അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല; തൃശൂർ അച്ഛനെ അർഹിക്കുന്നില്ല; പരാജയപ്പെട്ടതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ്; മകൻ ഗോകുൽ പറയുന്നു

481

ഏതാനും വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെത്തിയ താരപുത്രനാണ് നടൻ ഗോകുൽ സുരേഷ്. ഏതാനും ചിത്രങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും വലിയ രീതിയിൽ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അടുത്തിടെ തിയ്യേറ്ററിലെത്തിയ താരം പ്രധാനവേഷത്തിലെത്തിയ പാപ്പൻ എന്ന സിനിമ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായക വേഷത്തിൽ എത്തിയത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിച്ചെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു പാപ്പൻ. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം ഉയരുമ്പോഴും പാപ്പന്റെ പ്രൊമോഷൻ പരിപാടികളൊക്കെയായി തിരക്കിലായിരുന്നു അച്ഛനും മകനും. ഇപ്പോൾ അഠുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഗോകുൽ സുരേഷ്.

Advertisements

താരം ഇപ്പോൾ അച്ഛന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ലെന്നാണ് ഗോകുൽ പറയുന്നത്. അതുകൊണ്ടു തന്നെ അച്ഛൻ ഒരു അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം.

ALSO READ- വിവാഹത്തിന് മുൻപ് തന്നെ കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി; ശസ്ത്ര ക്രി യ നടത്തിയാണ് വിവാഹം കഴിച്ചത് വെളിപ്പെടുത്തി നടി റോജ

ഏറെ നാളത്തെ ഇടവേളക്ക് ശേഷം അച്ഛന്റെ സിനിമയിലേക്കുള്ള ഈ തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരൻ ഒരു യഥാർഥ രാഷ്ട്രീയക്കാരൻ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് താരത്തിന്റെ വാക്കുകൾ.

യഥാർഥത്തിൽ നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ അതിൽ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരൻ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടം കൂടി വാങ്ങിച്ച് നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണെന്നാണ് ഗോകുലിന്റെ വാക്കുകൾ.

ALSO READ- ചീത്തയൊക്കെ പറയുന്നയാളാണ് ഭർത്താവ്; പാചകം ചെയ്ത് തരാൻ പറഞ്ഞാൽ ചീത്ത പറയും; മക്കളെ നന്നായി നോക്കും: നിത്യ ദാസ്

ഇത്തരത്തിലൊരു മനസുള്ളയാളെ ആണ് നികുതി വെട്ടിക്കുന്ന കള്ളൻ എന്നുവരെ പറഞ്ഞത്. ഇങ്ങനെയുള്ള ആ ജനത അച്ഛനെ അർഹിക്കുന്നില്ലെന്നാണ് പറയാനുള്ളത്. തന്റെ അച്ഛൻ തൃശ്ശൂരിൽ അച്ഛൻ തോറ്റപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളാണ് താനെന്നും ഗോകുൽ പറയുന്നുണ്ട്.

ഇതിന് കാരണമായി ഗോകുൽ വിശദീകരിക്കുന്നത് അച്ഛൻ ജയിച്ചിരുന്നുവെങ്കിൽ കൂടെയുള്ള അച്ഛനെ തനിക്ക് നഷ്ടപ്പെട്ടേനേ.തന്റെ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മർദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേയെന്നാണ്.

അതേസമയം, അച്ചൻ ഞങ്ങളോടൊപ്പം ഉള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അച്ഛന്റെ മേഖല സിനിമ ആകുന്നതാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം അച്ഛൻ സിനിമയിലേക്ക് തിരിച്ചു വന്നതിൽ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും സിനിമയിൽ തന്നെ അദ്ദേഹം തുടരട്ടെയെന്നുമാണ് ഗോകുലിന്റെ വാക്കുകൾ.

Advertisement