Home Entertainment Celebrities

ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, പക്ഷേ അതിശയിപ്പിക്കുന്ന നടനാണ്, അമിതാഭ് ബച്ചനേക്കാള്‍ മുന്നിലാണ്, മോഹന്‍ലാലിനെ കുറിച്ച് അംബിക പിള്ള പറയുന്നു

274

ഇന്നത്തെ കാലത്ത് മേക്കോവര്‍ എന്നതൊക്കെ വളരെ സുപരിചിതമാണ്. എന്നാല്‍ ഈ മേക്കോവറുകളെ മലയാളികള്‍ക്ക് മുന്നില്‍ ആദ്യം പരിചയപ്പെടുത്തിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായ അംബിക പിള്ളയായിരുന്നു.

Advertisements

ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അംബിക പിള്ള. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനെ കുറിച്ച് അംബിക പിള്ള പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്.

Also Read: അതിമനോഹരമായ മനുഷ്യന്‍, ഒരു ലെജന്റിന്റെ മകനാണെന്ന ഒരു അഹങ്കാരവുമില്ല, ദുല്‍ഖറിനെ കുറിച്ച് നടി ഋതു വര്‍മ്മ പറയുന്നു

മോഹന്‍ലാല്‍ എന്ന നടന്‍ തന്നെ അതിശയിപ്പിച്ച ഒരു നടനാണ്. വളരെ സ്‌ക്രീന്‍ പ്രസന്‍സ് ഉള്ള താരമാണ് അദ്ദേഹമെന്നും മോഹന്‍ലാലിനേക്കാള്‍ മെച്ചപ്പെട്ട നടനായി ആരും തന്നെ മലയാള സിനിമയിലില്ലെന്നും അംബിക പിള്ള പറഞ്ഞു.

സിനിമയിലെ രംഗങ്ങള്‍ മോഹന്‍ലാലിനേക്കാള്‍ നന്നായി കൈകാര്യം ചെയ്യാന്‍ മലയാള സിനിമയില്‍ മറ്റാര്‍ക്കും കഴിയില്ല. ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും എന്നതൊഴിച്ചാല്‍ തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു സ്റ്റാറാണെന്നും അംബിക പിള്ള പറയുന്നു.

സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ അമിതാഭ് ബച്ചനേക്കാള്‍ മുന്നിലാണ് മോഹന്‍ലാല്‍. അതുപോലെ തന്നെ തനിക്ക് തോന്നിയ നടിയാണ് ദീപിക പദുകോണെന്നും ഭയങ്ക സ്മാര്‍ട്ടും പെര്‍ഫെക്ടുമാണെന്നും എന്നാല്‍ റണ്‍ബീറിന്റെ ഡ്രസ്സിങ് സെന്‍സൊക്കെ ശരിക്കും ബോറാണെന്നും അംബിക പിള്ള പറയുന്നു.

Advertisement