ആ സിനിമയിൽ നിന്നും തല അജിത്തിനെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ച് സംവിധായകനും നായികയും, എന്നാൽ അജിത്തിന് രക്ഷകനായി എത്തി മമ്മൂട്ടി, സംഭവം ഇങ്ങനെ

3098

മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ കുലപതിയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. പുതുമുഖ സംവിധായകർക്കും പുതുമുഖ താരങ്ങൾക്കും മമ്മൂട്ടിയെന്ന മെഗാസ്റ്റാർ നൽകുന്ന പിന്തുണ എല്ലാവർക്കും അറിയാവുന്നതും ആണ്.

സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നപ്പോൾ തന്നെ ചെറിയ താരങ്ങളെ കൂടി കൈപിടിച്ച് ഉയർത്താൻ മമ്മൂട്ടി മടിക്കാറില്ലായിരുന്നു. അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് രാജീവ് മേനോൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ.

Advertisements

മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്ത്, അബ്ബാസ് എന്നിങ്ങനെ മൾട്ടിസ്റ്റാർസ് അണിനിരന്ന ചിത്രമായിരുന്നു കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ. ഐശ്വര്യ റായ് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ചിത്രത്തിലേക്ക് കരാർ ചെയ്യപ്പെടുന്നത്.

Also Read
തന്നെ കളിയാക്കി സരോജ് കുമാർ സിനിമയെടുത്ത സംവിധായകൻ സജിൻ രാഘവനെ നേരിട്ട് കണ്ടപ്പോൾ മോഹൻലാൽ കൊടുത്തത് കിടിലൻ മറുപടി, കൈയ്യടിച്ച് ആരാധകർ

പക്ഷേ, നായകൻ അജിത്ത് ആണെന്നറിഞ്ഞപ്പോൾ ഐശ്വര്യ റായ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. അന്ന് തമിഴ് സിനിമയിൽ അജിത്തിന്റെ സ്ഥാനം കുറച്ച് പിറകിലായിരുന്നു. അജിത്തിന്റെ നായികയാകാൻ കഴിയില്ലെന്ന് ഐശ്വര്യ തീർപ്പ് പറഞ്ഞതോടെ അജിത്തിനെ ഒഴിവാക്കാം എന്നായിരുന്നു സംവിധായകനും നിർമ്മാതാവും തീരുമാനിച്ചത്.

അജിത്തിനെ ഒഴിവാക്കുന്ന വിവരമറിഞ്ഞ മമ്മൂട്ടി സംവിധായകനോടും നിർമ്മാതാവിനോടും വിയോജിച്ചു. വളർന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിർത്തുന്നത് ശരിയല്ല എന്ന് ശക്തമായ ഭാഷയിലായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. ഇതേ തുടർന്ന്, കഥയിൽ ചില അഴിച്ചു പണികൾ നടത്തി ഐശ്വര്യ റായ്ക്ക് പകരം തബുവിനെ അജിത്തിന് ജോഡി ആക്കുക ആയിരുന്നു.

അതോടെ ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കണം എന്ന ഏറ്റവും അധികം ആഗ്രഹമുണ്ടായിരുന്ന അബ്ബാസിനെ ചിത്രത്തിലേക്ക് നടിയുടെ ജോഡിയായി കാസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് അജിത്തിനേക്കാൾ മാർക്കറ്റ് വാല്യു ഉള്ള നടനായിരുന്നു അബ്ബാസ്. അങ്ങനെയാണ് ഐശ്വര്യയുടെ നായകനായി അബ്ബാസിനേയും തബുവിന്റെ നായകനായി അജിത്തിനേയും സംവിധായകൻ തീരുമാനിച്ചത്.

Also Read
ഞാൻ ക്രിസ്ത്യാനി ആയിരുന്നെങ്കിലും എല്ലാ വർഷവും പൊങ്കാല ഇടണം എന്നാണ് എന്റെ അതിയായ ആഗ്രഹം: ആനി പറഞ്ഞത് കേട്ടോ

Advertisement