അതിമനോഹരമായ മനുഷ്യന്‍, ഒരു ലെജന്റിന്റെ മകനാണെന്ന ഒരു അഹങ്കാരവുമില്ല, ദുല്‍ഖറിനെ കുറിച്ച് നടി ഋതു വര്‍മ്മ പറയുന്നു

2015

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍. പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്.

Also Read: ഒത്തിരി പേര്‍ എന്നെ തേച്ചു, ഒരാളെ എങ്കിലും തേക്കാതെ വിവാഹം കഴിക്കില്ല, തുറന്നുപറഞ്ഞ് അഞ്ജന

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് നടി ഋതു വര്‍മ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലായിരുന്നു ഋതുവും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചത്.

മമ്മൂട്ടിയുടെ മകനാണ് എന്നൊരു അഹങ്കാരമൊന്നും ദുല്‍ഖറിനില്ല. ദുല്‍ഖര്‍ തനിക്ക് വളരെ സ്‌പെഷ്യലാണെന്നും അതിമനോഹരമായ മനുഷ്യനാണ് ദുല്‍ഖര്‍ എന്നും വളരെ സാധാരണക്കാരനെ പോലെയാണ് ദുല്‍ഖര്‍ എന്നും ഋതു പറഞ്ഞു.

Also Read: കൂടെ നിന്നവരെല്ലാം എന്നെ ചതിച്ചു; പക്ഷെ ചതിക്കാതെ ഇപ്പോഴും കൂടെ നില്ക്കുന്നത് അയാൾ മാത്രമാണ്; മനസ്സ് തുറന്ന് ധനുഷ്

ദുല്‍ഖറിന് എല്ലാവരോടും അനുകമ്പയുണ്ട്. അദ്ദേഹത്തിന്റെ ആ പെരുമാറ്റം കാണുമ്പോള്‍ നമുക്ക് തന്നെ അമ്പരപ്പ് തോന്നുമെന്നും നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ദുല്‍ഖര്‍ എന്നും ഋതു വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Advertisement