ഛര്‍ദിച്ചപ്പോള്‍ രക്തം വന്നു, കുഞ്ഞിന്റെ തലയില്‍ ഫ്‌ലൂയിഡ് കൂടുതലാണെന്നും ഡോക്ടര്‍ പറഞ്ഞു, ആറാം മാസത്തിലെ അവസ്ഥയെക്കുറിച്ച് ലിന്റു പറയുന്നു

1533

സീരിയലുകളിലൂടേയും സിനികളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ലിന്റു റോണി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലിന്റു. യാത്രാ പ്രേമിയായ ലിന്റു തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Advertisements

സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഒത്തിരി ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. താരം പങ്കുവെക്കുന്ന വീഡിയോ പെട്ടെന്നാണ് വൈറലാവുന്നത്. അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് താരം. ഇപ്പോള്‍ അമ്മയാവാനുള്ള ഒരുക്കത്തിലാണ് താരം.

Also Read: എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ വ്യക്തി, അവനുണ്ടായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി സംസാരിച്ചേനെ, മണ്ണില്‍ നിന്ന് പോയാലും മനസ്സിലുണ്ടാവും, മണിയെക്കുറിച്ച് ദിലീപ് പറയുന്നു

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയിച്ചപ്പോള്‍ ഒത്തിരി പേരാണ് തനിക്ക്് ആശംസകള്‍ അറിയിച്ചതെന്നും അവരുടെയെല്ലാം സ്‌നേഹം കണ്ട് കണ്ണുനിറഞ്ഞപോയി എന്നും ലിന്റു പറയുന്നു. ഇടക്ക് രക്തം ഛര്‍ദിക്കുന്ന അവസ്ഥയിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്നും ലിന്റു പറയുന്നു.

ശക്തമായി ഛര്‍ദിച്ചിരുന്നു, അപ്പോഴാണ് രക്തം വന്നതെന്നും താന്‍ ആശുപത്രിയില്‍ അങ്ങനെ പോകാറില്ലെന്നും പെട്ടെന്ന് ശരിയാകുമെന്ന വിശ്വാസത്തിലാണെന്നും ലിന്റു പറയുന്നു. വേറെ പ്രശ്‌നങ്ങളൊന്നുമില്ല, തനിക്ക് ഇപ്പോള്‍ ആറുമാസമായെന്നും ലിന്റു പറയുന്നു.

Also Read: ലോട്ടറി വിറ്റ് നടന്ന എന്നെ മണിച്ചേട്ടൻ വിളിപ്പിച്ചു; ഓട്ടോ സമ്മാനിച്ചതും കലാഭവൻ മണി; താരം മരിച്ചതോടെ കുടുംബം ഓട്ടോ തിരികെ വാങ്ങി; കേസൊക്കെ ആയി: രേവത്

മുമ്പൊരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ കുഞ്ഞിനറെ തലയുടെ ഫ്‌ളൂയിഡിന്റെ അളവ് കൂടുതലാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇത് കേട്ട് ശരിക്കും പേടിച്ചുപോയി, കുറേ പ്രാര്‍ത്ഥിച്ചു, ഒടുവില്‍ ഡോക്ടര്‍ തന്നെ വന്നിട്ട് പറഞ്ഞു റിസള്‍ട്ട് തെറ്റിപ്പോയതാണെന്നും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ലിന്റു പറയുന്നു.

Advertisement