കൂടെ നിന്നവരെല്ലാം എന്നെ ചതിച്ചു; പക്ഷെ ചതിക്കാതെ ഇപ്പോഴും കൂടെ നില്ക്കുന്നത് അയാൾ മാത്രമാണ്; മനസ്സ് തുറന്ന് ധനുഷ്

6593

തെന്നിന്ത്യയിലെ പകരം വെക്കാനില്ലാത്ത നടനാണ് നടൻ ധനുഷ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് നടനുള്ളത്. തമിഴിൽ മാത്രം ഒതുങ്ങി നില്ക്കാതെ ലോകം മുഴുവൻ തന്റെ ഖ്യാതി അറിയിച്ചുക്കൊണ്ടിരിക്കുകയാണ് ധനുഷ്. ഇപ്പോഴിതാ തന്റെ കൂടെ താൻ വിശ്വസിച്ച് കൂടെ നിർത്തിയവർ ചതിച്ചു എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ വിശ്വസ്തരായി 4 പേർ കൂടെ ഉണ്ടായിരുന്നു. അവരിൽ 3 പേർ എന്നെ ചതിച്ചു. എന്നെ ചതിക്കാത്ത ഒരേയൊരു വ്യക്തി വെട്രിമാരൻ മാത്രമാണ്. ചിലർ വലിയ വിജയം നേടിയതിന് ശേഷം എന്നെ വിട്ടുപോയി. എന്നാൽ, വമ്പൻ ഹിറ്റുകൾ കണ്ടിട്ടും പിന്നെയും കൂടെ നിൽക്കുന്നത് സംവിധായകൻ വെട്രിമാരൻ മാത്രമാണ്’, എന്നാണ് ധനുഷ് അഭിമുഖത്തിൽ പറഞ്ഞത്.

Advertisements

Also Read
ജഗതി ചേട്ടൻ അന്ന് പറഞ്ഞത് അറം പറ്റി പോയി; ഇല്ലെങ്കിൽ ഇന്നും അദ്ദേഹം ഊർജ്ജസ്വലനായി നടക്കുമായിരുന്നു; ശാന്തിവിള ദിനേശിന് പറയാനുള്ളത് ഇങ്ങനെ

അതേസമയം, ധനുഷ് ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലാവുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. നിലവിൽ തന്റെ ഭാര്യയാ. ഐശ്വര്യ രജനികാന്തിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് താരം. മറ്റൊരു ബന്ധത്തിന് താരം തയ്യാറല്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്. മുൻപ് പല വിവാദങ്ങളും ധനുഷിന്റെ പേരിൽ ഉയർന്ന് വന്നെങ്കിലും അതൊന്നും ദാമ്പത്യ ജീവിതത്തെ ബാധിച്ചിരുന്നില്ല.

എന്നാൽ താരങ്ങളെ കുറിച്ച് യാതൊരു വാർത്തകളോ സംശയമോ പോലുമില്ലാതിരിക്കുന്ന സമയത്താണ് വേർപിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും പ്രഖ്യാപിക്കുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരാവുന്നത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയതും. രജനികാന്തിന്റെ കുടുംബവും ധനുഷിന്റെ കുടുംബവും ഇരുവർക്കും എല്ലാ പിന്തുണകളും നൽകിയിരുന്നു. ശേഷം 18 വർഷത്തിന് മുകളിൽ ദമ്പതിമാരായി ജീവിച്ചെങ്കിലും വേർപിരിയുകയായിരുന്നു.

Also Read

Advertisement