തന്നെ കളിയാക്കി സരോജ് കുമാർ സിനിമയെടുത്ത സംവിധായകൻ സജിൻ രാഘവനെ നേരിട്ട് കണ്ടപ്പോൾ മോഹൻലാൽ കൊടുത്തത് കിടിലൻ മറുപടി, കൈയ്യടിച്ച് ആരാധകർ

20449

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരരാജാവ് ആണ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിലാണ് മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും രേഖപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി അവാർഡുകളും അദ്ദേഹം തന്റെ അഭിനയം കൊണ്ട് നേടിയെടുത്തുണ്ട്. മോഹൻലാലിനെ നായകൻ ആക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉദയനാണ് താരം. തകർപ്പൻ വിജയം നേടിയ ഈ സിനിമയിൽ ശ്രീനിവാസനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Advertisements

രാജപ്പൻ തെങ്ങുംമൂട്ടിൽ എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രീനിവാസൻ അവതരിപ്പിച്ചത്. അതേ സമയം ഉദയനാണ് താരത്തിലെ ഈ കഥാപാത്രത്തെ നായകനാക്കു മറ്റൊരു സിനിമയും ഇറങ്ങിയിരുന്നു. 2012 ൽ പുറത്തിറങ്ങിയ പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ.

Also Read
ആസിഫിനെ കാണുമ്പോള്‍ എനിക്ക് അവനെ ഓര്‍മ്മ വരുമായിരുന്നു, ഞങ്ങള്‍ അത്രത്തോളം അടുപ്പത്തിലായിരുന്നു, പ്രണയം പറഞ്ഞ ആസിഫ് അലിക്ക് മംമ്ത നല്‍കിയ മറുപടി കേട്ടോ

ഈ ചിത്രം റിലീസായപ്പോൾ കൂടെ വിവാദങ്ങളുടെ പെരുമഴയും ഉണ്ടായി. മോഹൻലാലിനെ കളിയാക്കി കൊണ്ട് പുറത്ത് ഇറങ്ങിയ ചിത്രമെന്ന അപ ഖ്യാതിയാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ച് ആ ചിത്രം ഒരു നഷ്ടമേ ആയിരുന്നില്ല. അടിതെറ്റിയത് സംവിധായകനു മാത്രം ആയിരുന്നു.

സിനിമ റിലീസായി കഴിഞ്ഞ് സംവിധായകൻ സജിൻ രാഘവൻ മോഹൻലാലിനെ പലവട്ടം വിളിച്ചിരുന്നു. പക്ഷെ ലാൽ ഫോൺ അറ്റൻഡ് ചെയ്തില്ല. പിന്നീടൊരിക്കൽ സജിൻ ഒരു ലൊക്കേഷനിൽ പോയി നേരിട്ട് കണ്ടു. വിളിച്ചിരുന്നു എന്ന കാര്യം ലാലിനോട് സൂചിപ്പിച്ചു.

മിസ്‌കാൾസ് കണ്ടിരുന്നു നമ്മൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ കാൾസല്ലേ എടുക്കു സജീ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അദ്ദേഹത്തിന്റെ ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നെന്ന് സജി പറയുന്നു. മോഹൻലാലിനെ പരിഹസിക്കാൻ ഉദ്ദേശിച്ച് ചെയ്തതല്ല ഡോ.സരോജ് കുമാർ എന്നാണ് സജിൻ പറയുന്നത്.

ഉദയനാണ് താരത്തിൽ സൂപ്പർ താരങ്ങളെ കളിയാക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. എന്നിട്ടുംപ്രേക്ഷകരും താരങ്ങളും ആ സിനിമയെ സ്വീകരിച്ചു. അതേ പോലെ ഡോ.സരോജ് കുമാറിനേയും സ്വീകരിക്കുമെന്ന് കരുതുക ആയിരുന്നു എന്നാണ് സജിൻ രാഘവൻ പറഞ്ഞത്.

Also Read
ഇനി തോല്‍ക്കാന്‍ മനസ്സില്ല, കൂടെ നിന്നവര്‍ക്കെല്ലാം നന്ദി, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തില്‍ വരദ, പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

Advertisement