മരിക്കുന്നതിന് മുമ്പ് ചേച്ചി എടുത്തുവെച്ച വീഡിയോകൾ ഇവിടെയുണ്ട്; ആശുപത്രിയിലായിരുന്നപ്പോഴും അതിനെ കുറിച്ച് മാത്രമാണ് ചേച്ചി ചോദിച്ചത്; ചേച്ചിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം അതേപടി നിലനിർത്തിക്കൊണ്ടുപോകാനാണ് തീരുമാനം; പുതിയ വീഡിയോയുമായി എബി സുരേഷ്

594

മലയാളിക്ക് ഉൾക്കൊള്ളാനാവാത്ത മരണങ്ങളിൽ ഒന്നാണ് സുബി സുരേഷിന്റേത്. കോമഡി പ്രോഗ്രാമിലൂടെ വന്ന് മലയാളി മനസ്സിൽ ഇടം നേടിയ താരം പിന്നീട് സിനിമകളിലും, ടെലിവിഷൻ ഷോകളിലും സജീവമായി. നടനും മിമിക്രി താരവുമായ ടിനി ടോം സുബിയുടെ വിയോഗ വാർത്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ആദ്യം പലർക്കും അത് വിശ്വസിക്കാനായില്ല. തന്റെ ആരാധകരുമായി സംവദിക്കാനും, വിശേഷങ്ങൾ അവരിലേക്ക് എത്തിക്കാനും വേണ്ടിയാണ് സുബി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറന്നത് തന്നെ.

പക്ഷെ താരത്തിന്റെ മരണത്തോടെ സുബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിശ്ചലമായി. എന്നാൽ സുബി വളരെ ആഗ്രഹിച്ച് തുടങ്ങിയതാണ് യുട്യൂബ് ചാനലെന്നും അതിനാൽ തന്നെ ഇത് കളയാതെ നിലനിർത്തി കൊണ്ട് പോകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും കാണിച്ച് സഹോദരൻ എബി സുരേഷ് പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യൽ മീഡീയയിൽ ശ്രദ്ധ നേടുന്നത്. സുബിയുടെ സഹോദരൻ പറയുന്നത് ഇങ്ങനെ:

Advertisements

Also Read
എനിക്ക് ഇനി മദർ തെരേസയെ പോലെ ആകണം; എന്റെ ജീവിതത്തിൽ ഇനി വിവാഹമോ. കുഞ്ഞുങ്ങളോ ഇല്ല; തന്റെ പുതിയ തീരുമാനം വെളിപ്പെടുത്ത് രാഖി സാവന്ത്

ഞാൻ സുബി സുരേഷിന്റെ ബ്രദറാണ്. ഞാൻ ഈ വീഡിയോയുമായി വരാൻ കാരണം വേറൊന്നുമല്ല. എല്ലാവരോടും ഒരു നന്ദി പറയാൻ വേണ്ടിയാണ്. എന്റെ ചേച്ചിയെ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ കണ്ടതിനും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചതിനും നന്ദി പറയുകയാണ്.’അതുപോലെ തന്നെ ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും ചേച്ചിയെ നല്ല രീതിയിൽ പരിചരിച്ച ഭൂമിയിലെ മാലാഖമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാരോടും പിന്നെ ഞങ്ങൾ ചേച്ചിയുടെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി കഷ്ടപ്പെട്ടപ്പോൾ അതിന്റെ പേപ്പർ വർക്കുകളും കാര്യങ്ങളുമൊക്കെ വളരെ അധികം പെട്ടന്ന് തന്നെ ചെയ്യാൻ ഞങ്ങളെ സഹായിച്ച ഗവൺമന്റ് ഒഫീഷ്യൽസിനും സുരേഷ് ഗോപി സാറിനുമെല്ലാം നന്ദി പറയുന്നു.’

‘ഹൈബി ഈഡൻ സാർ, എൽദോസ് കുന്നപ്പള്ളി സാർ, ടിനി ചേട്ടൻ, ധർമജൻ ചേട്ടൻ, പിഷാരടി ചേട്ടൻ, ഇതിന് വേണ്ടിയെല്ലാം ഞങ്ങൾക്കൊപ്പം ഓടിയ രാഹുൽ ചേട്ടനോടുമെല്ലാം ഞങ്ങളുടെ ഈ വീഡിയോയിലൂടെ നന്ദി പറയുകയാണ്.’ ‘വളരെ അധികം എല്ലാവരും കഷ്ടപ്പെട്ടിരുന്നു. ചേച്ചി വളരെ അധികം ആഗ്രഹിച്ചതിന്റെ പേരിലാണ് ഈ എഫ്ബി പേജും യുട്യൂബ് ചാനലും. ആശുപത്രിയിൽ കിടക്കുമ്പോഴും ചേച്ചി എന്നോട് പറയുമായിരുന്നു.ഞാൻ കുറച്ച് വീഡിയോകൾ എടുത്ത് വെച്ചിട്ടുണ്ട് അത് വേഗം തന്നെ ഇടണമെന്ന്. ഞാൻ ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്കും നീ അപ്ലോഡ് ചെയ്യണം എന്നൊക്കെ പറയുമായിരുന്നു.’

Also Read
അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല; തൃശൂർ അച്ഛനെ അർഹിക്കുന്നില്ല; പരാജയപ്പെട്ടതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ്; മകൻ ഗോകുൽ പറയുന്നു

പിന്നീടുള്ള ദിവസങ്ങളിലും അപ്ലോഡ് ചെയ്‌തോയെന്ന് ചേച്ചി എന്നോട് തിരക്കാറുണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ചേച്ചിയുടെ യുട്യൂബ് ചാനലും ഫേസ്ബുക്കുമൊന്നും ഞങ്ങൾ കളയാൻ തീരുമാനിച്ചിട്ടില്ല.’ ‘എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഇത് ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നെ ചേച്ചി എടുത്ത് വെച്ച കുറച്ച് വീഡിയോകൾ കൂടി ഞങ്ങൾ ഈ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യും വൈകാതെ എന്നാണ് സഹോദരൻ എബി സുരേഷ് വീഡിയോയിലൂടെ പങ്ക് വെക്കുന്നത്.

Advertisement