ഒത്തിരി പേര്‍ എന്നെ തേച്ചു, ഒരാളെ എങ്കിലും തിരിച്ച്‌ തേക്കാതെ വിവാഹം കഴിക്കില്ല, തുറന്നുപറഞ്ഞ് അഞ്ജന

520

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ സിനിമ സീരിയല്‍ താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. സിനിമയിലൂടെയും സീരിയലിലൂടെയും ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെയും എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി തീര്‍ന്നിരിക്കുകയാണ് അഞ്ജന.

നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമയിലും സീരിയലിലും ചെറുതും വലുതുമായ ഒത്തിരി വേഷങ്ങള്‍ അഞ്ജന ചെയ്തു. അടുത്തിടെയായിരുന്നു അഞ്ജന എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ എത്തിയത്.

Advertisements

ഇപ്പോഴിതാ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് എംജി ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് താരം. ഇപ്പോള്‍ താന്‍ ഒരു ശപഥം എടുത്തിരിക്കുകയാണെന്നും അതുകൊണ്ട് അതിന് ശേഷം മാത്രമേ വിവാഹം ചെയ്യുകയുള്ളൂവെന്നും താരം പറയുന്നു.

Also Read: കൂടെ നിന്നവരെല്ലാം എന്നെ ചതിച്ചു; പക്ഷെ ചതിക്കാതെ ഇപ്പോഴും കൂടെ നില്ക്കുന്നത് അയാൾ മാത്രമാണ്; മനസ്സ് തുറന്ന് ധനുഷ്

തന്നെ ലൈനടിച്ച് പലരും പുറകെ വന്നിരുന്നു. അവരില്‍ കൂടുതല്‍ പേരും തന്നെ തേച്ചുവെന്നും ഒരാളെ എങ്കിലും തിരിച്ച് തേക്കാതെ താന്‍ വിവാഹം കഴിക്കില്ലെന്നായിരുന്നു താനെടുത്ത ശപഥമെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് പ്രണയമൊന്നുമില്ലെന്നും അഞ്ജന പറഞ്ഞു.

ഏത് സ്‌റ്റേജില്‍ പരിപാടി അവതരിപ്പിച്ചാലും അവിടെ വീഴുന്ന ഒരു പതിവ് അഞ്ജനയ്ക്കുണ്ടെന്നും ഗണപതിക്ക് തേങ്ങ ഉടക്കുന്നത് വീഴണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണെന്നാണ് തനിക്ക് തോന്നുന്നതെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞപ്പോള്‍ ഇതിന് താരം മറുപടി നല്‍കുകയും ചെയ്തു.

Also Read: സിനിമയിലേക്ക് ഒരു തിരിച്ചുവരവില്ല; നല്ല വേഷങ്ങൾ ഒരിക്കലും ലഭിച്ചില്ല; ഡിപ്രഷനിലായിരുന്നു മുൻപ്; സുചിത്രയുടെ വിശേഷങ്ങൾ ഇങ്ങനെ

തനിക്ക് അങ്ങെനെ ഒരു പ്രശ്‌നമുള്ളതായി അറിയില്ല. എവിടെ പരിപാടി അവതരിപ്പിച്ചാലും താന്‍ വീഴുന്നത് പതിവാണെന്നും ആദ്യം നാണക്കേട് തോന്നുമെങ്കിലും പിന്നീട് അത് കാര്യമാക്കാറില്ലെന്നും ഒരു മൂലശാപം ഉണ്ടെന്നാണ് തോന്നുന്നതെന്നും അഞ്ജന പറഞ്ഞു.

Advertisement