഭിന്നശേഷിക്കാരനായിരുന്ന മകന്‍ അടുത്തിടെയായിരുന്നു മരണപ്പെട്ടത്. \

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും മുന്‍ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് സബീറ്റ. തനിക്ക് മാതാപിതാക്കള്‍ നല്ല ഫ്രീഡം നല്‍കിയായിരുന്നു വളര്‍ത്തിയതെന്നും ഏവിയേഷന്‍ കോഴ്‌സ് പഠിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു ഭര്‍ത്താവിനെ കണ്ടതെന്നും സബീറ്റ പറയുന്നു.

Also Read; ഛര്‍ദിച്ചപ്പോള്‍ രക്തം വന്നു, കുഞ്ഞിന്റെ തലയില്‍ ഫ്‌ലൂയിഡ് കൂടുതലാണെന്നും ഡോക്ടര്‍ പറഞ്ഞു, ആറാം മാസത്തിലെ അവസ്ഥയെക്കുറിച്ച് ലിന്റു പറയുന്നു

ബാഗ് മിസ്സായി എന്നു പറഞ്ഞ് പരാതി പറയാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന് തന്നെ ഇഷ്ടമായി എന്നും അദ്ദേഹത്തിന്റെ മിസ് ആയ ബാഗ് താന്‍ കോട്ടയെത്തെ വീട്ടില്‍ എത്തിച്ച് നല്‍കിയിരുന്നുവെന്നും സബീറ്റ പറയുന്നു.

അങ്ങനെ സംസാരിച്ചു പരിചയപ്പെട്ടു. അന്ന് പ്രേമമൊന്നും ഇല്ലായിരുന്നുവെന്നും പിന്നീട് അദ്ദേഹമായിരുന്നു വിവാഹത്തെ കുറിച്ച് സംസാരിച്ചതെന്നും അങ്ങനെ 26ാമത്തെ വയസ്സില്‍ വിവാഹിതരായി എന്നും ഇന്ന് നിയമപ്രകാരം വേര്‍പിരിഞ്ഞുവെങ്കിലും താന്‍ അദ്ദേഹത്തെ പിള്ളാരുടെ അച്ഛന്‍ എന്നാണ് പറയുന്നതെന്നും സബീറ്റ കൂട്ടിച്ചേര്‍ത്തു.

Advertisement