Home Entertainment Celebrities

എനിക്ക് അദ്ദേഹം തന്നത് പത്ത് ലക്ഷമല്ല, 13000 രൂപയാണ്; ദയവു ചെയ്ത് സഹായിച്ചില്ലെങ്കിലും, ഉപദ്രവിക്കരുത്; കൈകൂപ്പി മോളി കണ്ണമാലി

590

ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്കുള്ള യാത്രയിലാണ് നടി മോളി കണ്ണമാലിയും. കുടുംബവും. അസുഖബാധിതയായി അതീവ രുരുതരാവസ്ഥയിലായിരുന്ന നടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ട് അധിക ദിവസമായിട്ടില്ല. പക്ഷെ ഇപ്പോഴിതാ തന്റെ വീട് ജപ്തി നടപടികൾ നേരിടുകയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. ഇപ്പോഴിതാ ബിഹൈന്ഡവുഡ്‌സിന് നല്കിയ അഭിമുഖത്തിലൂടെ സഹായിച്ചില്ലെങ്കിലും, ഉപദ്രവിക്കരുതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മോളിയും, മകനും.

സഹായത്തിനായി ബാല തന്നത് 10 ലക്ഷം രൂപയാണെന്നുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് വിശദ്ധീകരണവുമായി താരം രംഗത്ത് വന്നിരിക്കുന്നത്. മോളിയുടെ വാക്കുകൾ ഇങ്ങനെ; വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാമോ മകനെ എന്ന് ചോദിക്കാൻ വേണ്ടിയാണ് ബാലയെ കാണാൻ പോയത്. മരണത്തിൽ നിന്നും തിരിച്ചു വന്നപ്പോൾ ചേച്ചി എന്നെ കാണാൻ വന്നല്ലോ, അതിൽ സന്തോഷമുണ്ട്. നമുക്ക് ഒരുമിച്ചൊരു സിനിമയൊക്കെ ചെയ്യണം എന്നൊക്കെയാണ് ബാല എന്നോട് പറഞ്ഞത്.

Advertisements

Also Read
എന്റെ ജീവിതത്തിൽ വിളയാടിവർ തകർത്തത് എന്റെ സ്വപ്‌നങ്ങളാണ്; എന്റെ സ്വപ്‌നം സർവ്വേശ്വരൻ നടത്തിതന്നു; തുറന്ന് പറച്ചിലുമായി സൂര്യ ജെ മോനോൻ

ഞാൻ കിടപ്പിലായിരുന്ന സമയത്ത് മകന്റെ കൈയ്യിൽ ബാല പൈസ കൊടുത്തിരുന്നു. ചത്ത തടിയായി കിടക്കുകയായിരുന്നു അന്ന് ഞാൻ. കഴിഞ്ഞ ദിവസം കാണാൻ പോയപ്പോൾ പതിനായിരം രൂപയുടെ ചെക്ക് തന്നു. മരുന്ന് മേടിക്കാനും ചെലവിനുമുള്ള കാശാണ് ഇതെന്നും പറഞ്ഞു. അയ്യായിരം വേണോ, പതിനായിരം വേണോ എന്ന് എന്നോട് ചെക്ക് എഴുതുമ്പോൾ ചോദിച്ചിരുന്നു. മകൻ തരുന്നത് എന്തായാലും സ്വീകരിക്കുമെന്നാണ് ഞാൻ പറഞ്ഞത്.

അന്ന് പിരിഞ്ഞത് സന്തോഷത്തോടെയാണ്. ജപ്തിയുടെ കാര്യം ഞാൻ ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വേറൊന്നും ഞാൻ പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് വേറെ തരത്തിൽ വാർത്തകൾ വന്നതെന്ന് അറിയില്ലെന്ന്’, മോളി കണ്ണമാലി പറയുന്നു. ‘ബാല തന്ന ചെക്ക് 10 ലക്ഷത്തിന്റേതാണെന്നാണ് പറയുന്നത്. അങ്ങനെ പറയുമ്പോൾ അത് കാണിക്കേണ്ടി വരും. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. ഞങ്ങൾ രണ്ടാൺമക്കളാണ്.

Also Read
മരിക്കുന്നതിന് മുമ്പ് ചേച്ചി എടുത്തുവെച്ച വീഡിയോകൾ ഇവിടെയുണ്ട്; ആശുപത്രിയിലായിരുന്നപ്പോഴും അതിനെ കുറിച്ച് മാത്രമാണ് ചേച്ചി ചോദിച്ചത്; ചേച്ചിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം അതേപടി നിലനിർത്തിക്കൊണ്ടുപോകാനാണ് തീരുമാനം; പുതിയ വീഡിയോയുമായി എബി സുരേഷ്

നാണമില്ലേ, നിങ്ങൾക്ക് പണിക്ക് പോയിക്കൂടേ എന്നൊക്കെയാണ് പലരുടെയും ചോദ്യം. ശരിയാണ് ഞങ്ങൾ പണിക്കൊക്കെ പോവുന്നവരാണ്. കുറച്ച് സാവകാശമാണ് ഞങ്ങൾ ചോദിച്ചതെന്ന് മോളിയുടെ മകൻ പറയുന്നു. പെട്ടെന്ന് ഇത്രയും ലക്ഷം മറിക്കാനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല. സാവകാശം തന്നാൽ ഞങ്ങൾ അടക്കും. ബാങ്കുകാരോട് ഇത് പറഞ്ഞിരുന്നു. പെട്ടെന്ന് ഇത്രയും തുക എന്ന് പറഞ്ഞാൽ നടക്കില്ല. ആശുപത്രി പോക്കിന് ഒരുപാട് കടം വന്നിട്ടുണ്ടെന്നാണ് മോളിയുടെ മകൻ പറഞ്ഞത്.

Advertisement