എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ വ്യക്തി, അവനുണ്ടായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി സംസാരിച്ചേനെ, മണ്ണില്‍ നിന്ന് പോയാലും മനസ്സിലുണ്ടാവും, മണിയെക്കുറിച്ച് ദിലീപ് പറയുന്നു

114

മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തില്‍ ആക്കിയ ഒന്നായിരുന്നു പ്രിയ നടന്‍ കലാഭവന്‍ മണിയുടെ അകാലത്തില്‍ ഉള്ള വേര്‍പാട്. ദാരിദ്ര്യത്തില്‍ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കലാഭവന്‍ മണി മാറിയിരുന്നു.

Advertisements

മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവന്‍ മണിയെ ജനപ്രിയന്‍ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.

Also Read: സിനിമ ചെയ്യാം; പക്ഷെ കിടക്ക പങ്കിടണം; തെന്നിന്ത്യൻ നടൻ പഞ്ചാരയടിച്ചതും തന്നോട് നേരിട്ട് ചോദിച്ചതും വെളിപ്പെടുത്തി രാധിക ആപ്‌തെ

ഒരുകാലത്ത് കലാഭവന്‍ മണി സിനിമയില്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഒരുപാട് അവഗണകള്‍ അനുഭവിച്ചിരുന്നു. ഈ കാരണം കൊണ്ട് തന്നെ കലാഭവന്‍ മണിക്കൊപ്പം പല നടിമാരും അഭിനയിച്ചിരുന്നില്ല. ആ കഥ മലയാളികള്‍ക്ക് പരിചിതമാണ്. സംവിധായകന്‍ വിനയനാണ് കലാഭവന്‍ മണിയെ ഒരു നായകനായി വളര്‍ത്തി കൊണ്ടു വന്നത്. പിന്നീട് അദ്ദേഹം സഹതാരങ്ങളില്‍ ഒതുങ്ങാതെ ഒട്ടേറെ നായക കഥാപാത്രങ്ങളെ മികവുറ്റതാക്കി. സൂപ്പര്‍ഹിറ്റ് സിനിമകള്‍ വരെ കൂട്ടത്തിലുണ്ട്.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയനടന്‍ വിട്ടുപിരിഞ്ഞിട്ട് ഏഴുവര്‍ഷം പിന്നിടുകയാണ്. മണിയുടെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രിയപ്പെട്ടവര്‍ എല്ലാവരും എത്തിയിരുന്നു. മണിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പങ്കുവെക്കുകയാണ് ദിലീപ്.

Also Read: ഒരു പ്രണയം നഷ്ടപ്പെട്ടാൽ അടുത്തതിലേക്ക് പോവും; ഭക്ഷണമില്ലാതെ ജീവിച്ചാലും പ്രണയമില്ലാതെ ജീവിക്കാനാകില്ല; ഇപ്പോഴും പ്രണയമുണ്ട്: ഷക്കീല

എന്നും ജീവിതത്തില്‍ പിന്‍ ബലമായിരുന്ന മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍ എന്നായിരുന്നു ദിലീപ് കുറിച്ചത്. മണിയെ കുറിച്ച് ദില്ീപ് പലപ്പോഴഉം സംസാരിച്ചിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ആളാണ് മണിയെന്നും മണ്ണില്‍ നിന്ന് പോയാലും മനസ്സില്‍ നിന്ന് പോവില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

Advertisement